ഈരാറ്റുപേട്ട നഗരസഭയുടെ 5.04 കോടിയുടെ വാര്‍ഷിക പദ്ധതിക്ക് അംഗീകാരം
ഈരാറ്റുപേട്ട: നഗരസഭയുടെ 5,04,00,004 രൂപയുടെ വാര്‍ഷിക പദ്ധതിക്ക് ജില്ലാ ആസൂത്രണ സമിതി അംഗീകാരം നല്‍കി. ഇതോടൊപ്പം 2.8 കോടി രൂയുടെ ലേബര്‍ ബജറ്റിനും അംഗീകാരം ലഭിച്ചിട്ടുണ്ടെന്ന് നഗരസഭാ ചെയര്‍മാന്‍ ടി.എം റഷീദ് പറഞ്ഞു.
സംയോജിത മുട്ടഗ്രാമ പദ്ധതി, വിഷരഹിത പച്ചക്കറി കൃഷി, ഹൈബ്രിഡ് ഫലവൃക്ഷ പ്രഖ്യാപനം, ആടുവളര്‍ത്തല്‍ മതലായ ഉല്പാദന മേഖലയ്ക്ക് 35.8 ലക്ഷം രൂപയും അങ്കണവാടി നവീകരണം, പോഷകാഹാര വിതരണം, ഹോണറോറിയം, ഉള്‍പ്പെടെ സേവന മേഖലയില്‍ 39.5 ലക്ഷം രൂപയും, മാലിന്യ നിര്‍മാര്‍ജനത്തിനും, കക്കൂസ് നിര്‍മാണത്തിനുമായി 25.2 ലക്ഷം രൂപയും വ്യക്തിഗത വീടുകളുടെ നവീകരണത്തിന് 28 ലക്ഷം രൂപയുംശാരീരിക മാനസിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്ക് സ്‌കോളര്‍ഷിപ്പ് ഇനത്തില്‍ 10 ലക്ഷം , വയോമിത്രം പദ്ധതിക്ക് 5 ലക്ഷം, ആശ്രയ പദ്ധതിക്ക് 9.6 ലക്ഷം, പാലിയേറ്റീവ് പദ്ധതിക്ക് 4.5 ലക്ഷം, വിദ്യാജ്യോതി പദ്ധതി, സ്മാര്‍ട്‌സ് റൂം ഉള്‍പ്പെടെ വിദ്യാഭ്യാസ മേഖലയില്‍ 12.5 ലക്ഷം, വെയിറ്റിങ് ഷെഡുകള്‍ക്കായി 12 ലക്ഷം, വനിതകള്‍ക്ക് മറച്ചുകെട്ടിയ കുളിക്കടവുകള്‍ക്ക് 15 ലക്ഷം, നഗരസഭാ ഓഫീസ് നവീകരണത്തിന് 6 ലക്ഷം, ബഡ്‌സ് സ്‌കൂളിന് 10 ലക്ഷം രൂപയുമാണ് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഹഡ്‌കോ വായപ്പ കൊണ്ട് നിര്‍മ്മിക്കുന്ന നഗരസഭ ബസ് സ്റ്റാന്‍ഡ്, കടുവാമുഴി സ്റ്റാന്‍ഡ്, നഗരസഭ സമുച്ചയം, ടാക്‌സി സ്റ്റാന്‍ഡ് തുടങ്ങിയ സ്ഥലങ്ങളില്‍ നിര്‍മിക്കുന്ന ഷോംപിങ് കോംപ്ലക്‌സുകളും നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കും പദ്ധതിയില്‍ പ്രാരംഭ തുക വക കൊള്ളിച്ചിട്ടുള്ളതായും ചെയര്‍മാന്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."