HOME
DETAILS

സഊദി യാത്രികർക്ക് സന്തോഷ വാർത്ത; കോഡ്‌ഷെയർ കരാറിൽ ഒപ്പുവെച്ച് സഊദിയയും എയർ ഇന്ത്യയും

  
Web Desk
January 17, 2026 | 12:29 PM

saudia and air india sign codeshare agreement bringing relief and convenience for saudi travelers

റിയാദ്: സഊദി ദേശീയ വിമാന കമ്പനിയായ സഊദിയയും പ്രമുഖ ഇന്ത്യൻ കമ്പനിയായ എയർ ഇന്ത്യയും തമ്മിൽ കോഡ്‌ഷെയർ കരാറിൽ ഒപ്പുവെച്ചു. ഫെബ്രുവരി മുതൽ കരാർ പ്രാബല്യത്തിൽ വരുന്നതോടെ സഊദിയിലെ ഇന്ത്യൻ വിനോദസഞ്ചാരികൾക്കും പ്രവാസികൾക്കും യാത്രാ നടപടികൾ കൂടുതൽ എളുപ്പമാകും.

കോഡ്‌ഷെയർ കരാറിലൂടെ ഇരു വിമാന കമ്പനികളുടെയും യാത്രക്കാർക്ക് ഒരൊറ്റ ടിക്കറ്റിൽ കൂടുതൽ നഗരങ്ങളിലേക്ക് യാത്ര ചെയ്യാൻ സാധിക്കും. സിംഗിൾ ടിക്കറ്റിംഗ് നിലവിൽ വരുന്നതോടെ ടിക്കറ്റിംഗ്, ബുക്കിംഗ് നടപടികൾ കൂടുതൽ എളുപ്പമാകും.

വിമാനങ്ങൾ മാറി കയറേണ്ടി വന്നാലും ഇനി വിമാനങ്ങൾ മാറി കയറേണ്ടിവന്നാലും ലഗേജുകൾ ഓരോ എയർപോർട്ടിലും പോയി ചെക്ക്-ഇൻ ചെയ്യേണ്ടിവരില്ല. ഇവ നേരിട്ട് ലക്ഷ്യസ്ഥാനത്ത് എത്തിക്കും. 

ഇന്ത്യയിലെയും സഊദിയിലെയും നഗരങ്ങളിലേക്ക് കൂടുതൽ വേഗത്തിൽ എത്താൻ കരാർ സഹായിക്കും. 

സഊദിയ യാത്രികർക്ക് ഡൽഹി, മുംബൈ എന്നിവിടങ്ങളിൽ നിന്ന് എയർ ഇന്ത്യ വഴി കൊച്ചി, ബെംഗളുരു, അഹമ്മദാബാദ്, കൊൽക്കത്ത, ഹൈദരാബാദ്, ലഖ്‌നൗ, ചെന്നൈ തുടങ്ങി പതിനഞ്ചിലധികം ഇന്ത്യൻ നഗരങ്ങളിലേക്ക് യാത്ര ചെയ്യാം. 

ഇപ്രകാരം, എയർ ഇന്ത്യ യാത്രക്കാർക്ക് റിയാദ്, ജിദ്ദ വഴി സഊദിയിലെ ദമാം, അബഹ, അൽഖസീം, തായിഫ്, മദീന എന്നിവിടങ്ങളിലേക്ക് കണക്ടിംഗ് വിമാനങ്ങൾ ലഭ്യമാകും.

ഈ വർഷം അവസാനത്തോടെ തിരഞ്ഞെടുത്ത അന്താരാഷ്ട്ര നഗരങ്ങളിലേക്ക് കണക്ടിംഗ് വിമാനങ്ങൾ വർധിപ്പിക്കാനും അർഹരായ ഇന്ത്യാക്കാർക്ക് ഇ-വിസ, വിസ ഓൺലൈൻ അറൈവൽ, ട്രാൻസിറ്റ് വിസ എന്നിവ ലഭ്യമാക്കാനും കരാർ ലക്ഷ്യമിടുന്നു.

