HOME
DETAILS

ബൈക്കിലെത്തി പെൺകുട്ടികളെ ആക്രമിക്കും; കൊച്ചിയിലെ 'റോഡ് റോമിയോകൾ' പിടിയിൽ

  
January 17, 2026 | 4:06 PM

kochi police arrest two youths for harassing female students in kaloor shenoy road

കൊച്ചി: കലൂർ ഷേണായി ക്രോസ് റോഡ് പരിസരത്തെ വനിതാ ഹോസ്റ്റലുകൾ കേന്ദ്രീകരിച്ച് പെൺകുട്ടികളെ ആക്രമിച്ചു പോന്നിരുന്ന രണ്ട് യുവാക്കളെ എറണാകുളം നോർത്ത് പൊലിസ് അറസ്റ്റ് ചെയ്തു. കലൂർ മണപ്പാട്ടിപ്പറമ്പ് സ്വദേശി മുഹമ്മദ് അൻഷാദ് എം.എസ് (19), എറണാകുളം കരിതലപ്പറമ്പ് സ്വദേശി മുഹമ്മദ് റാസിക് (18) എന്നിവരാണ് പിടിയിലായത്.

കുറ്റകൃത്യത്തിന്റെ രീതി

പ്രത്യേകിച്ച് ജോലിയൊന്നുമില്ലാത്ത പ്രതികൾ ബൈക്കിൽ കറങ്ങി നടന്നാണ് അതിക്രമങ്ങൾ നടത്തിയിരുന്നത്. വൈകുന്നേരങ്ങളിൽ കലൂർ ഷേണായി റോഡിലെ വനിതാ ഹോസ്റ്റലുകളിലേക്ക് മടങ്ങി വരുന്ന വിദ്യാർത്ഥിനികളെയാണ് ഇവർ പ്രധാനമായും ലക്ഷ്യം വെച്ചിരുന്നത്.

ആദ്യം ബൈക്കിൽ കറങ്ങി ഇരകളെ കണ്ടെത്തും.ആളൊഴിഞ്ഞ ഭാഗങ്ങളിൽ വച്ച് മുന്നിലൂടെ ബൈക്ക് ഓടിച്ചു വന്ന് കയറിപ്പിടിക്കുകയും അതിക്രമം നടത്തിയ ശേഷം അതിവേഗത്തിൽ ബൈക്കിൽ കടന്നുകളയുകയുമാണ് ഇവരുടെ രീതി.

കുടുക്കിയത് സിസിടിവി ദൃശ്യങ്ങൾ

കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ടാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഹോസ്റ്റലിലേക്ക് നടന്നുപോയ പെൺകുട്ടികളെ ഇവർ സമാനമായ രീതിയിൽ ആക്രമിച്ചു. ഭയന്നുപോയ പെൺകുട്ടികൾ ഉടൻ തന്നെ ഹോസ്റ്റൽ വാർഡനെ വിവരം അറിയിക്കുകയും പൊലിസിൽ പരാതി നൽകുകയും ചെയ്തു.

പൊലിസ് സ്ഥലത്തെത്തി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതോടെ പ്രതികൾ സഞ്ചരിച്ച ബൈക്കിന്റെ നമ്പർ തിരിച്ചറിഞ്ഞു. ഇതിന് പിന്നാലെ നടത്തിയ ഊർജിതമായ അന്വേഷണത്തിലാണ് പ്രതികൾ വലയിലായത്. ഇവർ മുൻപും സമാനമായ കുറ്റകൃത്യങ്ങൾ ചെയ്തിട്ടുണ്ടെങ്കിലും നാണക്കേട് ഭയന്ന് ആരും പരാതിപ്പെടാതിരുന്നതാണ് ഇവർക്ക് തുണയായതെന്ന് പൊലിസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃപ്പൂണിത്തുറയിൽ ആന ഇടഞ്ഞു; രണ്ടാം പാപ്പാന് പരുക്ക്

Kerala
  •  4 days ago
No Image

സവർക്കർക്ക് ഭാരതരത്‌ന നൽകുന്നത് എന്തിന്? വിഭജനത്തിന് അടിത്തറ പാകിയതിനോ?': ആർഎസ്എസിന് മറുപടിയുമായി കോൺഗ്രസ്

National
  •  4 days ago
No Image

സംസ്ഥാന ഹജ്ജ് കമ്മിറ്റി: വെയ്റ്റിംഗ് ലിസ്റ്റിലുള്ള കൂടുതൽ പേർക്ക് അവസരം; രേഖകൾ സമർപ്പിക്കാൻ നിർദ്ദേശം

Kerala
  •  4 days ago
No Image

പാലക്കാട് അമിതവേഗതയിലെത്തിയ കാറിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം

Kerala
  •  4 days ago
No Image

രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച അളക്കുന്നതിന് ജിഡിപി മാനദണ്ഡമാക്കുന്നതിനെതിരെ ആര്‍എസ്എസ് മേധാവി 

National
  •  4 days ago
No Image

ഡൽഹിയിൽ കാറിനുള്ളിൽ സ്ത്രീയും രണ്ട് പുരുഷന്മാരും മരിച്ച നിലയിൽ; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

National
  •  4 days ago
No Image

ഒമാനിലെ പ്ലാസ്റ്റിക് സര്‍ജറി രംഗത്തെ മുന്‍ഗാമിയായ മലയാളി ഡോ. സി. തോമസ് അന്തരിച്ചു

oman
  •  4 days ago
No Image

പെരുമ്പാവൂരിൽ അതിഥി തൊഴിലാളികൾക്കിടയിൽ ഉദ്യോ​ഗസ്ഥരുടെ മിന്നൽ പരിശോധന; 9 കേസുകൾ, 3 സ്ത്രീകൾ കസ്റ്റഡിയിൽ

Kerala
  •  4 days ago
No Image

ഗതാഗത ലംഘനങ്ങൾ കണ്ടെത്താൻ ഒമാനിൽ പുതിയ ക്യാമറ സംവിധാനം; റോഡുകളിൽ നിരീക്ഷണം കൂടുതൽ ശക്തമാകും

oman
  •  4 days ago
No Image

ദേശീയ, അന്തര്‍ദേശീയ ദൗത്യവുമായി സമസ്ത ശതാബ്ദി സമാപന സമ്മേളനത്തിന് പ്രൗഢ്വോജ്വല തുടക്കം

Kerala
  •  4 days ago