HOME
DETAILS

മച്ചാഡോയുടെ നൊബേൽ മെഡൽ ഇനി ട്രംപിന്റെ കൈകളിൽ; 'അർഹൻ താനെന്ന്' ട്രംപ്' , 'അംഗീകാരം കൈമാറാനാവില്ലെന്ന്' സമിതി

  
January 17, 2026 | 12:45 PM

nobel peace prize controversy trump claims i deserve it after receiving machados medal

വാഷിങ്ടൻ:വെനിസ്വേലൻ പ്രതിപക്ഷ നേതാവ് മരിയ കൊറീന മച്ചാഡോ തനിക്ക് ലഭിച്ച 2025-ലെ സമാധാന നൊബേൽ പുരസ്കാര മെഡൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് കൈമാറി. വ്യാഴാഴ്ച വൈറ്റ് ഹൗസിൽ നടന്ന കൂടിക്കാഴ്ചയ്ക്കിടെയായിരുന്നു ഈ അസാധാരണ നടപടി. വെനസ്വേലയെ സ്വതന്ത്രമാക്കാൻ ട്രംപ് നൽകിയ പിന്തുണയ്ക്കുള്ള നന്ദിസൂചകമായാണ് സ്വർണ്ണ ഫ്രെയിമിൽ വെച്ച മെഡൽ മച്ചാഡോ സമ്മാനിച്ചത്.

ട്രംപിന്റെ പ്രതികരണവും വിമർശനങ്ങളും

സമ്മാനം സ്വീകരിച്ച ട്രംപ്, ഇത് പരസ്പര ബഹുമാനത്തിന്റെ മനോഹരമായ പ്രകടനമാണെന്ന് വിശേഷിപ്പിച്ചു. എന്നാൽ താൻ തന്നെയാണ് ഈ പുരസ്കാരത്തിന് ഏറ്റവും അർഹനെന്ന് അദ്ദേഹം അവകാശപ്പെട്ടത് വലിയ വിമർശനങ്ങൾക്ക് വഴിവെച്ചു.

"ഞാൻ എട്ട് യുദ്ധങ്ങൾ അവസാനിപ്പിച്ചു. ഈ പുരസ്കാരത്തിന് ഞാനാണ് യഥാർത്ഥത്തിൽ അർഹനെന്ന് മച്ചാഡോ തന്നെ സമ്മതിച്ചിട്ടുണ്ട്," എന്ന് ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു.

ട്രംപിന്റെ ഈ അവകാശവാദത്തെ 'കോമാളിത്തം' എന്നാണ് സോഷ്യൽ മീഡിയയിൽ പലരും വിശേഷിപ്പിച്ചത്. മറ്റൊരാൾക്ക് ലഭിച്ച അംഗീകാരം സ്വന്തമാക്കിയതിൽ ട്രംപിനെതിരെ പരിഹാസങ്ങളും ഉയരുന്നുണ്ട്.

നൊബേൽ സമിതിയുടെ നിലപാട്

ട്രംപിന്റെ ആഹ്ലാദത്തിന് മറുപടിയുമായി നോർവീജിയൻ നൊബേൽ കമ്മിറ്റിയും ഓസ്ലോയിലെ നൊബേൽ പീസ് സെന്ററും രംഗത്തെത്തി.ഒരു ജേതാവിന് തന്റെ കയ്യിലുള്ള മെഡൽ ആർക്ക് വേണമെങ്കിലും സമ്മാനമായി നൽകാം. എന്നാൽ 'നൊബേൽ ജേതാവ്' എന്ന ഔദ്യോഗിക പദവി കൈമാറാനോ പങ്കുവെക്കാനോ കഴിയില്ല.2025-ലെ സമാധാന നൊബേൽ ജേതാവായി ചരിത്രരേഖകളിൽ മച്ചാഡോയുടെ പേര് തന്നെയായിരിക്കും നിലനിൽക്കുക. മെഡൽ കയ്യിലുണ്ടെന്നത് കൊണ്ട് ഒരാൾ നൊബേൽ ജേതാവാകില്ലെന്ന് സമിതി വ്യക്തമാക്കി.

