കണ്ണൂരോ, തൃശൂരോ? ആര് സ്വർണക്കപ്പടിക്കും? എട്ട് ഇനങ്ങള്‍ നിര്‍ണായകം
തൃശൂര്‍: സ്വര്‍ണക്കപ്പിനായി തീപാറും പോരാട്ടം. കണ്ണൂരും, തൃശൂരും തമ്മിലാണ് പോരാട്ടം കനക്കുന്നത്. 955 പോയിന്റോടെ കണ്ണൂര്‍ മുന്നിലാണ്. തൊട്ടുപുറകില്‍ 950 പോയിന്റോടെ തൃശൂര്‍. 233 ഇനങ്ങളുടെ ഫലം പ്രഖ്യാപിച്ചപ്പോള്‍ പാലക്കാട്- 947, കോഴിക്കോട് - 946 എന്നിങ്ങനെയാണ് പോയിന്റ് നില.
സമാപനദിവസമായ ഇന്ന് എട്ട് ഇനങ്ങളിലെ മത്സരങ്ങള്‍ കൂടി പൂർത്തിയാകാനുണ്ട്. ഇതോടെ അന്തിമചിത്രം തെളിയും.
അതേസമയം 64ാം സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് ഇന്ന് കൊടിയിറക്കം. ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന കലോത്സവത്തിൽ ഇന്നലെയോടെ 241 ഇനങ്ങളിൽ മത്സരം പൂർത്തിയായി. ഇന്ന് വൈകീട്ട് 4 ന് നടക്കുന്ന സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഉദ്ഘാടനം ചെയ്യും. മന്ത്രി കെ. രാജൻ അധ്യക്ഷത വഹിക്കും. നടൻ മോഹൻലാൽ മുഖ്യാതിഥിയായി പങ്കെടുക്കും.
കൂടുതൽ പോയിന്റ് നേടി ഒന്നാമതെത്തുന്ന ജില്ലയ്ക്കുള്ള സ്വർണക്കപ്പ് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയും നടൻ മോഹൻലാലും ചേർന്ന് സമ്മാനിക്കും. സ്പീക്കർ എ.എൻ ഷംസീർ, മന്ത്രിമാരായ ഡോ. ആർ. ബിന്ദു, വി. അബ്ദുറഹിമാൻ, എം.ബി രാജേഷ്, മേയർ നിജി ജസ്റ്റിൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്, കലക്ടർ അർജുൻ പാണ്ഡ്യൻ, സിറ്റി പൊലിസ് കമ്മിഷണർ നകുൽ രാജേന്ദ്ര ദേശ്മുഖ്, പൊതുവിദ്യാഭ്യാസ ഡയരക്ടർ എൻ.എസ്. കെ ഉമേഷ്, അഡിഷണൽ ഡയരക്ടർ ആർ.എസ് ഷിബു പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."