HOME
DETAILS

ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് ജാമ്യമില്ല, ജയിലില്‍ തുടരും

  
Web Desk
January 17, 2026 | 6:50 AM

rahul-mankootathil-denied-bail-in-third-rape-case-to-remain-in-jail

പത്തനംതിട്ട: മൂന്നാം ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എയ്ക്ക് ജാമ്യമില്ല. തിരുവല്ല ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി മജിസ്ട്രേറ്റ് അരുന്ധതി ദിലീപ് ആണ് രാഹുലിന്റെ ജാമ്യാപേക്ഷ തള്ളിയത്. 

കേസില്‍, അടച്ചിട്ട കോടതിമുറിയില്‍ ഇന്നലെ വിശദമായ വാദം കേട്ടിരുന്നു. പ്രോസിക്യൂഷനു വേണ്ടി എ.പി.പി എം.ജി ദേവിയാണ് ഹാജരായത്. രണ്ട് മണിക്കൂര്‍ നീണ്ടുനിന്ന ശക്തമായ വാദപ്രതിവാദങ്ങളാണ് പ്രോസിക്യൂഷനും പ്രതിഭാഗവും കഴിഞ്ഞ ദിവസം നടത്തിയിരുന്നത്.  

മൂന്നാം കേസില്‍ അതിജീവിതയുടെ രഹസ്യം രേഖപ്പെടുത്താന്‍ നടപടികള്‍ നടക്കുന്നതായി പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. എംഎല്‍എക്കെതിരെ നിരന്തരം പരാതികള്‍ ആണെന്നും ജാമ്യം നല്‍കരുതെന്നുമാണ് എസ്‌ഐടി വാദിച്ചത്.  പരാതിക്കാരിയുടെ ചാറ്റ് വിവരങ്ങള്‍ പ്രതിഭാഗം കോടതിയില്‍ ഹാജരാക്കുകയും ചെയ്തു.  എല്ലാം പരസ്പര സമ്മതത്തോടെയെന്ന് വാദിച്ച പ്രതിഭാഗം ചാട്ട വിരുദ്ധമായാണ് അറസ്റ്റ് ചെയ്തതെന്ന് വ്യക്തമാക്കുകയും ചെയ്തു. 

ജാമ്യം അനുവദിക്കുകയാണെങ്കില്‍ പ്രതി മുങ്ങുകയില്ലെന്നും പ്രതി ഉത്തരവാദിത്തമുള്ള ജനപ്രതിനിധി ആണെന്നുമായിരുന്നു പ്രതിഭാഗം വാദിച്ചത്. മജിസ്‌ട്രേറ്റ് കോടതി ജാമ്യം നിഷേധിക്കുകയാണെങ്കില്‍ സെഷന്‍സ് കോടതിയെ സമീപിക്കാനാണ് പ്രതിഭാഗത്തിന്റെ നീക്കം.  തെളിവെടുപ്പിനോടും ചോദ്യം ചെയ്യലിനോടും രാഹുല്‍ സഹകരിക്കില്ലെന്ന് അന്വേഷണസംഘം കോടതിയെ അറിയിച്ചു. ഡിജിറ്റല്‍ തെളിവുകള്‍ കണ്ടെത്തുന്നതിന് വേണ്ടി പാസ്വേഡുകള്‍ നല്‍കാന്‍ പ്രതി തയ്യാറായിട്ടില്ലെന്നും അന്വേഷണസംഘം അറിയിച്ചു.

 

Rahul Mankootathil MLA has been denied bail in the third rape case registered against him and will continue to remain in judicial custody. The Tiruvalla Judicial First Class Magistrate Court, presided over by Magistrate Arundhati Dileep, rejected his bail plea after hearing detailed arguments from both sides in a closed court session.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സുകൃതം, അറിവനുഭവം

Kerala
  •  6 days ago
No Image

വളണ്ടിയർമാരുമായി സംവദിച്ച് എസ്.പി; ഒരുക്കിയത് വൻക്രമീകരണം

Kerala
  •  6 days ago
No Image

ഇന്ത്യ-യു.എസ് വ്യാപാര കരാർ: കർഷകരുടെ വയറ്റത്തടിക്കുന്നതെന്ന് പ്രതിപക്ഷം

National
  •  6 days ago
No Image

ഒമാനിലെ യു.എസുമായുള്ള ആണവ ചര്‍ച്ചയില്‍ ഇറാന്റെ മിസൈല്‍ വിഷയമായില്ല; ആണവ പദ്ധതികളില്‍ വിട്ടുവീഴ്ചയില്ലെന്ന് ആവര്‍ത്തിച്ച് ഇറാന്‍ | Iran US Talks

International
  •  6 days ago
No Image

പുതുചരിത്ര യുഗത്തിന് സമസ്ത; സമസ്ത ശതാബ്ദി അന്താരാഷ്ട്ര മഹാസമ്മേളനത്തിന് ഇന്ന് പരിസമാപ്തി  

Kerala
  •  6 days ago
No Image

വിദ്യാർഥികൾക്കായുള്ള ആർ.പി ഫൗണ്ടേഷൻ സ്‌കോളർഷിപ്പ് വിതരണം ഫെബ്രുവരി 11ന്

Kerala
  •  6 days ago
No Image

കല്‍ബയില്‍ പുതിയ ഹൈപ്പര്‍ മാര്‍ക്കറ്റുമായി ലുലു; യു.എ.ഇയിലെ 122ാമത് സ്റ്റോര്‍

Business
  •  6 days ago
No Image

ഇതാണോ നിങ്ങൾ പറഞ്ഞ നവകേരളം? സർക്കാരിനെതിരെ 'പുതുയുഗ യാത്ര'യിൽ രൂക്ഷവിമർശനം

Kerala
  •  7 days ago
No Image

വെമ്പായം ബസ് അപകടം: കെഎസ്ആർടിസി സിഎംഡി റിപ്പോർട്ട് തേടി; വിജിലൻസ് അന്വേഷണം ആരംഭിച്ചു

Kerala
  •  7 days ago
No Image

വാങ്കഡെയിൽ വിറച്ച് ജയിച്ച് ഇന്ത്യ; അമേരിക്കയ്ക്കെതിരെ 29 റൺസിന് വിജയം

National
  •  7 days ago