നോക്കുകുത്തിയായി പാണാവള്ളി പി.എച്ച്.സിയിലെ ഒ.പി കെട്ടിടം
പൂച്ചാക്കല്‍: പാണാവള്ളി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഒ.പി കെട്ടിടം നോക്ക് കുത്തിയായി മാറി. 25 വര്‍ഷം മുമ്പ് ജനകീയാസൂത്രണ പദ്ധതി പ്രകാരം പാണാവള്ളി ഗ്രാമപഞ്ചായത്ത് നിര്‍മിച്ച കെട്ടിടമാണ് നീക്കം ചെയ്യാനൊരുങ്ങുന്നത്.
ഇവിടെയുണ്ടായിരുന്ന വലിയ കുളത്തിന്റെ ഒരു ഭാഗം നികത്തിയാണ് 1991-92 ല്‍ ഒ.പി കെട്ടിടം നിര്‍മിച്ചത്. സ്വാതന്ത്ര്യദിന സുവര്‍ണ്ണ ജൂബിലി സ്മാരകമായി 1997ല്‍ ഇതിന് മുകളില്‍ ട്രസ്സ് വര്‍ക്ക് ചെയ്തു. പിന്നീട് ഈ കെട്ടിടത്തിനോട് ചേര്‍ത്ത് മരുന്നുകള്‍ സൂക്ഷിക്കാനും വിതരണം നടത്താനും 199899ല്‍ ഒരു മുറി കൂടി നിര്‍മിച്ചു. ഇതെല്ലാമാണ് പൊളിയും കാത്ത് കഴിയുന്നത്.
പി.എച്ച്.സി വളപ്പില്‍ മറ്റ് കെട്ടിടങ്ങള്‍ വന്നതോടെ ഇവിടത്തെ ഭൂമി ഉയര്‍ന്നു. ഇത് ആദ്യത്തെ കെട്ടിടത്തിന്റെ ഉള്ളിലേക്ക് മഴവെള്ളം കയറുന്നതിന് ഇടയാക്കി.
ഇതാണ് ഈ കെട്ടിടം ഉപേക്ഷിക്കാന്‍ ഇടയാക്കിയത്. പാണാവള്ളി ഗ്രാമപഞ്ചായത്തിന്റെ ഉടമസ്തതയിലുള്ള ഈ കെട്ടിടം പൊളിച്ച് നീക്കുന്നതിന് പി.ഡബ്ലിയു ഡിക്ക് പഞ്ചായത്ത് കമ്മിറ്റി റസല്യൂഷന്‍ പാസാക്കി നല്‍കിയിരുന്നു. എന്നാല്‍ പൊളിച്ചുനീക്കാന്‍ മാത്രം ജീര്‍ണ്ണാവസ്ഥയല്‍ അനോക്കുകുത്തിയായി പാണാവള്ളി
പി.എച്ച്.സിയിലെ ഒ.പി കെട്ടിടം
പൂച്ചാക്കല്‍: പാണാവള്ളി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഒ.പി കെട്ടിടം നോക്ക് കുത്തിയായി മാറി. 25 വര്‍ഷം മുമ്പ് ജനകീയാസൂത്രണ പദ്ധതി പ്രകാരം പാണാവള്ളി ഗ്രാമപഞ്ചായത്ത് നിര്‍മിച്ച കെട്ടിടമാണ് നീക്കം ചെയ്യാനൊരുങ്ങുന്നത്.
ഇവിടെയുണ്ടായിരുന്ന വലിയ കുളത്തിന്റെ ഒരു ഭാഗം നികത്തിയാണ് 1991-92 ല്‍ ഒ.പി കെട്ടിടം നിര്‍മിച്ചത്. സ്വാതന്ത്ര്യദിന സുവര്‍ണ്ണ ജൂബിലി സ്മാരകമായി 1997ല്‍ ഇതിന് മുകളില്‍ ട്രസ്സ് വര്‍ക്ക് ചെയ്തു. പിന്നീട് ഈ കെട്ടിടത്തിനോട് ചേര്‍ത്ത് മരുന്നുകള്‍ സൂക്ഷിക്കാനും വിതരണം നടത്താനും 199899ല്‍ ഒരു മുറി കൂടി നിര്‍മിച്ചു. ഇതെല്ലാമാണ് പൊളിയും കാത്ത് കഴിയുന്നത്.
