അരുണാചൽ പ്രദേശിലേക്ക് വിനോദയാത്ര പോയ മലയാളി സംഘം അപകടത്തിൽപ്പെട്ടു; ഒരാൾ മരിച്ചു
അരുണാചൽ പ്രദേശ്: അരുണാചൽ പ്രദേശിലേക്ക് വിനോദയാത്ര പോയ മലയാളി സംഘം അപകടത്തിൽപ്പെട്ടു. അരുണാചൽപ്രദേശിൽ തവാങ് ജില്ലയിലെ സേലാ തടാകത്തിൽ വെള്ളിയാഴ്ചയാണ് അപകടം നടന്നത്. അപകടത്തിൽ ഒരാളാണ് മരണപ്പെട്ടത്. മറ്റൊരാളെ കാണാതാവുകയും ചെയ്തു. അപകടത്തിൽ വിനു പ്രകാശ് (26) ആണ് മരിച്ചത്. വള്ളിക്കുന്ന് അരിയല്ലൂർ സ്വദേശിയായ മാധവിനെയാണ് കാണാതായത്.
ഐസ് പാളികൾ മൂടിയ സേലാ തടാകത്തിനു മുകളിലൂടെ നടക്കുന്നപ്പോൾ പാളികൾ തകർന്നു താഴേക്ക് പതിക്കുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. തടകത്തിലേക്ക് ഇറങ്ങരുതെന്ന് മുന്നറിയിപ്പ് അവഗണിച്ചുകൊണ്ടാണ് ഏഴംഗ സംഘം ഇറങ്ങിയതെന്നാണ് വിവരം. അപകടം നടന്ന ഉടനെ തന്നെ പൊലിസും സൈന്യവും ചേർന്ന് അഞ്ച് ആളുകളെ രക്ഷപ്പെടുത്തി.
ബുധനാഴ്ച നെടുമ്പാശ്ശേരിയിൽ നിന്നാണ് ഏഴംഗസംഘം യാത്ര തിരിച്ചിരുന്നത്. 23ന് തിരിച്ചു വരുന്ന രീതിയിൽ ആയിരുന്നു യാത്ര നിശ്ചയിച്ചത്. താപനില മൈനസ് ഡിഗ്രിയിൽ അടക്കം കാലാവസ്ഥ പ്രതികൂല സാഹചര്യമായതിനാൽ വെള്ളിയാഴ്ച വൈകിട്ട് തിരച്ചിൽ നിർത്തുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."