കുന്നത്തുനാട് പഞ്ചായത്തില്‍ തെരുവ് നായകളുടെ ശല്യം രൂക്ഷം
പള്ളിക്കര: കുന്നത്തുനാട് പഞ്ചായത്തിന്റെ പരിസര പ്രദേശങ്ങളില്‍ തെരുവ് നായ ശല്യം രൂക്ഷമാകുന്നു. രാത്രി സമയങ്ങളില്‍ സഞ്ചരിക്കുമ്പോള്‍ കൈയില്‍ ആയുധങ്ങള്‍ കൊണ്ട് നടക്കേണ്ട സാഹചര്യമാണുള്ളത്.
കാല്‍നട യാത്രക്കാരും ഇരുചക്ര വാഹനയാത്രക്കാരും തെരുവുനായകളുടെ അക്രമത്തിന് ഇരയാകുന്നത് പതിവാകുകയാണ്.
പെരിങ്ങാല കോയാപറമ്പില്‍ ഷക്കീറിന്റെ വാടക വീട്ടില്‍ താമസിക്കുന്ന തമിഴ്നാട് തിരുനെല്‍വേലി സ്വദേശിയെ കഴിഞ്ഞദിവസം തെരുവുനായ മുറിയില്‍ കയറി അക്രമിച്ചു. ഉറങ്ങിക്കിടക്കുകയായിരുന്ന ഇയാളുടെ വലതുകൈയ്ക്ക് നായയുടെ കടിയേറ്റു. തുടര്‍ന്ന് നാട്ടുകാര്‍ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കുന്നത്തുനാട് പഞ്ചായത്തിന്റെ പരിസര പ്രദേശങ്ങള്‍ തെരുവ് നായ്ക്കല്‍ കൈയടക്കിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പഞ്ചായത്ത് അധികൃതര്‍ ഉടന്‍ നടപടി സ്വീകരിക്കണമെന്ന് ഐ.എന്‍.ടി.യു.സി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."