HOME
DETAILS

കലോത്സവ ചരിത്രത്തില്‍ പുതുചരിത്രമെഴുതി സിയ ഫാത്തിമ; ഓണ്‍ലൈനായി മത്സരിച്ച് അറബിക് പോസ്റ്റര്‍ മത്സരത്തില്‍ നേടിയത് എ ഗ്രേഡ്

  
Web Desk
January 17, 2026 | 10:15 AM

sia-fathima-creates-history-at-school-kalolsavam-online-arabic-poster-a-grade

തൃശൂര്‍:  സംസ്ഥാന സ്‌കൂള്‍കലോത്സവ ചരിത്രത്തില്‍ പുതിയൊരു അധ്യായം കുറിച്ചിരിക്കുകയാണ് സിയ ഫാത്തിമ. വാസ്‌കുലൈറ്റിസെന്ന ഗുരുതര രോഗം ബാധിച്ചതിനെ തുടര്‍ന്ന് കാസര്‍കോട്ടെ വീട്ടിലിരുന്ന് ഓണ്‍ലൈനായി അറബിക് പോസ്റ്റര്‍ നിര്‍മാണ മത്സരത്തില്‍ പങ്കെ
ടുത്ത സിയയ്ക്ക് ലഭിച്ചത് എ ഗ്രേഡ്. 

ഇന്നലെ രാവിലെ 11.25 ന് തുടങ്ങിയ മത്സരത്തില്‍ കാസര്‍കോട് നിന്ന് സിയ ഫാത്തിമ ഓണ്‍ലൈനായാണ് പങ്കെടുത്തത്. വിദ്യാഭ്യാസ ഡയരക്ടറാണ് സിയയുടെ നമ്പര്‍ തെരഞ്ഞെടുത്തത്. നമ്പര്‍: 912. ബുക്ഫെയര്‍ എന്നതായിരുന്നു വിഷയം.  

വാസ്‌കുലൈറ്റിസ് എന്ന രക്തകുഴലുകള്‍ ചുരുങ്ങുന്ന രോഗാവസ്ഥയില്‍ സിയയ്ക്ക് യാത്രാബുദ്ധിമുട്ടുണ്ടായതിനാലാണ് ഓണ്‍ലൈനില്‍ മത്സരിക്കാന്‍ അപൂര്‍വ ഉത്തരവിറങ്ങിയത്. കാസര്‍കോട് പടന്ന എം.എം.ആര്‍.വി.എച്ച്.എസ്.എസിലെ 10 ാം ക്ലാസ് വിദ്യാര്‍ഥിയാണ് സിയ. 

കലോത്സവത്തില്‍ ഹൈസ്‌കൂള്‍ അറബിക് പോസ്റ്റര്‍ ഡിസൈനിങ്ങില്‍ പങ്കെടുക്കാന്‍ ആഗ്രഹമുണ്ടെന്നു പറഞ്ഞ് മന്ത്രി വി.ശിവന്‍കുട്ടിക്ക് സിയ അയച്ച വാട്സ് ആപ് സന്ദേശമാണ് വഴിത്തിരിവായത്. വീട്ടില്‍ ക്വാറന്റൈനിലാണ് സിയ. യാത്ര ചെയ്യുന്നത് സിയയുടെ ജീവന് ഭീഷണിയായേക്കാം എന്ന ഡോക്ടര്‍മാരുടെ നിലപാടിനെ തുടര്‍ന്ന് തൃശൂരിലെ വേദിയിലെത്താന്‍ കഴിയുമായിരുന്നില്ല. 

സി.എം.എസ്.എച്ച്.എസ്.എസിലെ വേദി 17ല്‍ നടന്ന അറബിക് പോസ്റ്റര്‍ ഡിസൈിങ് മത്സരത്തില്‍ സിയ ഫാത്തിമയുടെ രചന വിധികര്‍ത്താക്കള്‍ ഓണ്‍ലൈനായി നിരീക്ഷിച്ചു. കൈറ്റിനാണ് സംഘാടന ചുമതല. 

