rental prices are rising sharply in sharjah, including neighbourhoods preferred by malayali expatriates, pushing up living costs, straining household budgets, and triggering concern among tenants, families, and long term residents across popular residential zones amid ongoing market pressures and shortages.
HOME
DETAILS
MAL
ഷാര്‍ജയിലും വാടക വര്‍ധനവ്; പ്രവാസി മലയാളികളുടെ ഇഷ്ട കേന്ദ്രങ്ങളിലും വാടക കുതിപ്പ്
Web Desk
January 17, 2026 | 11:56 AM
ഷാർജ: വാടക വർധനവിൽ നിന്ന് രക്ഷ തേടി മിക്ക പ്രവാസികളും തിരഞ്ഞെടുക്കാറുള്ള ഷാർജയിലും വൻ വാടക വർധനവ്. കെട്ടിടം സ്ഥിതി ചെയ്യുന്ന ഏരിയ, വാഹന സൗകര്യം, പാർക്കിംഗ് തുടങ്ങിയ കാര്യങ്ങൾ പരിഗണിച്ച് 5 മുതൽ 25 ശതമാനം വരെ വാടകയാണ് ഈ വർഷം തുടക്കത്തിൽ തന്നെ വർധിച്ചിരിക്കുന്നത്.
പ്രവാസി മലയാളികൾ കൂടുതലായി താമസിക്കുന്ന മുവൈലിയിലാണ് ഏറ്റവും കൂടുതൽ വാടക വർധന ഉണ്ടായിരിക്കുന്നത്. ഇവിടെ കഴിഞ്ഞ വർഷം ഉണ്ടായിരുന്ന വാടകയുടെ 25 ശതമാനത്തോളം വർധിച്ചതായാണ് റിപ്പോർട്ട്.
മുവൈലിക്കു പുറമേ അൽഖാൻ, അൽതാവൂൻ, അൽമജാസ്, അൽനഹ്ദ എന്നിവിടങ്ങളിലും വാടക വർധനവ് ഉണ്ടായിട്ടുണ്ട്. ഇവിടങ്ങളിൽ 20 ശതമാനത്തോളം വാടക വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
മറ്റ് മേഖലകളിലും വർധനവ് താരതമ്യേന കുറഞ്ഞ വാടകയ്ക്ക് താമസസൗകര്യം ലഭ്യമായിരുന്ന അൽ നബ, അൽ ബുതീന, അൽ മുറൈജ, അബു ഷഗാറ, അൽ ജുബൈൽ എന്നിവിടങ്ങളിലും വാടക വർധനവിൽ നിന്ന് ഒഴിവായിട്ടില്ല. ഈ പ്രദേശങ്ങളിൽ ഏകദേശം 5 ശതമാനത്തോളം വർധനവാണ് നിലവിൽ രേഖപ്പെടുത്തിയിരിക്കുന്നത്. കെട്ടിടത്തിന്റെ പഴക്കം, ലഭ്യമായ പാർക്കിംഗ് സൗകര്യങ്ങൾ എന്നിവ പരിഗണിച്ചാണ് ഈ മാറ്റം.
ദുബൈയിലെ വാടക വർധനവിനെ തുടർന്ന് ഷാർജയിലേക്ക് മാറാൻ പദ്ധതിയിട്ടിരുന്ന പ്രവാസികൾക്ക് പുതിയ സാഹചര്യം വലിയ ആശങ്കയാണ് നൽകുന്നത്. സ്കൂൾ ഫീസ് വർധനവിനും മറ്റ് നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിനും പിന്നാലെ വാടക കൂടി വർധിച്ചത് സാധാരണക്കാരായ പ്രവാസികളുടെ ജീവിതം കൂടുതൽ ദുസ്സഹമാക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."