HOME
DETAILS
MAL
മത്സ്യത്തൊഴിലാളി ഫെഡറേഷന് സ്വാഗത സംഘം രൂപീകരിച്ചു
backup
September 10 2016 | 19:09 PM
അരൂര്‍: മത്സ്യതൊഴിലാളി ഫെഡേറേഷന്‍ (എ.ഐ.ടി.യു.സി.) ജില്ല സമ്മേളനത്തോടനുബന്ധിച്ച് സ്വാഗത സംഘം രൂപീകരിച്ചു. സ്വാഗത സംഘം രൂപീകരണ സമ്മേളനം സി.പി.ഐ അരൂര്‍ മണ്ഡലം സെക്രട്ടറി ടി. പി. സതീശന് ഉദ്ഘാടനം ചെയ്തു. ജോയ് സി കമ്പക്കാരന്‍ അദ്ധ്യക്ഷത വഹിച്ചു. സമ്മേളനത്തില്‍ ടി.കെ. തങ്കപ്പന് മാസ്റ്റന്‍, സി.പി. പത്മനാഭന്, ടി.കെ ചക്രപാണി, ടി.പി. ബാഹുലേയന്, ഒ.കെ. മോഹനന്, വി.കെ. ചന്ദ്രബോസ് തുടങ്ങിയവര്‍ പ്രസംഗിച്ചു. സ്വാഗത സംഘം ചെയര്‍മാനായി ടി.പി. സതീശനേയും സെക്രട്ടറിയായി ടി.കെ ചക്രപാണിയേയും തിരഞ്ഞെടുത്തു. അടുത്ത മാസം രണ്ടാം തീയതി അരൂരില്‍ നടക്കുന്ന മല്‍സ്യതൊഴിലാളി ഫെഡറേഷന് (എ.ഐ.ടി.യു.സി) യുടെ ജില്ല സമ്മേളനം വിജയിപ്പിക്കുന്നതിനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി സംഘാടകര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."