HOME
DETAILS

ശബരിമലയിലെ സ്വര്‍ണക്കൊള്ള സ്ഥിരീകരിച്ച് ശാസ്ത്രീയ പരിശോധന ഫലം

  
Web Desk
January 18, 2026 | 3:35 AM

sabarimala gold theft confirmed by vssc scientific examination report

തിരുവനന്തപുരം: ശബരിമലയിലെ സ്വര്‍ണക്കൊള്ള സ്ഥിരീകരിച്ച് ശാസ്ത്രീയ പരിശോധന ഫലം. ഉണ്ണികൃഷ്ണന്‍ പോറ്റി കൊണ്ടുപോയി തിരികെയെത്തിച്ച കട്ടിളപ്പാളി ദ്വാരപാലക ശില്‍രങ്ങളില്‍ സ്വര്‍ണം കുറവ് വന്നതായാണ് വി.എസ്.എസ്.സി പരിശോധ ഫലത്തില്‍ പറയുന്നത്. പ്രത്യേക അന്വേഷണ സംഘത്തിന് റിപ്പോര്‍ട്ട് കൈമാറിയിട്ടുണ്ട്. വി.എസ്.എസ്.സി റിപ്പോര്‍ട്ട് നാളെ ഹൈക്കോടതില്‍ സമര്‍പ്പിക്കും.

ശബരിമല സ്വര്‍ണക്കൊള്ള അന്വേഷണത്തിലെ വളരെ പ്രധാനപ്പെട്ട രേഖയാണ് വി.എസ്.എസ്.സിയുടെ ശാസ്ത്രീയ പരിശോധന റിപ്പോര്‍ട്ട്. കഴിഞ്ഞ നവംബര്‍ 17 ന് 14 മണിക്കൂറാണ് വി.എസ്.എസ്.സി സംഘം സന്നിധാനത്ത് പരിശോധന നടത്തിയത്. 1998 ലെ കണക്കില്‍ നിന്ന് വ്യത്യസ്തമാണ് ഇപ്പോഴത്തെ കട്ടിളപ്പാളിയിലേയും ദ്വാരപാലക ശില്‍പത്തിലേയും സ്വര്‍ണത്തിന്റെ അളവ് എന്നാണ് റിപ്പോര്‍ട്ടിലുള്ളത്.  മറ്റ് പാളികളില്‍ നിന്ന് സ്വര്‍ണം നഷ്ടപ്പെട്ടിട്ടുണ്ടോ എന്ന കാര്യവും വി.എസ്.എസ്.സി പരിശോധിച്ചിട്ടുണ്ട്. അതിന്റെ ഫലവും എസ്.ഐ.ടിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുണ്ടെന്നാണ് സൂചന. 

അതിനിടെ, ശബരിമലയിലെ പഴയ കൊടിമരത്തില്‍ ഉണ്ടായിരുന്ന പഞ്ചലോഹത്തില്‍ നിര്‍മിച്ച് സ്വര്‍ണം പൊതിഞ്ഞ വാജിവാഹനം തന്ത്രി കൈക്കലാക്കിയ സംഭവത്തില്‍ ദേവസ്വംബോര്‍ഡിന്റെ രേഖ പുറത്തുവന്നിരുന്നു. ഇത്തരം വസ്തുക്കള്‍ തന്ത്രിക്ക് കൊണ്ടുപോകാനാകില്ലെന്ന് വ്യക്തമാക്കുന്ന രേഖയാണ് പുറത്തുവന്നത്. തന്ത്രി സമാജത്തിന്റെ ആവശ്യപ്രകാരം 2012-ല്‍ ദേവസ്വം ബോര്‍ഡ് നല്‍കിയ വിശദീകരണമാണിത്.

vssc scientific test confirms gold shortage in sabarimala artifacts as investigation report to be submitted before kerala high court

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യു.എ.ഇയിലെ ഷാ എണ്ണപ്പാടത്ത് ഡ്രോൺ ആക്രമണം; വൻ അഗ്നിബാധ

uae
  •  13 hours ago
No Image

കൊണ്ടോട്ടിയിൽ കിണറ്റിൽ വീണ ആടിനെ രക്ഷിക്കാനിറങ്ങിയ രണ്ടുപേർക്ക് ദാരുണാന്ത്യം

Kerala
  •  15 hours ago
No Image

രാജ്യസഭാ തെരഞ്ഞെടുപ്പ്; ബിഹാറില്‍ അഞ്ച് സീറ്റിലും എന്‍ഡിഎക്ക് ജയം; നാലുപേര്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു 

National
  •  15 hours ago
No Image

'നോമ്പ് കാലത്ത് ഭക്ഷണം വിളമ്പിയതിന് മുസ്‌ലിങ്ങള്‍ ആക്രമിച്ചു'; വാട്‌സ്ആപ്പിലൂടെ വ്യാജ സന്ദേശം പ്രചരിപ്പിച്ച പ്രതി പിടിയില്‍ 

Kerala
  •  15 hours ago
No Image

പട്ടികയിൽ തുഷാറില്ല; 12 മണ്ഡലങ്ങളിലെ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ബിഡിജെഎസ് 

Kerala
  •  16 hours ago
No Image

തൃശൂര്‍ ഒല്ലൂരില്‍ യുവതിയെ അയല്‍വാസി കുത്തിക്കൊന്നു

Kerala
  •  16 hours ago
No Image

ഹോര്‍മുസില്‍ ഇടപെടില്ല; ട്രംപിനെ ഞെട്ടിച്ച് സഖ്യ രാഷ്ട്രങ്ങളുടെ നിലപാട്; യുദ്ധത്തില്‍ ഒറ്റപ്പെട്ട് ഇസ്‌റാഈലും, യുഎസും 

International
  •  16 hours ago
No Image

വലിയ വിസ്മയങ്ങള്‍ ഇനിയും ഉണ്ടാകും; നല്ല കമ്മ്യൂണിസ്റ്റുകളെ ചേര്‍ത്ത് പിടിക്കണം; ടികെ ഗോവിന്ദന്റെ സ്ഥാനാര്‍ഥിത്വത്തില്‍ പ്രതികരിച്ച് വിഡി സതീശന്‍ 

Kerala
  •  17 hours ago
No Image

കര്‍ണാടകയില്‍ 17,969 ഏക്കര്‍ വഖഫ് സ്വത്തുക്കള്‍ കയ്യേറിയതായി സര്‍ക്കാര്‍ റിപ്പോര്‍ട്ട് 

National
  •  17 hours ago
No Image

എറണാകുളത്ത് അങ്കമാലി സ്വദേശിയെ വെടിവെച്ചു കൊന്നു; മുന്‍വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് പ്രാഥമിക നിഗമനം

Kerala
  •  18 hours ago