എന്താണ് മച്ചാഡോയുടെ ലക്ഷ്യം?

വെനിസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ പുറത്താക്കാൻ ട്രംപ് നടത്തിയ ഇടപെടലുകൾക്കുള്ള നന്ദിയായാണ് ഈ മെഡൽ കൈമാറ്റത്തെ മച്ചാഡോ വിശേഷിപ്പിച്ചത്. എന്നാൽ, മഡുറോയ്ക്ക് ശേഷം ഇടക്കാല പ്രസിഡന്റായി ഡെൽസി റോഡ്രിഗസിനെ ട്രംപ് പിന്തുണച്ചതോടെ മച്ചാഡോയുടെ രാഷ്ട്രീയ സ്വാധീനം കുറഞ്ഞതായും നിരീക്ഷകർ കരുതുന്നു. ട്രംപിനെ പ്രീണിപ്പിച്ച് തന്റെ രാഷ്ട്രീയ ഭാവിക്കായി പിന്തുണ നേടാനാണ് ഈ നീക്കമെന്നാണ് ഒരു വിഭാഗം വിശ്വസിക്കുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിഴിഞ്ഞത്ത് ഭക്ഷ്യവിഷബാധയേറ്റ് രണ്ട് പേര്‍ മരിച്ച സംഭവം: ഹോട്ടല്‍ അടപ്പിച്ചു

Kerala
  •  a month ago
No Image

ഡോളർ കരുത്താർജ്ജിക്കുന്നു; രൂപ സമ്മർദ്ദത്തിൽ, ഓഹരി വിപണിയിൽ ഇടിവ്; റമദാനിൽ നാട്ടിലേക്ക് കൂടുതൽ പണം അയക്കാൻ കഴിയുമെന്ന പ്രതീക്ഷയിൽ പ്രവാസികൾ | Indian Rupee Value

Economy
  •  a month ago
No Image

ലങ്കൻ കൊടുങ്കാറ്റ് ചരിത്രത്തിലേക്ക്; ഇങ്ങനെയൊരു സെഞ്ച്വറി ലോകകപ്പിൽ ആദ്യം

Cricket
  •  a month ago
No Image

നെയ്യാറ്റിന്‍കരയില്‍ സ്‌കൂള്‍ ബസ് കനാലിലേക്ക് മറിഞ്ഞു:15 കുട്ടികള്‍ക്ക് പരുക്ക്

Kerala
  •  a month ago
No Image

റോഡരികിലെ കുഴിയില്‍ വീണ് ബൈക്ക് യാത്രികന്‍ മരിച്ചു

Kerala
  •  a month ago
No Image

വലിയ താരം, അവൻ രോഹിത് ശർമയെ പോലെയാണ്: കൈഫ് 

Cricket
  •  a month ago
No Image

ഇറാന്‍ തീരത്തിനടുത്ത് അമേരിക്കന്‍ പടക്കപ്പലുകള്‍?

International
  •  a month ago
No Image

കൊച്ചിയില്‍ ഓട്ടോറിക്ഷകള്‍ക്കെതിരെ കൂട്ടനടപടി: ഒന്നര മാസത്തിനിടെ 851 കേസുകള്‍; ലൈസന്‍സ് റദ്ദാക്കാന്‍ ശുപാര്‍ശ

Kerala
  •  a month ago
No Image

റമദാനിലെ റിയാദ് മെട്രോയുടെയും ബസുകളുടെയും സമയക്രമം പ്രഖ്യാപിച്ചു

Saudi-arabia
  •  a month ago
No Image

ടി20 ലോകകപ്പിലേക്ക് ഇതിഹാസം തിരിച്ചെത്തി; ഓസ്ട്രേലിയ ഡബിൾ സ്ട്രോങ്ങ്

Cricket
  •  a month ago