അറബിക് പോസ്റ്റര്‍ ഡിസൈനിങില്‍ ഉപജില്ലയിലും ജില്ലയിലും നേരിട്ടാണ് സിയ മത്സരിച്ചത്. എന്നാല്‍, യാത്ര ചെയ്യുന്നത് ജീവന് തന്നെ ഭീഷണിയായേക്കാം എന്ന ഡോക്ടര്‍മാരുടെ കര്‍ശന നിര്‍ദ്ദേശമുള്ളതിനാലാണ് തൃശൂരിലേക്ക് എത്താന്‍ കഴിയാതെപോയത്.  സിയാ ഫാത്തിമയുടെ സങ്കടം നിറഞ്ഞ സന്ദേശവും സ്‌കൂള്‍ അധികൃതരുടെ അപേക്ഷയും ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് കുട്ടിയുടെ സങ്കടം കാണാതിരിക്കാന്‍ കഴിയില്ലെന്ന് വിദ്യഭ്യാസ മന്ത്രി പറഞ്ഞു. മന്ത്രിയടെ ഇടപെടലില്‍ വിദ്യാഭ്യാസ വകുപ്പ് ഡയരക്ടര്‍ ജനറല്‍ സിയാ ഫാത്തിമയെയും, സ്‌കൂള്‍ അധികൃതരെയും മത്സരത്തിന് പങ്കെടുക്കാനുള്ള അനുമതി നല്‍കുന്നതായി അറിയിക്കുകയായിരുന്നു. 

 

Sia Fathima has created history at the Kerala State School Kalolsavam by participating online and securing an A grade in the Arabic poster design competition. Suffering from vasculitis, a serious medical condition that restricts blood vessels and makes travel life-threatening, the Class 10 student from MMRVHSS, Padanna in Kasaragod, was unable to attend the festival venue in Thrissur.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'തൊഴിലാളികളും കര്‍ഷകരും തങ്ങളുടെ അവകാശങ്ങള്‍ക്കായി തെരുവിലിറങ്ങിയിരിക്കുകയാണ്, മോദിജി ഇനിയെങ്കിലും ഇത് ശ്രദ്ധിക്കുമോ' ദേശീയ പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ച് രാഹുല്‍ ഗാന്ധി

National
  •  12 hours ago
No Image

തൃശൂര്‍ സ്വദേശി ഒമാനിലെ സൂറില്‍ അന്തരിച്ചു

oman
  •  13 hours ago
No Image

മലപ്പുറം സ്വദേശി അബൂദബിയില്‍ ഹൃദയാഘാതം മൂലം അന്തരിച്ചു

obituary
  •  13 hours ago
No Image

ഡോളറിനെതിരേ ഇന്ത്യന്‍ രൂപയ്ക്ക് മുന്നേറ്റം; 26 പൈസ വര്‍ധിച്ച് 90.46ല്‍; കരുതലോടെ പ്രവാസികള്‍ |  Indian Rupee Value

Economy
  •  13 hours ago
No Image

ആദ്യ ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് ഹൈക്കോടതി; ജാമ്യം കര്‍ശന ഉപാധികളോടെ  

Kerala
  •  14 hours ago
No Image

കോഴിക്കോട് വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് 12 വയസുകാരി മരിച്ചു

Kerala
  •  15 hours ago
No Image

മസ്‌കത്ത് അല്‍ ഖുറമില്‍ പുതിയ ഹൈപര്‍ മാര്‍ക്കറ്റ് തുറന്ന് ലുലു; രാജ്യത്തെ 33 മത്തെ സ്റ്റോര്‍

Business
  •  15 hours ago
No Image

റമദാനില്‍ ഓഫറുകളുടെ പെരുമഴയുമായി യൂനിയന്‍ കോപ്പ്; 3,000 ഉല്‍പന്നങ്ങള്‍ക്ക് 60% വരെ കിഴിവ്  | UAE Ramadan Updates

Business
  •  15 hours ago
No Image

'വിമാനം തകരാന്‍ കാരണം പൈലറ്റ് മനഃപൂര്‍വ്വം ഇന്ധന സ്വിച്ചുകള്‍ ഓഫ് ചെയ്തത്?' അഹമ്മദാബാദ് ദുരന്തത്തിന്റെ അന്തിമ റിപ്പോര്‍ട്ടില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലെന്ന് സൂചന

National
  •  15 hours ago
No Image

കുവൈത്തില്‍ ദേശീയ ദിനാഘോഷം: ലഭിക്കുക നാല് ദിവസത്തെ അവധി 

Kuwait
  •  15 hours ago