HOME
DETAILS

പച്ചമീനിന്റെ പിത്താശയം വിഴുങ്ങി; മൈഗ്രെയ്ൻ മാറ്റാൻ പോയ വീട്ടമ്മ ഐസിയുവിൽ

  
Web Desk
January 17, 2026 | 2:17 PM

migraine remedy goes wrong woman in icu after swallowing raw fish gallbladder

ബെയ്ജിങ്: വിട്ടുമാറാത്ത തലവേദന മാറാൻ പച്ചമീനിന്റെ പിത്താശയം വിഴുങ്ങിയ അൻപതുകാരി ഗുരുതരാവസ്ഥയിൽ. ചൈനയിലെ കിഴക്കൻ പ്രവിശ്യയിലെ ജിയാങ്‌സുവിലാണ് നടുക്കിയ സംഭവം നടന്നത്. ലിയു സ്ത്രീയാണ് അന്ധവിശ്വാസത്തെത്തുടർന്ന് പച്ചമീനിന്റെ പിത്താശയം വിഴുങ്ങി മരണത്തെ മുഖാമുഖം കണ്ടത്.

മത്സ്യത്തിന്റെ പച്ചയായ പിത്താശയം കഴിച്ചാൽ ശരീരത്തിലെ ചൂട് പുറന്തള്ളപ്പെടുമെന്നും മൈഗ്രെയ്ൻ മാറുമെന്നുമുള്ള പരമ്പരാഗത വിശ്വാസമാണ് ലിയുവിനെ ഈ സാഹസത്തിന് പ്രേരിപ്പിച്ചത്. ഡിസംബർ 14-ന് ചന്തയിൽ നിന്നും വാങ്ങിയ രണ്ടരക്കിലോ തൂക്കം വരുന്ന 'ഗ്രാസ് കാർപ്പ്' എന്ന മത്സ്യത്തിന്റെ പിത്താശയമാണ് ഇവർ വിഴുങ്ങിയത്.

ഉടൻ തന്നെ ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ട ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിത്താശയത്തിലെ വിഷാംശം ശരീരത്തിൽ കലർന്നതോടെ നില വഷളാവുകയും തുടർന്ന് അഞ്ച് ദിവസത്തോളം ഐസിയുവിൽ വിദഗ്ധ ചികിത്സ നൽകുകയുമായിരുന്നു. നിലവിൽ ലിയുവിന്റെ ആരോഗ്യനില മെച്ചപ്പെട്ടിട്ടുണ്ട്.

മത്സ്യങ്ങളുടെ പിത്താശയത്തിൽ അടങ്ങിയിരിക്കുന്ന വിഷാംശങ്ങൾ മനുഷ്യശരീരത്തിന് അത്യന്തം അപകടകരമാണെന്ന് ലിയുവിനെ ചികിത്സിച്ച ഡോക്ടർ ഹു ഷെൻകുയി മുന്നറിയിപ്പ് നൽകി. പിത്തസഞ്ചിയിലെ വിഷവസ്തുക്കൾ മനുഷ്യന്റെ കരൾ, വൃക്ക എന്നിവയുടെ പ്രവർത്തനത്തെ പെട്ടെന്ന് തകരാറിലാക്കും. രക്തസ്രാവം, സെറിബ്രൽ ഹെമറേജ് എന്നിവയ്ക്കും ഇത് കാരണമാകാം. കൃത്യസമയത്ത് ചികിത്സ ലഭിച്ചില്ലെങ്കിൽ മരണം വരെ സംഭവിക്കാവുന്ന അതീവ ഗുരുതരമായ സാഹചര്യമാണിതെന്ന് ഡോക്ടർമാർ വ്യക്തമാക്കി.

 

 

 

A 50-year-old woman in China was rushed to the ICU after swallowing a raw fish gallbladder, believing it would cure her chronic migraines. Following a local superstition that consuming fish gallbladder detoxifies the body, she ate the organ from a 2.5kg grass carp. She soon suffered severe poisoning, which can lead to organ failure or even death. Fortunately, after five days of intensive care, her condition stabilized and she was discharged.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇതാണോ നിങ്ങൾ പറഞ്ഞ നവകേരളം? സർക്കാരിനെതിരെ 'പുതുയുഗ യാത്ര'യിൽ രൂക്ഷവിമർശനം

Kerala
  •  5 days ago
No Image

വെമ്പായം ബസ് അപകടം: കെഎസ്ആർടിസി സിഎംഡി റിപ്പോർട്ട് തേടി; വിജിലൻസ് അന്വേഷണം ആരംഭിച്ചു

Kerala
  •  5 days ago
No Image

വാങ്കഡെയിൽ വിറച്ച് ജയിച്ച് ഇന്ത്യ; അമേരിക്കയ്ക്കെതിരെ 29 റൺസിന് വിജയം

National
  •  5 days ago
No Image

മയക്കുമരുന്ന് മാഫിയക്കെതിരെ കടുത്ത നടപടിയുമായി കുവൈത്ത്; 16 പേർ അറസ്റ്റിൽ, വൻ ലഹരിശേഖരം പിടികൂടി

Kuwait
  •  5 days ago
No Image

പ്രായം തടസ്സമല്ല, പക്ഷേ ഇനി വൈഭവ് സൂര്യവംശി അണ്ടർ-19 ലോകകപ്പ് കളിക്കില്ല; കാരണം ഇതാണ്

Cricket
  •  5 days ago
No Image

പത്തനംതിട്ടയിൽ വയലിൽ മരിച്ച നിലയിൽ കണ്ടെത്തിയ പെൺകുട്ടിയെ തിരിച്ചറിഞ്ഞു; അസ്വാഭാവിക മരണത്തിന് പൊലിസ് കേസെടുത്തു

Kerala
  •  5 days ago
No Image

യുഎഇയിൽ നാളെ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

uae
  •  5 days ago
No Image

ഉറങ്ങിക്കിടന്ന യുവതിയെ പീഡിപ്പിക്കാൻ ശ്രമം: ജനൽ പൊളിച്ച് അകത്തുകയറിയ പ്രതി പിടിയിൽ

crime
  •  5 days ago
No Image

പള്ളിയിൽ കുടിവെള്ളം പാഴാക്കിയത് ചോദ്യം ചെയ്തു; വയോധികന് ക്രൂരമർദനം: പ്രതി പിടിയിൽ

Kerala
  •  5 days ago
No Image

സൂരജ്‌കുണ്ഡ് മേളയിൽ വൻ അപകടം: രക്ഷാപ്രവർത്തനത്തിനിടെ പൊലിസുകാരൻ കൊല്ലപ്പെട്ടു; 13 പേർക്ക് പരിക്ക്

latest
  •  5 days ago