HOME
DETAILS

കുടുംബം മൊത്തം സ്വദേശി, ഒരാൾ മാത്രം വിദേശി: അസമിൽ ബംഗ്ലാദേശിയെന്നാരോപിച്ച് നാടുകടത്തിയ യുവതിയുടെ പൗരത്വം പരിശോധിക്കാൻ സുപ്രിംകോടതി

  
January 17, 2026 | 11:32 PM

Supreme Court to examine citizenship of woman deported in Assam for being Bangladeshi

 

ന്യൂഡൽഹി: സുപ്രിംകോടതിയുടെ പരിഗണനയിൽ കേസിരിക്കെ, അസമിൽ വിദേശിയെന്നാരോപിച്ച് ബംഗ്ലാദേശിലേക്ക് നാടുകടത്തിയ വനിതയുടെ പൗരത്വം സുപ്രിംകോടതി പരിശോധിക്കുന്നു. ഇതു സംബന്ധിച്ച ഹരജിയിൽ ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ച് അസം സർക്കാറിന് നോട്ടീസയച്ചു. ഫോറിനേഴ്‌സ് ട്രൈബ്യൂണൽ ഉത്തരവ് ശരിവച്ച 2025 ഓഗസ്റ്റിലെ ഗുവാഹത്തി ഹൈക്കോടതി വിധിയെ ചോദ്യം ചെയ്ത് വിധവയായ 44കാരി മുസ്ത് അഹേദ ഖാത്തൂണിന്റെ ഹരജിയാണ് സുപ്രിംകോടതി പരിഗണിക്കുന്നത്.

 

സുപ്രിംകോടതിയുടെ തീരുമാനം കാത്തിരിക്കാതെ ഇവരെ ബംഗ്ലാദേശിലേക്ക് നാടുകടത്തിയിരുന്നു. 2025 സെപ്റ്റംബറിൽ അവരെ കസ്റ്റഡിയിലെടുക്കുകയും അസമിലെ തടങ്കൽ കേന്ദ്രത്തിൽ പാർപ്പിക്കുകയും ചെയ്തിരുന്നു. പൗരത്വം തെളിയിക്കാനുതകുന്ന രേഖകൾ തങ്ങളുടെ കൈവശമുണ്ടെന്ന് സഹാദരൻ മുഖേന വനിത സുപ്രിംകോടതിയെ ബോധിപ്പിച്ചു. അവരുടെ പേരുള്ള നാല് വോട്ടർ പട്ടികകൾ, ജമാബന്ദി, ഭൂമി രേഖകൾ, രജിസ്റ്റർ ചെയ്ത ഗിഫ്റ്റ് ഡീഡ്, സ്‌കൂൾ സർട്ടിഫിക്കറ്റ്, ഗാവോൻബുറ സർട്ടിഫിക്കറ്റ് എന്നിവയുൾപ്പെടെ 9 സ്വീകാര്യമായ രേഖകൾ അവർ ട്രൈബ്യൂണലിന് മുന്നിൽ ഹാജരാക്കിയിരുന്നു.

ഇക്കാര്യം ഹൈക്കോടതിയെ ബോധിപ്പിച്ചെങ്കിലും ഹരജി തള്ളിയത് ഹൈക്കോടതിയെ സമീപിക്കാൻ കാലതാമസമുണ്ടായെന്ന് ചൂണ്ടിക്കാട്ടിയാണെന്നും ഹരജിക്കാരി വ്യക്തമാക്കി. മുസ്ത് അഹേദ ഖാത്തൂണിന്റെ പിതാവ്, പതിനാല് സഹോദരങ്ങൾ തുടങ്ങിയവർ ഉൾപ്പെടെ മുഴുവൻ കുടുംബത്തിന്റെയും പൗരത്വം അധികൃതർ അംഗീകരിച്ചിട്ടുണ്ട്. ഇവരെ മാത്രം നാടുകടത്തുകയായിരുന്നു.

The Supreme Court is set to examine the plea of a woman deported to Bangladesh after the Foreigners Tribunal declared her as a "foreigner of post-1971 stream".

A bench of CJI Surya Kant and Justice Joymalya Bagchi recently issued notice on the woman's plea, limited to the purpose of examining genuineness of certain documents relied upon by her brother to prove Indian citizenship



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്വത്തും കുടുംബവും നഷ്ടപ്പെടുമെന്ന് ഭയം; മഞ്ചേശ്വരം ഇരട്ടക്കൊലപാതകത്തിൽ പ്രതി ഉമ്മർ ഫാറൂഖിന്റെ ഞെട്ടിക്കുന്ന മൊഴി

Kerala
  •  9 days ago
No Image

അറബ് ബഹിരാകാശ സഹകരണ ഗ്രൂപ്പ് യോഗത്തില്‍ ബഹ്‌റൈന്‍ പങ്കെടുത്തു

bahrain
  •  9 days ago
No Image

മലയാളി ഷോ! അഫ്ഗാൻ പടയെ മലർത്തിയടിച്ച് ഇന്ത്യ അണ്ടർ-19 ലോകകപ്പ് ഫൈനലിൽ

Cricket
  •  9 days ago
No Image

കേരളത്തിൽ നിന്നും മോഷണം പോയ 40 മൊബൈൽ ഫോണുകൾ തമിഴ്നാട്ടിലും ആന്ധ്രയിലും; ഉടമകൾക്ക് തിരികെ നൽകി പൊലിസ്

Kerala
  •  9 days ago
No Image

അനിൽ അംബാനി ഗ്രൂപ്പ് വായ്പാ തട്ടിപ്പ്: ഇഡിക്കും സിബിഐക്കും സുപ്രീംകോടതിയുടെ രൂക്ഷവിമർശനം; അന്വേഷണത്തിന് പ്രത്യേക സംഘം

Kerala
  •  9 days ago
No Image

യുഎഇയിൽ ഇൻഫ്ലുവൻസ വ്യാപിക്കുന്നു; പനിയിൽ നിന്ന് രക്ഷനേടാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് ഡോക്ടർമാർ‌

uae
  •  9 days ago
No Image

നേതൃത്വത്തെ അണികൾ തിരുത്തണം; സി.പി.ഐ.എമ്മിനെ പ്രതിക്കൂട്ടിലാക്കി വി. കുഞ്ഞികൃഷ്ണന്റെ പുസ്തകം പുറത്തിറങ്ങി; കണ്ണൂരിൽ വൻ ജനപങ്കാളിത്തം

Kerala
  •  9 days ago
No Image

ബുർജ് 2 ബുർജ് മാരത്തൺ ഞായറാഴ്ച: ദുബൈയിലെ പ്രധാന റോഡുകളിൽ ഗതാഗത നിയന്ത്രണം; സമയക്രമീകരണവും ബദൽ വഴികളും അറിയാം

uae
  •  9 days ago
No Image

വീഴാത്ത കോട്ട, തോൽക്കാത്ത വീര്യം; സ്വന്തം തട്ടകത്തിൽ ചരിത്രമെഴുതി സണ്ടർലാൻഡ് കുതിപ്പ്; In-Depth Story

Football
  •  9 days ago
No Image

കണക്കുകൾ എല്ലാം മനഃപാഠമാണ്, ധൈര്യമുണ്ടെങ്കിൽ കേസ് കൊടുക്കട്ടെ; സി.പി.എം നേതൃത്വത്തെ വീണ്ടും വെല്ലുവിളിച്ച് വി. കുഞ്ഞികൃഷ്ണൻ

Kerala
  •  9 days ago