HOME
DETAILS

കുവൈത്തിൽ സിനിമാ സ്റ്റൈൽ 'ബോഡി ഡംപിംഗ്': മൃതദേഹം വീൽചെയറിൽ ഇരുത്തി ആശുപത്രിയിൽ ഉപേക്ഷിച്ചു; അജ്ഞാതനായി തിരച്ചിൽ

  
January 17, 2026 | 12:43 PM

cinema style body dumping in kuwait leaves corpse in wheelchair at hospital unidentified case

കുവൈത്ത് സിറ്റി: കുവൈത്തിലെ മുബാറക് അൽ കബീർ ആശുപത്രിയിൽ ക്രൈം ത്രില്ലറുകളെ വെല്ലുന്ന സംഭവവികാസങ്ങൾ. അജ്ഞാതനായ ഒരാളുടെ മൃതദേഹം വീൽചെയറിൽ ഇരുത്തി ആശുപത്രിയിൽ ഉപേക്ഷിച്ച ശേഷം കൂടെവന്നയാൾ കടന്നുകളഞ്ഞു.

സംഭവത്തിൽ കുവൈത്ത് ആഭ്യന്തര മന്ത്രാലയവും സുരക്ഷാ ഏജൻസികളും ഉന്നതതല അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസമാണ് ആശുപത്രി കവാടത്തിൽ വീൽചെയറിൽ ഒരാളെ ഇരുത്തി അജ്ഞാതനായ വ്യക്തി എത്തിയത്. അവിടെയുണ്ടായിരുന്ന വാർഡ് അറ്റൻഡറോട്, ഈ വ്യക്തിക്ക് അടിയന്തര ചികിത്സ ആവശ്യമാണെന്നും ഉടൻ ഡോക്ടറെ കാണിക്കണമെന്നും ആവശ്യപ്പെട്ടു. രോഗിയെ അറ്റൻഡർ ഏറ്റെടുത്ത നിമിഷം തന്നെ കൂടെവന്നയാൾ ആശുപത്രി പരിസരത്ത് നിന്ന് അപ്രത്യക്ഷനാവുകയായിരുന്നു.

തുടർന്ന് അറ്റൻഡർ രോഗിയെ അത്യാഹിത വിഭാഗത്തിൽ എത്തിച്ചപ്പോഴാണ് ഞെട്ടിക്കുന്ന വിവരം പുറത്തുവന്നത്. വീൽചെയറിൽ ഇരുന്നിരുന്ന ആൾ നേരത്തെ തന്നെ മരണപ്പെട്ടിരുന്നു. മൃതദേഹം പരിശോധിച്ച ഡോക്ടർമാർ മരണം സ്ഥിരീകരിക്കുകയും പൊലിസിനെ വിവരമറിയിക്കുകയുമായിരുന്നു.

മരിച്ചയാളുടെ കൈവശം സിവിൽ ഐഡിയോ മറ്റ് തിരിച്ചറിയൽ രേഖകളോ ഉണ്ടായിരുന്നില്ല. കാഴ്ചയിൽ ഏഷ്യൻ വംശജനാണെന്ന് തോന്നിപ്പിക്കുന്ന ഇയാളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. മരണം കൊലപാതകമാണോ അതോ മറ്റെന്തെങ്കിലും കാരണമാണോ എന്ന് കണ്ടെത്താൻ മൃതദേഹം ഫോറൻസിക് പരിശോധനയ്ക്കായി മാറ്റിയിരിക്കുകയാണ്.

മൃതദേഹം എത്തിച്ച വ്യക്തിയെയും ഇയാൾ സഞ്ചരിച്ച വാഹനത്തെയും കേന്ദ്രീകരിച്ചാണ് പൊലിസ് അന്വേഷണം പുരോഗമിക്കുന്നത്. ഇതിനായി ആശുപത്രിയിലെയും പരിസരത്തെയും സിസിടിവി (CCTV) ദൃശ്യങ്ങൾ സുരക്ഷാ ഉദ്യോഗസ്ഥർ ശേഖരിച്ചു. നിയമവിരുദ്ധമായി രാജ്യത്ത് കഴിയുന്നവരാണോ ഈ സംഭവത്തിന് പിന്നിലെന്നും പൊലിസ് സംശയിക്കുന്നുണ്ട്.

a shocking cinema style body dumping incident in kuwait has sparked an investigation after a corpse was abandoned in a wheelchair at a hospital, with authorities launching a search to identify the deceased and those responsible.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിഴിഞ്ഞത്ത് ഭക്ഷ്യവിഷബാധയേറ്റ് രണ്ട് പേര്‍ മരിച്ച സംഭവം: ഹോട്ടല്‍ അടപ്പിച്ചു

Kerala
  •  10 hours ago
No Image

ഡോളർ കരുത്താർജ്ജിക്കുന്നു; രൂപ സമ്മർദ്ദത്തിൽ, ഓഹരി വിപണിയിൽ ഇടിവ്; റമദാനിൽ നാട്ടിലേക്ക് കൂടുതൽ പണം അയക്കാൻ കഴിയുമെന്ന പ്രതീക്ഷയിൽ പ്രവാസികൾ | Indian Rupee Value

Economy
  •  10 hours ago
No Image

ലങ്കൻ കൊടുങ്കാറ്റ് ചരിത്രത്തിലേക്ക്; ഇങ്ങനെയൊരു സെഞ്ച്വറി ലോകകപ്പിൽ ആദ്യം

Cricket
  •  10 hours ago
No Image

നെയ്യാറ്റിന്‍കരയില്‍ സ്‌കൂള്‍ ബസ് കനാലിലേക്ക് മറിഞ്ഞു:15 കുട്ടികള്‍ക്ക് പരുക്ക്

Kerala
  •  10 hours ago
No Image

റോഡരികിലെ കുഴിയില്‍ വീണ് ബൈക്ക് യാത്രികന്‍ മരിച്ചു

Kerala
  •  10 hours ago
No Image

വലിയ താരം, അവൻ രോഹിത് ശർമയെ പോലെയാണ്: കൈഫ് 

Cricket
  •  11 hours ago
No Image

ഇറാന്‍ തീരത്തിനടുത്ത് അമേരിക്കന്‍ പടക്കപ്പലുകള്‍?

International
  •  11 hours ago
No Image

കൊച്ചിയില്‍ ഓട്ടോറിക്ഷകള്‍ക്കെതിരെ കൂട്ടനടപടി: ഒന്നര മാസത്തിനിടെ 851 കേസുകള്‍; ലൈസന്‍സ് റദ്ദാക്കാന്‍ ശുപാര്‍ശ

Kerala
  •  11 hours ago
No Image

റമദാനിലെ റിയാദ് മെട്രോയുടെയും ബസുകളുടെയും സമയക്രമം പ്രഖ്യാപിച്ചു

Saudi-arabia
  •  11 hours ago
No Image

ടി20 ലോകകപ്പിലേക്ക് ഇതിഹാസം തിരിച്ചെത്തി; ഓസ്ട്രേലിയ ഡബിൾ സ്ട്രോങ്ങ്

Cricket
  •  12 hours ago