ഇന്ത്യയുമായി തുടരുന്ന 60 വർഷത്തെ ചരിത്രത്തിലെ സുപ്രധാന നാഴികകല്ലാണിതെന്ന് സഊദിയ ഗ്രൂപ്പ് തലവൻ ഇബ്രാഹീം അൽ ഉമർ പറഞ്ഞു. 

സഊദി വിഷൻ 2030 ന് അനുസൃതമായി വ്യോമയാന മേഖലയിൽ നടപ്പാക്കുന്ന വലിയ പരിഷ്‌കാരങ്ങളുടെ തുടർച്ചയായാണ് ഈ സഹകരണത്തെ കണക്കാക്കുന്നത്. നിലവിൽ 25 അന്താരാഷ്ട്ര വിമാന കമ്പനികളുമായി സഊദിയ എയർലൈൻസിന് സമാന കരാറുകളുണ്ട്.

saudia and air india have signed a new codeshare agreement, expanding flight connectivity, improving travel convenience, and offering more options for passengers traveling between saudi arabia, india, and other destinations.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മണിപ്പൂരിൽ വീണ്ടും സംഘർഷം; ബിജെപി സർക്കാർ അധികാരമേറ്റതിന് പിന്നാലെ വ്യാപക പ്രതിഷേധം; കുക്കി എംഎൽഎമാരുടെ നീക്കത്തിൽ അമർഷം

National
  •  7 days ago
No Image

ചോദ്യങ്ങൾക്ക് പകരം അധിക്ഷേപം: സത്യത്തെ ഭയന്ന് പ്രധാനമന്ത്രി ഒളിച്ചോടുന്നു; പാർലമെന്റിൽ മോദി നടത്തുന്നത് രാഷ്ട്രീയ പരിഹാസമാണെന്ന് രാഹുൽ ഗാന്ധി

National
  •  7 days ago
No Image

ഈ സാല കപ്പും നംദെ! ഡൽഹിയെ വീഴ്ത്തി ആർസിബിക്ക് രണ്ടാം WPL കിരീടം

Cricket
  •  7 days ago
No Image

ഒമാനിൽ വിവാഹപൂർവ മെഡിക്കൽ പരിശോധന നിർബന്ധമാക്കി; നിയമം ലംഘിച്ചാൽ വിവാഹ കരാർ അസാധുവാകും

oman
  •  7 days ago
No Image

പുതിയ തസ്തിക സൃഷ്ടിച്ചു; സീറാം സാംബശിവ റാവു മുഖ്യമന്ത്രിയുടെ സ്പെഷ്യൽ ഡ്യൂട്ടി ഓഫീസർ

Kerala
  •  7 days ago
No Image

എയിംസ്; കേരളം നിർദേശിച്ച സ്ഥലത്ത് കേന്ദ്രം സാധ്യത പഠനം നടത്തണം; നിർദേശവുമായി ഹൈക്കോടതി

Kerala
  •  7 days ago
No Image

കോഴിക്കോട് പൂച്ചയെ കൊന്ന് മരത്തിൽ കെട്ടിത്തൂക്കിയ സംഭവം; പൊലിസ് അന്വേഷണം ആരംഭിച്ചു

Kerala
  •  7 days ago
No Image

അബദ്ധത്തിൽ ചവറ്റുകുട്ടയിലെറിഞ്ഞത് 50,000 ദിർഹത്തിന്റെ സ്വർണ്ണം; അത്ഭുതകരമായി വീണ്ടെടുത്ത് ദുബൈ പൊലിസ്

uae
  •  7 days ago
No Image

കിരീടം നേടും മുമ്പേ റെക്കോർഡ്; ചരിത്രം സൃഷ്ടിച്ച് ജെമീമയുടെ ഡൽഹി

Cricket
  •  7 days ago
No Image

ബഹ്‌റൈന്‍ കിരീടാവകാശി കുവൈത്ത് സന്ദര്‍ശനം പൂര്‍ത്തിയാക്കി തിരിച്ചെത്തി

bahrain
  •  7 days ago