പി.എച്ച്.സി വളപ്പില്‍ മറ്റ് കെട്ടിടങ്ങള്‍ വന്നതോടെ ഇവിടത്തെ ഭൂമി ഉയര്‍ന്നു. ഇത് ആദ്യത്തെ കെട്ടിടത്തിന്റെ ഉള്ളിലേക്ക് മഴവെള്ളം കയറുന്നതിന് ഇടയാക്കി.
ഇതാണ് ഈ കെട്ടിടം ഉപേക്ഷിക്കാന്‍ ഇടയാക്കിയത്. പാണാവള്ളി ഗ്രാമപഞ്ചായത്തിന്റെ ഉടമസ്തതയിലുള്ള ഈ കെട്ടിടം പൊളിച്ച് നീക്കുന്നതിന് പി.ഡബ്ലിയു ഡിക്ക് പഞ്ചായത്ത് കമ്മിറ്റി റസല്യൂഷന്‍ പാസാക്കി നല്‍കിയിരുന്നു. എന്നാല്‍ പൊളിച്ചുനീക്കാന്‍ മാത്രം ജീര്‍ണ്ണാവസ്ഥയല്‍ അല്ലാത്തതിനാലാണത്രെ ഇത് പൊളിച്ച് നീക്കാന്‍ പി.ഡബ്ല്യു.ഡി തയാറാകാത്തത്.
അറ്റകുറ്റപ്പണി നടത്തി സംരക്ഷിച്ചാല്‍ ഇനിയും ഏറെക്കാലം ഉപയോഗിക്കാനാകുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. പ്രാദേശിക വികസന ഫണ്ടില്‍ നിന്നും എ.കെ ആന്റണി നല്‍കിയ 25 ലക്ഷം രൂപ മുടക്കി നിര്‍മിച്ച പുതിയ കെട്ടിടത്തിലാണ് നിലവില്‍ ഒ.പി പ്രവര്‍ത്തിക്കുന്നത്.
ലബോറട്ടറിക്ക് വേണ്ടിയും ഇവിടെ പുതിയ കെട്ടിടം നിര്‍മിച്ചിട്ടുണ്ട്. എന്നാല്‍ വൈദ്യുതി കണക്ഷന്‍ ലഭിക്കാത്തതിനാല്‍ ലാബിന്റെ പ്രവര്‍ത്തനം തുടങ്ങിയിട്ടില്ല.ല്ലാത്തതിനാലാണത്രെ ഇത് പൊളിച്ച് നീക്കാന്‍ പി.ഡബ്ല്യു.ഡി തയാറാകാത്തത്.
അറ്റകുറ്റപ്പണി നടത്തി സംരക്ഷിച്ചാല്‍ ഇനിയും ഏറെക്കാലം ഉപയോഗിക്കാനാകുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. പ്രാദേശിക വികസന ഫണ്ടില്‍ നിന്നും എ.കെ ആന്റണി നല്‍കിയ 25 ലക്ഷം രൂപ മുടക്കി നിര്‍മിച്ച പുതിയ കെട്ടിടത്തിലാണ് നിലവില്‍ ഒ.പി പ്രവര്‍ത്തിക്കുന്നത്.
ലബോറട്ടറിക്ക് വേണ്ടിയും ഇവിടെ പുതിയ കെട്ടിടം നിര്‍മിച്ചിട്ടുണ്ട്. എന്നാല്‍ വൈദ്യുതി കണക്ഷന്‍ ലഭിക്കാത്തതിനാല്‍ ലാബിന്റെ പ്രവര്‍ത്തനം തുടങ്ങിയിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."