HOME
DETAILS

യാഥാര്‍ഥ്യമാകാതെ വെട്ടിക്കാട്ട്മുക്ക് പാലത്തിലെ നടപ്പാത നിര്‍മാണം

  
backup
September 10 2016 | 19:09 PM

%e0%b4%af%e0%b4%be%e0%b4%a5%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a5%e0%b5%8d%e0%b4%af%e0%b4%ae%e0%b4%be%e0%b4%95%e0%b4%be%e0%b4%a4%e0%b5%86-%e0%b4%b5%e0%b5%86%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf


തലയോലപ്പറമ്പ് : എറണാകുളം റോഡിലെ വെട്ടിക്കാട്ട്മുക്ക് പാലത്തിലെ നടപ്പാത നിര്‍മാണം കടലാസിലൊതുങ്ങി. പഞ്ചായത്ത് തെരഞ്ഞെടുപ്പിലും നിയമസഭ തെരഞ്ഞെടുപ്പിലുമെല്ലാം വെള്ളൂര്‍-തലയോലപ്പറമ്പ് പഞ്ചായത്തുകളിലെ പ്രധാന തെരഞ്ഞെടുപ്പ് വിഷയമായിരുന്നു നടപ്പാത നിര്‍മാണം.
വെട്ടിക്കാട്ടുമുക്ക് പാലത്തില്‍ നടപ്പാത നിര്‍മാണത്തിനു സര്‍ക്കാര്‍ ഫണ്ട് അനുവദിച്ചെന്നു പറയാന്‍ തുടങ്ങി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പണികള്‍ മാത്രം ഇനിയും ആരംഭിച്ചിട്ടില്ല.
നടപ്പാത നിര്‍മാണം യാഥാര്‍ഥ്യമായെന്ന് ഫ്‌ളക്‌സ് ബോര്‍ഡുകള്‍ നിരത്തി ജനങ്ങളെ കബളിപ്പിച്ച രാഷ്ട്രീയ പാര്‍ട്ടികളും ജനപ്രതിനിധികളും ഇപ്പോള്‍ പടിക്കുപുറത്തായിരിക്കുകയാണ്. നടപ്പാത നിര്‍മാണത്തിനു ഫണ്ട് അനുവദിച്ചെന്നു പറഞ്ഞു ബോര്‍ഡ് നിരത്തിയതിനെത്തുടര്‍ന്ന് തലയോലപ്പറമ്പ്, വെള്ളൂര്‍ പഞ്ചായത്തുകള്‍ സര്‍ക്കാരില്‍ അന്വേഷിച്ചപ്പോള്‍ ഇതേക്കുറിച്ച് അറിയില്ലെന്ന മറുപടിയാണ് ലഭിച്ചത്. പാലത്തില്‍ നടപ്പാത നിര്‍മിക്കണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്.
കോട്ടയം-എറണാകുളം റോഡിലെ ഏറ്റവും തിരക്കേറിയ പാലങ്ങളിലൊന്നാണു വെട്ടിക്കാട്ടുമുക്ക്. സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസുകള്‍ ഉള്‍പ്പെടെ ആയിരക്കണക്കിനു വാഹനങ്ങളാണു പാലത്തിലൂടെ ചീറിപ്പായുന്നത്.
രണ്ടു വാഹനങ്ങള്‍ ഒരുമിച്ച് പോകാന്‍ വീതിയുള്ള പാലത്തിന്റെ ഇരുവശങ്ങളില്‍ക്കൂടി പൈപ്പ് ലൈനുകള്‍ കടന്നുപോകുന്നു. അമിത വേഗതയില്‍ വരുന്ന ആംബുലന്‍സ് ഉള്‍പ്പെടെയുള്ള വാഹനങ്ങളില്‍ നിന്നു കാല്‍നടയാത്രക്കാര്‍ ഭാഗ്യംകൊണ്ടാണ് പലപ്പോഴും രക്ഷപ്പെടുന്നത്.
പാലത്തിന്റെ പൈപ്പില്‍ കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ തെന്നിവീണ് അപകടത്തില്‍പ്പെടുന്നതു പതിവാണ്. ദിവസേന രണ്ടു പേരെങ്കിലും നടപ്പാതയുടെ അഭാവത്തില്‍ അപകടത്തില്‍പ്പെടാറുണ്ട്.
മഴക്കാലത്തു പാലത്തിലൂടെയുള്ള കാല്‍നടയാത്ര ഏറെ ദുരിതപൂര്‍ണമാണ്. വടകര, വെട്ടിക്കാട്ടുമുക്ക് മേഖലകളില്‍ നിന്നു നൂറുകണക്കിനു കുട്ടികളാണു പാലത്തില്‍ക്കൂടി കാല്‍നടയാത്ര ചെയ്തു വെള്ളൂരിലേക്ക് പോകാനെത്തുന്നത്.
എം.എല്‍.എ, എം.പി, ന്യൂസ്പ്രിന്റ് ഫാക്ടറി എന്നിവരുടെയെല്ലാം സഹകരണം കൂടി ഇതില്‍ ഉറപ്പുവരുത്തി പാലത്തില്‍ നടപ്പാതയും വഴിവിളക്കും യാഥാര്‍ത്ഥ്യമാക്കണമെന്നതാണ് ജനകീയ ആവശ്യം. ഇതിനുമുന്‍കൈയെടുക്കാന്‍ വെള്ളൂര്‍-തലയോലപ്പറമ്പ് പഞ്ചായത്തുകള്‍ രംഗത്തുവരണമെന്നാണു നാട്ടുകാരുടെ ആവശ്യം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  4 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  4 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  4 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  4 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  4 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  5 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  5 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  6 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  6 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  6 hours ago