HOME
DETAILS

തണ്ടപ്പേര്‍ കിട്ടാത്തതിനാല്‍ ഭൂമി വില്‍ക്കാനായില്ല; അട്ടപ്പാടിയില്‍ കര്‍ഷകന്‍ ജീവനൊടുക്കി

  
Web Desk
January 17, 2026 | 9:02 AM

attappadi-farmer-suicide-over-land-record-delay-and-debt-burden

പാലക്കാട് : സാമ്പത്തിക ബാധ്യതയെ തുടര്‍ന്ന് അട്ടപ്പാടിയില്‍ പഞ്ചായത്ത് മുന്‍ വൈസ് പ്രസിസന്റ് ആത്മഹത്യ ചെയ്തു. അഗളി പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റ് പുലിയറ വണ്ടര്‍കുന്നേല്‍ ഗോപാലകൃഷ്ണന്‍ (60) ആണ് ആത്മഹത്യ ചെയ്തത്. 

സഹകരണബാങ്കില്‍ 8 ലക്ഷം രൂപയുടെ കടബാധ്യതയുണ്ടായിരുന്ന ഗോപാലാകൃഷ്ണന്റെ ഭൂമിക്ക് ജപ്തി ഭീഷണിയുണ്ടായിരുന്നു. തണ്ടപ്പേര്‍ ലഭിക്കാത്തതുകാരണം വസ്തു വില്‍ക്കാന്‍ സാധിച്ചിരുന്നില്ല. 

അതിനിടെ ഗോപാലകൃഷ്ണന്‍ രോഗബാധിതനുമായി.ഇതിന് ചികിത്സയ്ക്ക് പണം കണ്ടെത്താന്‍ കഴിയാത്തതും മനപ്രയാസമുണ്ടാക്കി ഇതിന് പിന്നാലെയാണ് ആത്മഹത്യ ചെയ്തത്.

വാടക വീട്ടില്‍ വച്ച് കൃഷിയിടത്തില്‍ ഉപയോഗിച്ചിരുന്ന കീടനാശിനി കുടിച്ചാണ് ഇദ്ദേഹം ആത്മഹത്യ ചെയ്തത്. അട്ടപ്പാടിയിലുള്ള സഹോദരനോട് താന്‍ വിഷം കഴിച്ചുവെന്ന് വിളിച്ചുപറഞ്ഞിരുന്നു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. 

സിപിഎം നേതാവായിരുന്ന ഗോപാലകൃഷ്ണന്‍ 2004-05 കാലഘട്ടത്തില്‍ അഗളി വൈസ് പ്രസിഡന്റായും 2005-10 കാലഘട്ടത്തില്‍ പഞ്ചായത്തംഗമായും പ്രവര്‍ത്തിച്ചിരുന്നു. 

നാല് മാസം മുന്‍പ് തണ്ടപ്പേര്‍ ലഭിക്കാത്തതിനാല്‍ നരസിമുക്ക് ഇരട്ടക്കളത്തെ കൃഷണസ്വാമി എന്ന കര്‍ഷകനും ആത്മഹത്യ ചെയ്തിരുന്നു.

 

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. ഹെല്‍പ്ലൈന്‍ നമ്പരുകള്‍ - 1056, 0471- 2552056)

 

A former panchayat vice president committed suicide in Attappadi, Palakkad district, allegedly due to financial distress caused by debt and the inability to sell his land because he had not received the required land ownership document (Thandaper).



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'എസ്.ഐ.ആർ തടസ്സപ്പെടുത്താൻ അനുവദിക്കില്ല'; സംസ്ഥാനങ്ങൾക്ക് സുപ്രീംകോടതിയുടെ കർശന മുന്നറിയിപ്പ്

National
  •  3 days ago
No Image

ബഹ്‌റൈന്‍ ഉപപ്രധാനമന്ത്രിയെ സന്ദര്‍ശിച്ച് ഫിലിപ്പീന്‍സ് പുതിയ അംബാസിഡര്‍

bahrain
  •  3 days ago
No Image

വിവാഹനിശ്ചയത്തിനിടെ അമ്മയും മകളും ജീവനൊടുക്കി; അയൽവാസിയുടെ വധഭീഷണിയെന്ന് പരാതി

crime
  •  3 days ago
No Image

സൗജന്യ നിരക്കിൽ വീട്, വ്യാജ സിവിൽ ഐഡി; കുവൈത്തിൽ പ്രവാസികളെ കുടുക്കാൻ പുതിയ തട്ടിപ്പ് ഇങ്ങനെ

Kuwait
  •  3 days ago
No Image

രാജസ്ഥാനിൽ തബ്ലീഗ് ജമാഅത്ത് പ്രവർത്തകരെ പിടികൂടി ഗുജറാത്ത് അതിർത്തിയിൽ വിട്ടയച്ചു

National
  •  3 days ago
No Image

തണ്ണിമത്തനടിയിൽ ഒളിപ്പിച്ച് വൻ സ്ഫോടക വസ്തു കടത്ത്: ഇടനിലക്കാരനും പിടിയിൽ; അറസ്റ്റിലായവർ മൂന്നായി

crime
  •  3 days ago
No Image

ഒമാനിൽ പ്രവാസികൾക്കും കമ്പനികൾക്കും വൻ ആശ്വാസം; 100 മില്യൺ റിയാൽ തൊഴിൽ പിഴകൾ എഴുതിത്തള്ളി

oman
  •  3 days ago
No Image

ശബരിമല സ്വർണക്കൊള്ള കേസ്: കൂടുതൽ അറസ്റ്റിലേക്ക്; കൊടിമര നിർമ്മാണത്തിൽ വിജിലൻസ് അന്വേഷണത്തിന് ഉത്തരവ്

crime
  •  3 days ago
No Image

ഏഴ് അധ്യാപകരെ സസ്പെൻഡ് ചെയ്ത് കുവൈത്ത് സർക്കാർ; നടപടി പാഠപുസ്തക ചോർച്ചയും വിദ്യാർത്ഥി പീഡനവും ഉൾപ്പെടെ ഗുരുതര ആരോപണങ്ങൾ ഉയർന്നതിനുപിന്നാലെ

Kuwait
  •  3 days ago
No Image

സഞ്ജുവും, ഇഷനും വഴിമാറേണ്ടി വരുമോ? ഇന്ത്യൻ ഓപ്പണിംഗിൽ വിപ്ലവം സൃഷ്ടിക്കാൻ വൈഭവ് വരുന്നു

Cricket
  •  3 days ago