HOME
DETAILS

ദുബൈയിൽ പാർക്കിംഗ് കേന്ദ്രത്തിൽ നിന്ന് 44 ലക്ഷം ദിർഹം കവർന്നു; പ്രതികൾ പിടിയിൽ

  
January 17, 2026 | 3:10 PM

dubai parking lot theft nets 44 million dirhams suspects arrested by police swiftly operation

ദുബൈ: അൽ റിഗ്ഗയിലെ പാർക്കിംഗ് കേന്ദ്രത്തിൽ യുവാവിനെ ആക്രമിച്ച് 4.45 മില്യൺ ദിർഹം കവർന്ന കേസിൽ പ്രതികളെ പിടികൂടി ദുബൈ പോലീസ്. അതിസാഹസികമായി നടത്തിയ അന്വേഷണത്തിനൊടുവിൽ മുഴുവൻ തുകയും പൊലിസ് കണ്ടെടുത്തു. പ്രതികളെ ദുബൈ പബ്ലിക് പ്രോസിക്യൂഷൻ വിചാരണയ്ക്കായി കോടതിയിലേക്ക് മാറ്റി.

സ്വർണ്ണ വ്യാപാരവുമായി ബന്ധപ്പെട്ട പണമാണ് കവർച്ച ചെയ്യപ്പെട്ടതെന്ന് അന്വേഷണത്തിൽ വ്യക്തമായി.

ബനിയാസ്-അൽ റിഗ്ഗ പ്രദേശത്തെ പാർക്കിംഗ് കെട്ടിടത്തിലാണ് സംഭവം നടന്നത്. സ്വർണ്ണ ഇടപാടിന്റെ ഭാഗമായി ലഭിച്ച 4.25 മില്യൺ ദിർഹവും കൈവശമുണ്ടായിരുന്ന 2 ലക്ഷം ദിർഹവും ചേർത്ത് ആകെ 4.45 മില്യൺ ദിർഹം തന്റെ കാറിൽ വെച്ച് യുവാവ് സുഹൃത്തിനായി കാത്തിരിക്കുകയായിരുന്നു.

ഈ സമയം മൂന്ന് പേർ ചേർന്ന് കാറിലേക്ക് അതിക്രമിച്ചു കയറുകയും യുവാവിനെ ആക്രമിച്ച് പണമടങ്ങിയ ബാഗുമായി കടന്നുകളയുകയായിരുന്നു. ഉടൻ തന്നെ യുവാവ് പാർക്കിംഗ് സെക്യൂരിറ്റിയെയും പൊലിസിനെയും വിവരമറിയിച്ചു.

സംഭവം നടന്ന ഉടൻ തന്നെ ദുബൈ പൊലിസ് സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം ഊർജിതമാക്കി. കവർച്ചയ്ക്കായി പ്രതികൾ ഉപയോഗിച്ച വെളുത്ത ലെക്സസ് കാർ പൊലിസ് തിരിച്ചറിഞ്ഞു. ഇതിന് പിന്നാലെ നടത്തിയ പരിശോധനയിൽ ആദ്യ പ്രതിയെ സംഭവസ്ഥലത്തുനിന്ന് തന്നെ പൊലിസ് പിടികൂടി.

ഇയാളിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ അയൽ എമിറേറ്റിലെ വസതിയിൽ നിന്ന് രണ്ടാമത്തെ പ്രതിയെയും പൊലിസ് അറസ്റ്റ് ചെയ്തു. വീടിനുള്ളിലെ വ്യാജ സീലിംഗിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു കവർച്ച ചെയ്ത മുഴുവൻ തുകയും കണ്ടെടുത്തത്.

പ്രതികൾ ഇരയുടെ നീക്കങ്ങൾ ദിവസങ്ങളോളം നിരീക്ഷിച്ച ശേഷമാണ് കവർച്ച ആസൂത്രണം ചെയ്തതെന്ന് ചോദ്യം ചെയ്യലിൽ സമ്മതിച്ചു. കവർന്ന പണം തുല്യമായി വീതിക്കാനായിരുന്നു ഇവരുടെ പദ്ധതിയെങ്കിലും പണം പങ്കിടുന്നതിന് മുമ്പ് തന്നെ പൊലിസ് ഇവരെ കുടുക്കി.

