HOME
DETAILS
MAL
അമ്പലപ്പുഴ സപ്ലൈക്കോയില്‍ റെക്കോര്‍ഡ് വില്‍പ്പന
backup
September 10 2016 | 19:09 PM
അമ്പലപ്പുഴ: അമ്പലപ്പുഴ സപ്ലൈക്കോയില്‍ ഓണക്കാലത്ത് റെക്കോര്‍ഡ് വില്‍പ്പന. കഴിഞ്ഞദിവസം രണ്ടരലക്ഷം രൂപയുടെ സാധനങ്ങളാണ് ഇവിടെ വിറ്റഴിച്ചത്. ദിനംപ്രതി ആയിരത്തിലധികം പേരാണ് ഇപ്പോള്‍ നിത്യോപയോഗ സാധനങ്ങള്‍ വാങ്ങാനെത്തുന്നത്. മുന്‍വര്‍ഷങ്ങളില്‍ ഓണക്കാലത്ത് 2 ലക്ഷം രൂപയുടെ വ്യാപാരംപോലും നടന്നിരുന്നില്ല. ഇത്തവണ 13 നിത്യോപയോഗ സാധനങ്ങള്‍ സബ്‌സിഡിനിരക്കിലും 13 സാധനങ്ങള്‍ ഫോണ്‍ സബ്‌സിഡിയിനത്തിലും വിറ്റഴിക്കുന്നുണ്ട്. സ്ഥിരം ജീവനക്കാരും പായ്ക്കിംഗ് ജീവനക്കാരും ഉള്‍പ്പെടെ ആകെ 9 പേരാണ് ഇവിടെയുളളത്. പരിമിതമായ സൗകര്യങ്ങള്‍ക്ക് നടുവില്‍ നിന്നാണ് അമ്പലപ്പുഴയില്‍ സപ്ലൈകോ വില്‍പ്പനശാല പ്രവര്‍ത്തിക്കുന്നത്. ഓണം കണക്കിലെടുത്ത് കൂടുതല്‍ നിത്യോപയോഗ സാധനങ്ങള്‍ ലഭ്യമാക്കിയതും വരുമാനം വര്‍ദ്ധിപ്പിക്കാന്‍ കാരണമായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."