HOME
DETAILS

സാമൂഹിക പുരോഗതി കൈവരിക്കുന്നതിൽ പ്രൊഫഷണലുകളുടെ പങ്ക് മാതൃകാപരം: സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുകോയ തങ്ങൾ

  
January 18, 2026 | 3:39 PM

professionals play model role in achieving social progress says sayyid muhammad jifri muthukkoya thangal

കോഴിക്കോട്: വിദ്യാഭ്യാസവും സാമ്പത്തികവുമായ രംഗങ്ങളിലൂടെ സാമൂഹിക പുരോഗതി കൈവരിക്കാനും പുതുതലമുറയ്ക്ക് ദിശാബോധം നൽകുവാനും പ്രൊഫഷണൽ രംഗത്തുള്ളവർ കാണിക്കുന്ന ജാഗ്രത മാതൃകാപരമാണെന്ന് സമസ്ത പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുകോയ തങ്ങൾ അഭിപ്രായപ്പെട്ടു.

സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ നൂറാം വാർഷിക അന്താരാഷ്ട്ര മഹാ സമ്മേളനത്തിന് ഭാഗമായി സംഘടിപ്പിച്ച പ്രൊഫഷണൽ മജ്ലിസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു. സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ ആശയാദർശങ്ങളിൽ അധിഷ്ഠിതമായി പ്രൊഫഷണൽ രംഗത്ത് പ്രവർത്തിക്കുന്നവരുടെ കൂട്ടായ്മയും ശാക്തീകരണവും ലക്ഷ്യമിട്ടുകൊണ്ട് സംഘടിപ്പിച്ച പ്രൊഫഷണൽ മജ്‌ലിസിൽ മെഡിക്കൽ, എൻജിനീയറിങ്, അക്കാദമിക്, മാനേജ്മെൻറ്, ഐ.ടി, ട്രെയിനിങ്, നിയമ വിഭാഗങ്ങളിൽ നിന്നുള്ള പ്രൊഫഷണലുകൾ പങ്കെടുത്തു.

എൻ.പ്രശാന്ത് ഐ.എ.എസ് മുഖ്യാതിഥിയായി. കോഴിക്കോട് വലിയ ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി, സമസ്ത കേന്ദ്ര മുശാവറ അംഗം പി.എം അബ്ദുസ്സലാം ബാഖവി വടക്കേക്കാട്, സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് മാനേജർ കെ. മോയിൻകുട്ടി മാസ്റ്റർ, ശുഹൈബുൽ ഹൈത്തമി വരാമ്പറ്റ, അബ്ദുള്ള മുജ്തബ ഫൈസി ആനക്കര വിഷയാവതരണങ്ങൾക്ക് നേതൃത്വം നൽകി.

മുസ്തഫ മാസ്റ്റർ മുണ്ടുപാറ, ഡോ. ബഷീർ പനങ്ങാങ്ങര, ശാഹുൽ ഹമീദ് മാസ്റ്റർ മേൽമുറി, അഷ്റഫ് മലയിൽ, ഡോ. ഉമറുൽ ഫാറൂഖ്, സിറാജ് കാസിലെൻ എന്നിവർ സംസാരിച്ചു. ഡോ. മുഹമ്മദലി നാട്ടിക സ്വാഗതവും മുഹമ്മദ് കുട്ടി പെരിങ്ങാവ് നന്ദിയും പറഞ്ഞു.

sayyid muhammad jifri muthukkoya thangal highlighted the exemplary role of professionals in achieving social progress, stressing their responsibility in nation building, ethical leadership and community development.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്വന്തം പരിപാടിയിൽ പറയുന്നത് കേൾക്കണ്ടേ?'; കോട്ടയത്ത് ചെണ്ടമേളത്തിനെതിരെ മൈക്കിലൂടെ പൊട്ടിത്തെറിച്ച് മുഖ്യമന്ത്രി

Kerala
  •  21 hours ago
No Image

കോഴിക്കോട് സി.പി.എം പ്രവർത്തകന് വെട്ടേറ്റു

Kerala
  •  a day ago
No Image

മുഹമ്മദ് യൂനുസ് രാജിവെച്ചു; ബം​ഗ്ലാദേശ് പ്രധാനമന്ത്രിയായി താരിഖ് റഹ്മാൻ നാളെ സത്യപ്രതിജ്ഞ ചെയ്യും

International
  •  a day ago
No Image

ഫെമ ചട്ടം ലംഘിച്ചു; പ്രബീർ പുരകായസ്തയ്ക്കും ന്യൂസ്‌ക്ലിക്കിനും 184 കോടി പിഴ: വിദേശ നിക്ഷേപത്തിൽ വൻ ക്രമക്കേടെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്

National
  •  a day ago
No Image

ഇന്ത്യ-ഇസ്റാഈൽ ബന്ധം കൂടുതൽ കരുത്താർജിക്കുന്നു; മോദി വീണ്ടും ഇസ്റാഈലിലേക്ക്; സന്ദർശന വിവരം പുറത്തുവിട്ട് നെതന്യാഹു

International
  •  a day ago
No Image

കേരളത്തില്‍ നടക്കുന്നത് അഴിമതിയും കൊള്ളയും; ജനങ്ങള്‍ മാറ്റം ആഗ്രഹിക്കുന്നുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റ്

Kerala
  •  a day ago
No Image

പൊറോട്ടയ്ക്ക് ചൂടില്ല; കോഴിക്കോട്ട് ഭക്ഷണശാല അടിച്ചുതകർത്തു, കടയുടമയ്ക്ക് പരുക്ക്

Kerala
  •  a day ago
No Image

തുടര്‍ച്ചയായി മത്സരിച്ചവര്‍ക്ക് നിയമസഭാ ടിക്കറ്റ് നല്‍കരുത്; കെപിസിസി എക്‌സിക്യൂട്ടീവില്‍ ആവശ്യം

Kerala
  •  a day ago
No Image

നീതിന്യായ മേഖലയിൽ ഡിജിറ്റൽ വിപ്ലവം; നിർണ്ണായക തീരുമാനങ്ങളുമായി ഖത്തർ ഷൂറ കൗൺസിൽ

qatar
  •  a day ago
No Image

കൊട്ടാരക്കരയിൽ യുവാവിനെ വീടുകയറി ആക്രമിച്ച് മൂന്നം​ഗസംഘം; തടയാൻ ശ്രമിച്ച അമ്മയെയും ആക്രമിച്ചു; പ്രതികളിലൊരാൾ കാപ്പാ കേസ് പ്രതി

Kerala
  •  a day ago