ബ്രഹ്മപുരം പ്ലാന്റില്‍ നടന്നത് പ്ലാസ്റ്റിക് തീപിടിക്കാതിരിക്കുതിനുള്ള പ്രവര്‍ത്തനങ്ങള്‍: മേയര്‍
കൊച്ചി: കുന്നുകൂടി കിടക്കുന്ന പ്ലാസ്റ്റിക് മാലിന്യം തീപിടിക്കാതിരിക്കുതിനുള്ള താല്കാലിക പ്രവര്‍ത്തനങ്ങളാണ് ബ്രഹ്മപുരം പ്ലാന്റില്‍ നടന്നതെന്ന് നഗരസഭാ മേയര്‍ സൗമിനി ജെയ്ന്‍. പ്ലാന്റിന്റെ സുഗമമായ പ്രവര്‍ത്തനതിന് പ്രദേശവാസികളുടേയും വിവിധ സര്‍ക്കാര്‍ വകുപ്പുകളുടേയും പൂര്‍ണ സഹകരണം വേണം. പ്ലാസ്റ്റിക് മാലിന്യം സംസ്കരിക്കുന്നതിന് നഗരസഭ നേരിട്ടും സര്‍ക്കാരുമായി സഹകരിച്ചും പദ്ധതികള്‍ ഒരുക്കിയിട്ടുണ്ടെങ്കിലും പൂര്‍ണമായി യാഥാര്‍ഥ്യമായിട്ടില്ല.
അതുമൂലം കുന്നുകൂടി കിടക്കുന്ന പ്ലാസ്റ്റിക് പലപ്പോഴും തീപിടിത്തം ഉണ്ടാക്കാറുണ്ട്. ഇനിയുമൊരു തീപിടിത്തം ഒഴിവാക്കാനുള്ള താല്കാലിക പ്രവൃത്തികള്‍ മാത്രമാണ് ഇപ്പോള്‍ പ്ലാന്റില്‍ ചെയ്തുവരുന്നത്. ഇത്തരം പ്രവര്‍ത്തികളുടെ സാങ്കേതിക പ്രശ്നങ്ങള്‍ ചൂണ്ടികാട്ടി കേസുകളും പരാതികളും നല്‍കുന്നത് പ്ലാന്റിന്റെ പ്രവര്‍ത്തനം സ്തംഭിപ്പിക്കാനേ ഇടയാക്കൂ. ഇത് ഗുരുതരമായ മാലിന്യ പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്നും മേയര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."