HOME
DETAILS

കോതനല്ലൂര്‍- കുഴിയാംച്ചാല്‍ തോട്ടില്‍ നീരോഴുക്ക് നിലച്ചു; കര്‍ഷകര്‍ക്ക് തിരിച്ചടി

  
backup
September 10 2016 | 19:09 PM

%e0%b4%95%e0%b5%8b%e0%b4%a4%e0%b4%a8%e0%b4%b2%e0%b5%8d%e0%b4%b2%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%95%e0%b5%81%e0%b4%b4%e0%b4%bf%e0%b4%af%e0%b4%be%e0%b4%82%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%be


കടുത്തുരുത്തി: മാഞ്ഞൂര്‍ ഗ്രാമപഞ്ചായത്തിലൂടെ പോകുന്ന കുഴിയാംച്ചാല്‍ പാടശേഖരത്തിലൂടെ പോകുന്ന ഈ തോട് കുറുപ്പന്തറ കെവി കനാലുമായി ബന്ധപ്പെട്ടാണു കിടക്കുന്നത്. നീരൊഴുക്ക് നിലച്ചതോടെ ഈ മേഖലയില്‍ കൂനകള്‍ നിര്‍മ്മിച്ച് പാടശേഖരങ്ങളില്‍ പച്ചക്കറി കൃഷി ചെയ്യുന്നവര്‍ക്ക് തിരിച്ചടിയായി.
കോട്ടയം ജില്ലയില്‍ ഏറ്റവും കൂടുതല്‍ പച്ചക്കറി ഉല്പാദിപ്പിക്കുന്ന മേഖലയുമാണ് ഇവിടം. 6 മീറ്റര്‍ വീതിയുളള ഈ തോടിന് നല്ല ആഴവുമുണ്ടായിരുന്നു.
മുള്ളന്‍ പായല്‍ നിറഞ്ഞതോടെ തോട്ടില്‍ എക്കല്‍ നിറഞ്ഞ് ആഴവും കുറഞ്ഞു. വേനല്‍ക്കാലത്ത് ധാരാളം വെളളം ലഭിക്കുന്ന തോട് കൂടിയാണിത്.
നിരന്തരം വെളളപ്പൊക്കം ഉണ്ടാകുന്നതിനാല്‍ കര്‍ഷകര്‍ പാടശേഖരങ്ങളില്‍ കൃഷി ഇറക്കാതെയായി. ഇതോടെ പാടശേഖരങ്ങള്‍ ഭൂരിഭാഗവും തരിശുഭൂമിയായ നിലയിലാണ്. ഇത് കുളയട്ടയ്ക്ക് വളരാന്‍ അവസരം ഒരുക്കുകയും കര്‍ഷകര്‍ വലിയ ഭീഷണി ഉണ്ടാക്കുകയും ചെയ്യുന്നുണ്ടെന്ന് കര്‍ഷകര്‍ വ്യക്തമാക്കുന്നു. സര്‍ക്കാര്‍ തലത്തിലുളള ചില ഇടപെടലുകള്‍ ഉണ്ടായതോടെയാണ് കുളയട്ടയുടെ ശല്യം കുറഞ്ഞത്.
തോടിന്റെ ഇരുവശങ്ങലും സംരക്ഷിക്കാനും തോടിന്റെ ആഴം കൂടുന്നതിനും സര്‍ക്കാര്‍ ഫണ്ട് അനുവദിച്ചെങ്കിലും നടപടിയായിട്ടില്ല. തോട്ടില്‍ മുളളന്‍ പായല്‍ നിറഞ്ഞതോടെ വളളങ്ങളുടെ സഞ്ചാരവും തടസ്സപ്പെട്ട നിലയിലാണ്.തോട്ടില്‍ വേനല്‍ കാലത്ത് ഉപ്പുവെളളം കയറ്റിയാല്‍ ഒരു പരിധി വരെ മുളളന്‍ പായലിനെ നിയന്ത്രിക്കാവുന്നതാണ്.
മാത്രമല്ല,തോടിന്റെ നവീകരണത്തോടെ ഉള്‍നാടന്‍ ജലഗതാഗതത്തിന് വഴി ഒരുക്കുകയും ചെയ്യുമെന്ന് പ്രദേശവാസികള്‍ പറയുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

' തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിൽ നിന്ന് ഇതുവരെ പിടിച്ചെടുത്തത് 558 കോടി രൂപയുടെ വസ്തുവകകൾ', കണക്ക് പുറത്തുവിട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ

National
  •  a month ago
No Image

നോര്‍ക്ക റൂട്ട്‌സ് ഡയറക്ടേഴ്‌സ് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു; ഇപ്പോള്‍ അപേക്ഷിക്കാം

uae
  •  a month ago
No Image

വഞ്ചനാക്കേസിൽ സിഐടിയു നേതാവ് പിടിയിൽ

Kerala
  •  a month ago
No Image

കാര്‍ബണ്‍ മുക്ത രാജ്യം; 20,000 കോടി ദിര്‍ഹം സുസ്ഥിര ഊര്‍ജ പദ്ധതികളില്‍ നിക്ഷേപിക്കാന്‍ യുഎഇ

uae
  •  a month ago
No Image

'വിശ്വസിച്ചവര്‍ക്കും കൂടെ നിന്നവര്‍ക്കും നന്ദി'- നിവിന്‍ പോളി

Kerala
  •  a month ago
No Image

പരീക്ഷണപ്പറക്കല്‍ വിജയം; അബൂദബിയില്‍ വിനോദസഞ്ചാരം ഇനി ഡ്രോണില്‍ 

uae
  •  a month ago
No Image

ഒരു റിയാലിന്റെ നാണയം പുറത്തിറക്കി ഒമാന്‍ 

oman
  •  a month ago
No Image

നീല പെട്ടിയെടുത്തത് എന്റെ വണ്ടിയില്‍ നിന്ന്; പെട്ടിയില്‍ പണമുണ്ടെന്ന് തെളിയിക്കട്ടേയെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍

Kerala
  •  a month ago
No Image

'സംസ്ഥാനത്തെ 653 ആരോഗ്യ സ്ഥാപനങ്ങളില്‍ ഇ ഹെല്‍ത്ത് സംവിധാനം': വീണാ ജോര്‍ജ്

Kerala
  •  a month ago
No Image

2,500 റിയാലിന് മുകളില്‍ പ്രതിമാസ ശമ്പളം വാങ്ങുന്ന വ്യക്തികള്‍ക്ക് ആദായനികുതി ബാധകമാകുമെന്ന് ഒമാന്‍

latest
  •  a month ago