HOME
DETAILS

ഇൻഡിഗോയ്ക്ക് 22 കോടി പിഴ, വൈസ് പ്രസിഡന്റിനെ പുറത്താക്കാൻ ഉത്തരവ്; വിമാന പ്രതിസന്ധിയിൽ കടുത്ത നടപടിയുമായി ഡിജിസിഎ

  
Web Desk
January 17, 2026 | 4:34 PM

dgca fines indigo 22 crore orders removal of vice president over aviation crisis incident

ന്യൂഡൽഹി: കഴിഞ്ഞ വർഷം ഡിസംബറിൽ രാജ്യം സാക്ഷ്യം ഇൻഡി​ഗോ വിമാന പ്രതിസന്ധിയിൽ കർശന നടപടിയുമായി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA). ഗുരുതരമായ ആസൂത്രണ പിഴവുകൾ കണ്ടെത്തിയതിനെത്തുടർന്ന് ഡിജിസിഎ ഇൻഡിഗോ എയർലൈൻസിന് 22.20 കോടി രൂപ പിഴ ചുമത്തി.

ഇന്നാണ് ഡിജിസിഎ ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. പിഴയ്ക്ക് പുറമെ എയർലൈൻസിന്റെ മാനേജ്‌മെന്റിനെതിരെ കടുത്ത നടപടികളും ആരംഭിച്ചിട്ടുണ്ട്.

പ്രവർത്തനങ്ങളിലെ വീഴ്ച കണക്കിലെടുത്ത് ഇൻഡിഗോയുടെ മുതിർന്ന ഉദ്യോഗസ്ഥർക്കെതിരെ അസാധാരണ നടപടിയാണ് വ്യോമയാന മന്ത്രാലയം സ്വീകരിച്ചിരിക്കുന്നത്.

വിമാന പ്രവർത്തനങ്ങളുടെ മേൽനോട്ടത്തിൽ ഗുരുതരമായ പരാജയം സംഭവിച്ചതിനെത്തുടർന്ന് ഇൻഡിഗോ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ പീറ്റർ എൽബേഴ്‌സിന് ഡിജിസിഎ കർശന മുന്നറിയിപ്പ് നൽകി. ഇതിന് പുറമെ, പ്രവർത്തന വിഭാഗം സീനിയർ വൈസ് പ്രസിഡന്റ് ക്യാപ്റ്റൻ ആഷിം മിത്രയെ സ്ഥാനത്തുനിന്ന് പിരിച്ചുവിടാൻ സിവിൽ വ്യോമയാന മന്ത്രാലയം നിർദ്ദേശിക്കുകയും ചെയ്തിട്ടുണ്ട്. ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളിലിരിക്കുന്നവരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകൾ വിമാന സർവീസുകളെ ബാധിച്ചുവെന്ന കണ്ടെത്തലിനെത്തുടർന്നാണ് കടുത്ത നടപടി.

ഭാവിയിൽ ഇത്തരം വ്യവസ്ഥാപരമായ പിഴവുകൾ ആവർത്തിക്കാതിരിക്കാൻ തിരുത്തൽ നടപടികളുടെ ഭാഗമായി 50 കോടി രൂപയുടെ ബാങ്ക് ഗ്യാരണ്ടി നൽകാൻ കോടതി ഇൻഡിഗോയോട് ഉത്തരവിട്ടു. പ്രവർത്തനങ്ങളിലെ സുതാര്യതയും യാത്രക്കാരുടെ സുരക്ഷയും ഉറപ്പാക്കുന്നതിനായി ദീർഘകാലാടിസ്ഥാനത്തിലുള്ള മാറ്റങ്ങൾ വിമാനക്കമ്പനിയിൽ നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനാണ് ഈ തുക ഈടായി ആവശ്യപ്പെട്ടിരിക്കുന്നത്.

ഡിസംബർ ആദ്യവാരം നൂറുകണക്കിന് ഇൻഡിഗോ വിമാനങ്ങളാണ് റദ്ദാക്കപ്പെട്ടത്. പൈലറ്റുമാർക്കുള്ള പുതിയ ഫ്ലൈറ്റ് ഡ്യൂട്ടി (Flight Duty) നിയമങ്ങൾ നടപ്പിലാക്കുന്നതിൽ എയർലൈൻ പരാജയപ്പെട്ടതായിരുന്നു പ്രധാന കാരണം. ഇതോടെ രാജ്യത്തുടനീളം പതിനായിരക്കണക്കിന് യാത്രക്കാരാണ് വിമാനത്താവളങ്ങളിൽ കുടുങ്ങിയത്.

