HOME
DETAILS

സതീശൻ ഈഴവ വിരോധി; എന്നെ മുഖ്യമന്ത്രി കാറിൽ കയറ്റിയത് സതീശന് ഇഷ്ടപ്പെട്ടില്ല; പ്രതിപക്ഷ നേതാവിനെതിരെ രൂക്ഷവിമർശനവുമായി വെള്ളാപ്പള്ളി

  
Web Desk
January 17, 2026 | 3:53 PM

satheesan is an anti-ezhava he didnt like the chief minister giving me a ride in his car vellappally natesan slams opposition leader

കൊച്ചി: പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരെ കടുത്ത ഭാഷയിൽ വിമർശനവുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. വി.ഡി സതീശൻ ഒരു ഈഴവ വിരോധിയാണെന്നും മുഖ്യമന്ത്രിയാകാൻ വേണ്ടിയുള്ള അടവുനയങ്ങളാണ് അദ്ദേഹം സ്വീകരിക്കുന്നത്, വെള്ളാപ്പള്ളി കുറ്റപ്പെടുത്തി. കൊച്ചിയിൽ വച്ച് നടന്ന എസ്എൻഡിപി യോഗം പരിപാടിയിലായിരുന്നു പ്രതിപക്ഷ നേതാവിനെതിരെ വെള്ളാപ്പള്ളി രൂക്ഷ വിമർശനവുമായി സംസാരിച്ചത്. 

വി.ഡി സതീശൻ ഇപ്പോൾ സംസാരിക്കുന്നത് വർഗീയവാദികളെ പ്രീണിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും വെള്ളാപ്പള്ളി ആവർത്തിച്ചു. ഈഴവനായ തന്നെ മുഖ്യമന്ത്രി കാറിൽ കയറ്റിയത് സതീശന് ഇഷ്ടപ്പെട്ടില്ലെന്നും അദ്ദേഹം പരിഹസിച്ചു.

ക്രിസ്ത്യൻ സമുദായത്തിന് ഇപ്പോൾ വലിയ ഭയമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നായാടി മുതൽ നമ്പൂതിരി വരെ എന്ന പഴയ മുദ്രാവാക്യം മാറിയെന്നും, ഇനി നായാടി മുതൽ നസ്രാണി വരെ ഉള്ളവർ ഒന്നിച്ചു നിൽക്കേണ്ട കാലമാണെന്നും വെള്ളാപ്പള്ളി പറയുന്നു. മതസൗഹാർദ്ദം കാത്തുസൂക്ഷിക്കാൻ എല്ലാവരും തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

എൻഎസ്എസും എസ്എൻഡിപിയും തമ്മിൽ മുൻപുണ്ടായിരുന്ന പ്രശ്നങ്ങൾ യുഡിഎഫ് ഉണ്ടാക്കിയതാണെന്ന് വെള്ളാപ്പള്ളി ആരോപിച്ചു. ഇനി എൻഎസ്എസുമായി കലഹത്തിനില്ലെന്നും ഒത്തൊരുമിച്ച് മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി. എൽഡിഎഫ് സർക്കാരിന്റെ കാലത്ത് കേരളത്തിൽ വർഗീയ കലാപങ്ങൾ ഉണ്ടായിട്ടില്ലെന്ന് വെള്ളാപ്പള്ളി പറഞ്ഞു. 

തന്റെ മലപ്പുറം പ്രസംഗം വിവാദമാക്കുന്നത് മനഃപൂർവം പ്രശ്നങ്ങൾ ഉണ്ടാക്കാനാണെന്നും അദ്ദേഹം ആരോപിച്ചു. എസ്എൻഡിപിയെ തകർക്കാൻ ചില 'കുലംകുത്തികൾ' ശ്രമിക്കുന്നുണ്ടെന്നും, വരാനിരിക്കുന്ന ആലപ്പുഴ സമ്മേളനത്തിൽ ഭാവി കാര്യങ്ങൾ തീരുമാനിക്കുമെന്നും അദ്ദേഹം അറിയിച്ചു. വി.ഡി. സതീശന് വട്ടാണ് എന്നും അദ്ദേഹത്തെ ഊളമ്പാറയ്ക്ക് അയക്കണം രാഷ്ട്രീയ മര്യാദയില്ലാത്ത പെരുമാറ്റമാണ് സതീശന്റേത് എന്നും വെള്ളാപ്പള്ളി നടേശൻ കുറ്റപ്പെടുത്തി.

 

 

SNDP Yogam General Secretary Vellappally Natesan launched a scathing attack on Opposition Leader V.D. Satheesan, labeling him "anti-Ezhava." Speaking at an event in Kochi, Natesan accused Satheesan of adopting opportunistic tactics to become the Chief Minister and claimed that Satheesan was speaking the language of the Muslim League to appease communal elements.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മദ്യപാനത്തിനിടെ തര്‍ക്കം: മൂവാറ്റുപുഴയില്‍ അതിഥി തൊഴിലാളിയെ സുഹൃത്തുക്കള്‍ കുത്തിക്കൊന്നു

Kerala
  •  4 days ago
No Image

കേരളത്തിന് ദാനം കിട്ടിയ ഭൂമി അനാഥം; വാരണാസിയിലും തെങ്കാശിയിലും കൈയേറ്റം

Kerala
  •  4 days ago
No Image

മുസഫർ നഗർ കലാപം; 23 പ്രതികളെ വെറുതെവിട്ടു

National
  •  4 days ago
No Image

ഔദ്യോഗിക ചാനലുകൾ മാത്രം ഉപയോഗിക്കുക; വിസ, റെസിഡൻസി ഇടപാടുകളിൽ ജാഗ്രതാ നിർദ്ദേശവുമായി ജി.ഡി.ആർ.എഫ്.എ ദുബൈ

uae
  •  4 days ago
No Image

ദേശീയ, അന്തര്‍ദേശീയ ദൗത്യവുമായി സമസ്ത മുന്നേറും

Kerala
  •  4 days ago
No Image

ചരിത്രസാക്ഷ്യം; ലോക ഭൂപടത്തിൽ ഇനി കുണിയയും

Kerala
  •  4 days ago
No Image

നൂറിൻ്റെ നായകൻ

Kerala
  •  4 days ago
No Image

മഹാക്യാംപിന് ചരിത്രസമാപ്തി; സംഗമിച്ചത് 33,313 പേർ

Kerala
  •  4 days ago
No Image

റിയാദ് വിമാനത്താവളത്തിൽ വൻ മാറ്റം; 16 മുതൽ ടെർമിനലുകൾ മാറുന്നു

Saudi-arabia
  •  4 days ago
No Image

തുടർചർച്ച അട്ടിമറിക്കാൻ നീക്കം? ഇറാൻ-യു.എസ് ആണവ ചർച്ചക്ക് പിന്നാലെ നെതന്യാഹു യു.എസിലേക്ക്

International
  •  4 days ago