വലിയ തുകകൾ കൈമാറുമ്പോൾ അതീവ ജാഗ്രത പാലിക്കണമെന്നും സുരക്ഷാ മുൻകരുതലുകൾ എടുക്കണമെന്നും ദുബൈ പൊലിസ് പൊതുജനങ്ങൾക്ക് നിർദ്ദേശം നൽകി.

dubai police have arrested suspects involved in stealing 4.4 million dirhams from a parking facility, following a swift investigation and coordinated operation to recover the stolen money and bring the accused to justice.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ത്യ-ബഹ്‌റൈന്‍ പ്രതിരോധ സഹകരണം ശക്തിപ്പെടുത്താന്‍ ഉന്നതതല ചര്‍ച്ച

bahrain
  •  12 days ago
No Image

തൊണ്ടിമുതൽ തിരിമറി: ആന്റണി രാജുവിന്റെ ശിക്ഷാവിധി മരവിപ്പിച്ചു; അയോഗ്യത തുടരും

Kerala
  •  12 days ago
No Image

നാടിനെ നടുക്കി ജാതിവിവേചനം: ശ്മശാനത്തിലേക്ക് വഴിയില്ല, അമ്മയുടെ മൃതദേഹം റോഡിൽ സംസ്കരിച്ച് മകൻ

National
  •  12 days ago
No Image

കൊച്ചിയിൽ സദാചാര ഗുണ്ടാക്രമണം: ജോലി കഴിഞ്ഞ് മടങ്ങിയ യുവതിയെ ക്രൂരമായി മർദ്ദിച്ചു; 6 പേർക്കെതിരെ കേസ്

crime
  •  12 days ago
No Image

മുടങ്ങുന്നത് 4500 കോടിയുടെ ബിസിനസ്; ഇന്ത്യ-പാക് പോരാട്ടം ഇല്ലാത്ത ലോകകപ്പ് ക്രിക്കറ്റിന് താങ്ങാനാവുമോ? In-Depth Story

Cricket
  •  12 days ago
No Image

ഭാര്യയെ നടുറോഡില്‍ കുത്തിക്കൊലപ്പെടുത്തിയ കേസ്: ഭര്‍ത്താവിന് ഇരട്ടജീവപര്യന്തം

Kerala
  •  12 days ago
No Image

'ചൈന ഇന്ത്യന്‍ ഭൂമി കൈയ്യേറി'; കരസേന മുന്‍ മേധാവി നരവനയുടെ ഓര്‍മക്കുറിപ്പുമായി രാഹുല്‍ഗാന്ധി പാര്‍ലമെന്റില്‍, ചോദ്യം ചെയ്ത് രാജ്‌നാഥും അമിത്ഷായും

National
  •  12 days ago
No Image

വീണ്ടും പരോള്‍; പെരിയ കൊലക്കേസ് പ്രതി രഞ്ജിത്തിന് വീണ്ടും പരോള്‍; രണ്ട് മാസത്തിനിടെ രണ്ടാമത്തേത്

Kerala
  •  12 days ago
No Image

പാനൂരിൽ തെയ്യംകെട്ടിനിടെ കൂട്ടത്തല്ല്; തെയ്യത്തെ പിടിച്ചുതള്ളി, രക്ഷപ്പെടാൻ പാടുപെട്ട് കലാകാരൻ

crime
  •  12 days ago
No Image

'എന്റെ പേര് മുഹമ്മദ് ദീപക്'  കൊലവിളി മുഴക്കിയെത്തിയ ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകര്‍ക്കെതിരെ ഉറച്ച ശബ്ദമായ യുവാവിന് പിന്തുണയുമായി സോഷ്യല്‍ മീഡിയ ; വേട്ടയാടി ഹിന്ദുത്വര്‍, കൂടെ പൊലിസും

National
  •  12 days ago