പ്രതിസന്ധിയെക്കുറിച്ച് അന്വേഷിക്കാൻ ജോയിന്റ് ഡയറക്ടർ ജനറൽ സഞ്ജയ് കെ ബ്രഹ്മണെയുടെ നേതൃത്വത്തിൽ നാലംഗ സമിതിയെ നിയോഗിച്ചിരുന്നു. കഴിഞ്ഞ ഡിസംബർ 27-ന് സമർപ്പിച്ച ഈ റിപ്പോർട്ടിൽ എയർലൈൻസിന്റെ ഭാഗത്തുനിന്ന് വൻ നിയന്ത്രണ പിഴവുകൾ സംഭവിച്ചതായി കണ്ടെത്തിയിരുന്നു.

സംഭവം ഗൗരവകരമാണെന്നും കടുത്ത നടപടി ഉണ്ടാകുമെന്നും കേന്ദ്ര സിവിൽ വ്യോമയാന മന്ത്രി രാംമോഹൻ നായിഡു നേരത്തെ പാർലമെന്റിൽ വ്യക്തമാക്കിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഇപ്പോൾ റെക്കോർഡ് തുക പിഴയായി വിധിച്ചിരിക്കുന്നത്.

india’s aviation regulator dgca has imposed a ₹22 crore fine on indigo and ordered the removal of its vice president, taking strict action following serious lapses linked to the recent aviation crisis.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാന ഹജ്ജ് കമ്മിറ്റി: വെയ്റ്റിംഗ് ലിസ്റ്റിലുള്ള കൂടുതൽ പേർക്ക് അവസരം; രേഖകൾ സമർപ്പിക്കാൻ നിർദ്ദേശം

Kerala
  •  4 days ago
No Image

പാലക്കാട് അമിതവേഗതയിലെത്തിയ കാറിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം

Kerala
  •  4 days ago
No Image

രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച അളക്കുന്നതിന് ജിഡിപി മാനദണ്ഡമാക്കുന്നതിനെതിരെ ആര്‍എസ്എസ് മേധാവി 

National
  •  4 days ago
No Image

ഡൽഹിയിൽ കാറിനുള്ളിൽ സ്ത്രീയും രണ്ട് പുരുഷന്മാരും മരിച്ച നിലയിൽ; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

National
  •  4 days ago
No Image

ഒമാനിലെ പ്ലാസ്റ്റിക് സര്‍ജറി രംഗത്തെ മുന്‍ഗാമിയായ മലയാളി ഡോ. സി. തോമസ് അന്തരിച്ചു

oman
  •  4 days ago
No Image

പെരുമ്പാവൂരിൽ അതിഥി തൊഴിലാളികൾക്കിടയിൽ ഉദ്യോ​ഗസ്ഥരുടെ മിന്നൽ പരിശോധന; 9 കേസുകൾ, 3 സ്ത്രീകൾ കസ്റ്റഡിയിൽ

Kerala
  •  4 days ago
No Image

ഗതാഗത ലംഘനങ്ങൾ കണ്ടെത്താൻ ഒമാനിൽ പുതിയ ക്യാമറ സംവിധാനം; റോഡുകളിൽ നിരീക്ഷണം കൂടുതൽ ശക്തമാകും

oman
  •  4 days ago
No Image

ദേശീയ, അന്തര്‍ദേശീയ ദൗത്യവുമായി സമസ്ത ശതാബ്ദി സമാപന സമ്മേളനത്തിന് പ്രൗഢ്വോജ്വല തുടക്കം

Kerala
  •  4 days ago
No Image

എസ്.ഐ.ആർ ഹിയറിങ്ങിനിടെ അപകടം: ഭാര്യയെയും കുഞ്ഞിനെയും നഷ്ടമായി, ദുരന്തത്തിനിടയിലും യുവാവിനെ വിളിച്ചുവരുത്തി അധികൃതർ

National
  •  4 days ago
No Image

വ്യക്തിയധിഷ്ഠിത-നാസ്തിക ജീവിതവീക്ഷണങ്ങൾ സമൂഹം തള്ളിക്കളയണം; സമസ്ത പ്രമേയം

samastha-centenary
  •  4 days ago