യുഎസിന്റെ ഗസ്സ സമാധാനപദ്ധതിയിൽ തുർക്കി, ഖത്തർ പ്രതിനിധികളും വിമർശനവുമായി ഇസ്റാഈൽ മാധ്യമങ്ങൾ
വാഷിംഗ്ട്ടൻ: ഗസ്സയിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ച 20 ഇന സമാധാന പദ്ധതിയുടെ മേൽനോട്ടത്തിനായി രൂപീകരിച്ച 'ബോർഡ് ഓഫ് പീസ്' (Board of Peace) സമിതിയിൽ തുർക്കി, ഖത്തർ പ്രതിനിധികളും ഉൾപ്പെട്ടതിൽ വിമർശനവുമായി ഇസ്റാഈൽ മാധ്യമങ്ങൾ. മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയർ, ട്രംപിന്റെ മരുമകൻ ജാറെഡ് കുഷ്‌നർ എന്നിവരുൾപ്പെടെയുള്ള പ്രമുഖരെ ഉൾപ്പെടുത്തിയാണ് സമിതി രൂപീകരിച്ചിരിക്കുന്നത്.
സമിതിയിലെ പ്രമുഖർ
* ടോണി ബ്ലെയർ: മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി.
* ജാറെഡ് കുഷ്‌നർ: ഡൊണാൾഡ് ട്രംപിന്റെ മരുമകനും മുൻ ഉപദേശകനും.
* മാർക്കോ റൂബിയോ: യുഎസ് സ്റ്റേറ്റ് സെക്രട്ടറി.
* ഹക്കൻ ഫിദാൻ: തുർക്കി വിദേശകാര്യ മന്ത്രി.
* ഹസ്സൻ അലി തവാദി: ഖത്തർ നയതന്ത്രജ്ഞൻ.
* ഹസ്സൻ റഷാദ്: ഈജിപ്ഷ്യൻ ഇൻ്റലിജൻസ് മേധാവി.
* റീം അൽ-ഹാഷിമി: യുഎഇ അന്താരാഷ്ട്ര സഹകരണ മന്ത്രി.
* അജയ് ബംഗ: ലോകബാങ്ക് പ്രസിഡന്റ്.
* സ്റ്റീവ് വിറ്റ്‌കോഫ്: മിഡിൽ ഈസ്റ്റിലെ യുഎസ് പ്രത്യേക പ്രതിനിധി.
* മാർക്ക് റോവൻ: അപ്പോളോ ഗ്ലോബൽ മാനേജ്‌മെന്റ് സിഇഒ.
* നിക്കോളായ് മ്ലാഡെനോവ്: ബൾഗേറിയൻ നയതന്ത്രജ്ഞൻ ( ഗാസയ്ക്കായുള്ള ഹൈ റെപ്രസെന്റേറ്റീവ്).
* അലി ഷാത്ത്: മുൻ ഫലസ്തീൻ അതോറിറ്റി ഡെപ്യൂട്ടി പ്ലാനിംഗ് മിനിസ്റ്റർ (ഗസ്സ ടെക്നോക്രാറ്റിക് കമ്മിറ്റി മേധാവി ).
ഇതിൽ ഖത്തർ, തുർക്കി തുടങ്ങിയ രാജ്യങ്ങളുടെ പ്രതിനിധികളെ ഉൾപ്പെടുത്തിയതിനെ ആണ് ഇസ്രായേൽ മാധ്യമങ്ങൾ വിമർശിച്ചത്. 'ഇസ്രായേൽ വിരുദ്ധ ഖത്തർ, തുർക്കി പ്രതിനിധികളെ ഉൾപ്പെടുത്തി' എന്ന വിധത്തിൽ ആണ് ഇത് സംബന്ധിച്ച് ഇസ്രായേൽ മാധ്യമങ്ങൾ വാർത്ത കൊടുത്തത്.
അതേസമയം സംഭവം സയണിസ്റ്റ് രാജ്യത്തെ പ്രകോപിപ്പിക്കാൻ സാധ്യതയുണ്ടെങ്കിലും, ഹമാസിനെ വെടിനിർത്തലിന് പ്രേരിപ്പിക്കാൻ ഈ രാജ്യങ്ങൾക്കുള്ള സ്വാധീനം ട്രംപ് കണക്കിലെടുക്കുന്നുവെന്നും ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഹസ്സൻ അലി തവാദിക്ക് ആയിരുന്നു ഖത്തറിൽ നടന്ന ഫിഫ ലോകകപ്പ് സംഘാടക ചുമതല ഉണ്ടായിരുന്നത്.
ഗസ്സയുടെ പുനർനിർമ്മാണം, ഭരണം, നിക്ഷേപം ആകർഷിക്കൽ തുടങ്ങിയ സുപ്രധാന കാര്യങ്ങളിൽ ഈ സമിതി തീരുമാനമെടുക്കും. ഫലസ്തീനികൾക്കെതിരായ ഇസ്രായേലിന്റെ ആക്രമണം അവസാനിപ്പിക്കാനും ഗസ്സയുടെ പുനരുദ്ധരിക്കാനുമാണ് ഈ പദ്ധതിയെന്ന് വൈറ്റ് ഹൗസ് അവകാശപ്പെടുന്നു.
അലി ശാത്ത് കഴിഞ്ഞ ദിവസം കെയ്‌റോയിൽ വെച്ച് സമിതിയുടെ ആദ്യ യോഗം ചേർന്നു. ബോർഡ് ഓഫ് പീസിന്റെ ഹൈ റെപ്രസെന്റേറ്റീവ് ആയി നിയമിതനായ നിക്കോളായ് മ്ലാഡനോവ് ആണ് ബോർഡും ഫലസ്തീൻ സമിതിയും തമ്മിലുള്ള ബന്ധം ഏകോപിപ്പിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."