HOME
DETAILS
MAL
കെ.ജി.എന്‍.എ സംസ്ഥാന സമ്മേളനം സമാപിച്ചു
backup
September 10 2016 | 19:09 PM
തൊടുപുഴ: കേരള ഗവണ്മെന്റ് നഴ്സസ് അസോസിയേഷന് 59-ാം സംസ്ഥാന സമ്മേളനം സമാപിച്ചു.
പ്രതിനിധിസമ്മേളന നഗറില്‍ നിന്ന് ആരംഭിച്ച പ്രകടനം തൊടുപുഴ മുനിസിപ്പല്‍ മൈതാനത്ത് സമാപിച്ചു. പൊതുസമ്മേളനം ആരോഗ്യമന്ത്രി കെ കെ ശൈലജ ഉദ്ഘാടനം ചെയ്തു.
കെ.ജി.എന്‍.എ സംസ്ഥാന പ്രസിഡന്റ് പി ഉഷാദേവി അധ്യക്ഷയായി. ജനറല്‍ സെക്രട്ടറി ഒ.എസ് മോളി സ്വാഗതം പറഞ്ഞു. അഡ്വ. ജോയ്സ് ജോര്‍ജ് എം.പി, സി.പി.എം സംസ്ഥാന സെക്രട്ടറിയറ്റംഗം എം.എം മണി എം.എല്‍.എ എന്നിവര്‍ സംസാരിച്ചു. സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ എം.ആര് രജനി നന്ദി പറഞ്ഞു.
പ്രതിനിധിസമ്മേളനത്തിന്റെ രണ്ടാം ദിവസം ചര്‍ച്ചകള്‍ക്ക് ജനറല്‍ സെക്രട്ടറി ഒ എസ് മോളി മറുപടി പറഞ്ഞു. വാര്‍ഷക റിപ്പോര്‍ട്ടും വരവു ചെലവ് കണക്കും സമ്മേളനം അംഗീകരിച്ചു. തുടര്‍ന്ന് സംസ്ഥാന കൗണ്‍സില്‍ ചേര്‍ന്ന് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."