HOME
DETAILS

'പഠിക്കാൻ സൗകര്യമില്ല, നടക്കാൻ റോഡുമില്ല'; ഇടുക്കി മെഡിക്കൽ കോളേജിൽ വീണ്ടും വിദ്യാർത്ഥി സമരം

  
Web Desk
January 17, 2026 | 3:18 PM

idukki medical college student protest demand for modular ot and road renovation intensifies

ഇടുക്കി: ക്ലാസുകൾ തുടങ്ങി മൂന്ന് വർഷം പിന്നിട്ടിട്ടും അടിസ്ഥാന പഠനസൗകര്യങ്ങൾ പോലും ഒരുക്കാത്ത അധികൃതരുടെ അവഗണനയ്ക്കെതിരെ ഇടുക്കി മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികൾ വീണ്ടും സമരരംഗത്ത്. ഓപ്പറേഷൻ തിയേറ്ററുകളുടെ നിർമ്മാണം പൂർത്തിയാക്കുക, ക്യാമ്പസിനുള്ളിലെ തകർന്ന റോഡുകൾ ടാറിംഗ് നടത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധം.

പ്രധാന പരാതികൾ:

  • പഠനം മുടങ്ങുന്ന ഓപ്പറേഷൻ തിയേറ്ററുകൾ: 
    നിലവിൽ ജില്ലാ ആശുപത്രിയിലെ ഒരു തിയേറ്റർ മാത്രമാണ് ആശ്രയം. ആറോളം മോഡുലാർ തിയേറ്ററുകൾ അടങ്ങുന്ന കോംപ്ലക്സിന്റെ നിർമ്മാണം വർഷങ്ങളായി ഇഴഞ്ഞുനീങ്ങുകയാണ്. ഓക്സിജൻ പൈപ്പുകൾ സ്ഥാപിച്ചതിലെ അപാകത പരിഹരിക്കാത്തതിനാൽ ഉപകരണങ്ങൾ എത്തിക്കാൻ കഴിയാത്ത സാഹചര്യമാണ്.
  • തകർന്ന റോഡുകൾ: 
    ക്യാമ്പസിനുള്ളിലെ ഒരു കിലോമീറ്റർ റോഡ് പണിക്കായി 16.5 കോടി രൂപ അനുവദിച്ചിട്ടും നിർമ്മാണം തുടങ്ങിയിട്ടില്ല. കിറ്റ്കോയും കരാറുകാരനും തമ്മിലുള്ള തർക്കമാണ് വിദ്യാർത്ഥികളെയും രോഗികളെയും ഒരുപോലെ ദുരിതത്തിലാക്കുന്നത്.
  • വൈദ്യുതി പ്രതിസന്ധി: 
    പുതിയ ബ്ലോക്കുകളിലേക്ക് വൈദ്യുതി എത്തിക്കാനുള്ള 11 കെവി ലൈനിന്റെ പണികൾ ഇതുവരെ ആരംഭിച്ചിട്ടുപോലുമില്ല.
  • ലക്ചർ ഹാളുകളുടെ കുറവ്:
    മെഡിക്കൽ വിദ്യാഭ്യാസത്തിന് ആവശ്യമായ ആധുനിക ലക്ചർ ഹാളുകളുടെ അഭാവവും വിദ്യാർത്ഥികൾ ഉന്നയിക്കുന്നുണ്ട്.

മന്ത്രിമാരെ കണ്ടിട്ടും ഫലമില്ല

ആരോഗ്യം, വൈദ്യുതി, പൊതുമരാമത്ത് വകുപ്പ് മന്ത്രിമാരെ നേരിൽ കണ്ട് വിദ്യാർത്ഥികൾ പലതവണ നിവേദനം നൽകിയിരുന്നു. പണികൾ വേഗത്തിലാക്കാമെന്ന ഉറപ്പ് ലഭിച്ചതല്ലാതെ പ്രായോഗികമായ മാറ്റങ്ങൾ ഒന്നും ഉണ്ടാകാത്ത സാഹചര്യത്തിലാണ് വീണ്ടും സമരത്തിലേക്ക് നീങ്ങാൻ വിദ്യാർത്ഥികൾ നിർബന്ധിതരായത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സന്തോഷ് ട്രോഫി ഫൈനലിന് കിക്കോഫ്; മത്സരം എവിടെ കാണാം?

Football
  •  6 days ago
No Image

റമദാനിലെ പ്രവൃത്തി സമയം പ്രഖ്യാപിച്ച് കുവൈത്ത്; സർക്കാർ ജീവനക്കാർക്ക് നാലര മണിക്കൂർ ജോലി

Kuwait
  •  6 days ago
No Image

'വംശഹത്യക്കുള്ള ആഹ്വാനം, ഫാസിസ്റ്റ് ഭരണകൂടത്തിന്റെ ക്രൂരമായ സ്വപ്‌നം'; മുസ്ലിംളെ വെടിവയ്ക്കുന്ന ബി.ജെ.പിയുടെ പ്രചാരണ വിഡിയോക്കെതിരേ കോണ്‍ഗ്രസ്

National
  •  6 days ago
No Image

റൊണാൾഡോയെ വെട്ടി ബ്രൂണോ ഫെർണാണ്ടസ്; മാഞ്ചെസ്റ്റർ യൂണൈറ്റഡിനൊപ്പം ഇതിഹാസ നേട്ടം

Football
  •  6 days ago
No Image

മുകളില്‍ ഉള്ളിച്ചാക്ക്, താഴെ സ്‌ഫോടക വസ്തുക്കളുടെ വന്‍ശേഖരം; പിടികൂടിയത് ചെമ്മാട് ഹോളോബ്രിക്‌സ് കമ്പനിയില്‍ നിന്ന്

Kerala
  •  6 days ago
No Image

ഓൺലൈൻ ഗെയിമുകൾ വഴി ബാങ്ക് തട്ടിപ്പ്: കുട്ടികളെ ലക്ഷ്യമിട്ട് സൈബർ ക്രിമിനലുകൾ; മുന്നറിയിപ്പുമായി യുഎഇ അധികൃതർ

uae
  •  6 days ago
No Image

അവന് സിക്സ് അടിക്കാനുള്ള ശക്തിയില്ല: സൂപ്പർതാരത്തെ വിമർശിച്ച് കൈഫ്

Cricket
  •  6 days ago
No Image

കടകംപള്ളിയുടെ വാദങ്ങള്‍ പൊളിയുന്നു; ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ വീട്ടില്‍ ഒന്നിലേറെ തവണ പോയി, ചിത്രങ്ങള്‍ പുറത്ത്

Kerala
  •  6 days ago
No Image

കണ്ണുകെട്ടി കൈവിലങ്ങ് അണിയിച്ച് മണിക്കൂറുകളോളം ചോദ്യം ചെയ്യല്‍; റഫാ അതിര്‍ത്തി തുറന്നത് പേരിന് മാത്രം; നിയന്ത്രണങ്ങള്‍ക്കും ദുരിതയാത്രയ്ക്കും കുറവില്ല

International
  •  6 days ago
No Image

തിരുവല്ല സ്പായിലെ കൂട്ടബലാത്സംഗം: പ്രതികള്‍ സംസ്ഥാനം വിട്ടതായി പൊലിസ്; അന്വേഷണം സഹപ്രവര്‍ത്തകയിലേക്കും

Kerala
  •  6 days ago