കായംകുളത്ത് കുട്ടികളടക്കം 11 പേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു
കായംകുളം: തെരുവുനായയുടെ കടിയേറ്റ് കുട്ടികളടക്കം 11 പേര്‍ക്ക് പരുക്ക്.
പുതുപ്പള്ളി കൊട്ടാരത്തില്‍ കോട്ടയില്‍ അമ്മിണി ഡാനിയേല്‍ (50), കാട്ടില്‍ തെക്കതില്‍ ശാന്തികൃഷ്ണ (23), ഓലകെട്ടിയമ്പലം കൊട്ടാരത്തില്‍ ശ്രീദേവിയമ്മ (80), പെരിങ്ങാല പുതുക്കാട്ട് മേടയില്‍ ആദിത്യന് (12), കണ്ണങ്കരയില്‍ ഗോപാലകൃഷ്ണന്റെ മകള്‍ ദേവീപാര്‍വതി (നാലര), ഇടശ്ശേരി പടീറ്റതില്‍ രവികുമാറിന്റെ മകള്‍ ഗ്രേഷ്മ (9), ഗോകുലത്തില്‍ മണിയന് (65), വാഴപ്പള്ളി പടീറ്റതില്‍ സരസ്വതി (60), പേള അരുണ്‍ഭവനത്തില്‍ അരുണ്‍ (20), എരുവ വൃന്ദാവനത്തില്‍ വേലുക്കുട്ടി നായര്‍ (64), എറണാകുളം മണിയത്ത് വീട്ടില്‍ ബ്രണ്ടര്‍ (25) എന്നിവര്‍ക്കാണ് കടിയേറ്റത്.
ഇതില്‍ ഗുരുതരമായി പരുക്കേറ്റ അമ്മിണി, സരസ്വതി, വേലുക്കുട്ടി നായര്‍ എന്നിവര്‍ ആലപ്പുഴ മെഡിക്കല്‍ കോളജിലും ബാക്കിയുള്ളവര്‍ കായംകുളം താലൂക്കാശുപത്രിയിലും ചികിത്സതേടി.
ഗ്രേഷ്മക്ക് വീടിനു മുന്നില്‍ ഇരിക്കുമ്പോഴും ദേവീപാര്വതിക്ക് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുമ്പോഴുമാണ് കടിയേറ്റത്. വേലുക്കുട്ടി നായര്‍ ഒഴികെയുള്ളവരെ ഒരുനായ തന്നെയാണ് ആക്രമിച്ചത്.
കഴിഞ്ഞദിവസം കായംകുളത്ത് 17 പേര്‍ക്ക് തെരുവുനായയുടെ കടിയേറ്റിരുന്നു.
ഇതിനിടെ, നായയുടെ കടിയേറ്റവര്‍ക്ക് കൂടുതല്‍ പ്രതിരോധത്തിനായി നല്കുന്ന ഇമ്യൂണോഗ്ലോബുലിന്‍ എന്ന വാക്സിന് കായംകുളം താലൂക്ക് ആശുപത്രിയില്‍ ലഭ്യമല്ലാത്തതിനാല്‍ മാവേലിക്കര സര്‍ക്കാര്‍ ആശുപത്രി, ആലപ്പുഴ മെഡിക്കല്‍ കോളജ് എന്നിവിടങ്ങളിലേക്ക് കടിയേറ്റവരെ പറഞ്ഞയക്കുന്നതായി പരാതിയുയര്‍ന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."