മരണകാരണം വീഴ്ച്ചയില്‍ തലയ്ക്കേറ്റ ഗുരുതര പരുക്ക്; ടി.ടി.ഇ വിനോദിന്റെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്
തൃശ്ശൂര്‍: തൃശ്ശൂര്‍ ജില്ലയിലെ വെളപ്പായയില്‍ ഇന്നലെ അന്യസംസ്ഥാന തൊഴിലാളി ട്രെയിനില്‍ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തിയ ടിടിഇ വിനോദിന്റെ പോസ്റ്റ്മോര്‍ട്ടത്തിന്റെ പ്രാഥമിക വിവരങ്ങള്‍ പുറത്ത്. ട്രെയിനില്‍നിന്നും വീണ ടിടിഇ കെ.വിനോദിന്റെ തലയ്ക്കേറ്റ പരുക്കുകളും കാലുകള്‍ അറ്റുപോയതുമാണു മരണത്തിന് ഇടയാക്കിയെതന്നാണു പ്രാഥമിക നിഗമനം.
എതിര്‍ദിശയില്‍ നിന്ന് വന്ന മറ്റൊരു ട്രെയിന്‍ വിനോദിന്റെ ദേഹത്ത് കയറിയതായാണ് നിഗമനം. രണ്ട് കാലുകളും അറ്റുപോയ നിലയിലാണ്. ദേഹത്തുണ്ടായിരുന്നത് ആഴത്തിലുണ്ടായിരുന്ന ഒമ്പത് മുറിവുകളാണെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.
എറണാകുളത്ത് നിന്ന് പാട്നയിലേക്ക് പുറപ്പെട്ട പാട്ന എക്സ്പ്രസ് ട്രെയിനിലാണ് ക്രൂരകൃത്യം നടന്നത്. പ്രതി ഒഡിഷ സ്വദേശിയായ രജനീകാന്തിനെ പാലക്കാട് റെയില്‍വെ പൊലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ടിക്കറ്റ് ചോദിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെ അതിഥി തൊഴിലാളിയായ യാത്രക്കാരന് ടി.ടി.ഇയെ ട്രെയിനില്‍ നിന്ന് തള്ളിയിടുകയായിരുന്നു. കേസില്‍ പ്രതിക്കെതിരെ കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്. കൊല്ലണമെന്ന ഉദ്ദേശത്തോടെയാണ് പ്രതി തള്ളിയിട്ടതെന്ന് എഫ്.ഐ.ആറില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."