പെണ്‍കുട്ടിയുടെ സ്വര്‍ണക്കമ്മല്‍ ബലമായി ഊരിയെടുക്കാന്‍ ശ്രമിച്ച സഹോദരന്‍ പിടിയില്‍
തൊടുപുഴ: പെണ്‍കുട്ടിയുടെ കാതില്‍ നിന്നും ബലമായി സ്വര്‍ണ്ണക്കമ്മല്‍ ഊരിയെടുക്കാന്‍ ശ്രമിച്ച സഹോദരനെ നാട്ടുകാര്‍ പിടികൂടി പൊലിസിലേല്‍പ്പിച്ചു. ആലക്കോട് സ്വദേശി വിഷ്ണുവാണ് പിടിയിലായത്. ഇന്നലെ രാവിലെ 10നാണ് ബസ് സ്റ്റാന്‍ഡില്‍ നാടകീയരംഗങ്ങള്‍ നടന്നത്. പെണ്‍കുട്ടിയുടെ അമ്മ രാജാക്കാട്ടെ ഒരു എസ്റ്റേറ്റിലെ തൊഴിലാളിയാണ്. അദ്യ വിവാഹത്തിലെ മകനാണ് വിഷ്ണു. രണ്ടാം വിവാഹത്തിലുണ്ടായതാണ് ഏഴുവയസുള്ള പെണ്‍കുട്ടി. ഇടവെട്ടിയില്‍ വല്ല്യമ്മയ്ക്കും വിഷ്ണുവിനൊപ്പമാണ് താമസിക്കുന്നത്. രാജാക്കാട് താമസിക്കുന്ന അമ്മയെ കാണിക്കാമെന്ന് പറഞ്ഞാണ് വിഷ്ണു രാവിലെ പെണ്‍കുട്ടിയുമായി ബസ് സ്റ്റാന്‍ഡിലെത്തിയത്. കുട്ടിയെ സ്റ്റാന്‍ഡിനു സമീപമുള്ള കടയില്‍ നിര്‍ത്തിയിട്ടു മദ്യപിച്ച് തിരികെ വന്ന് വിഷ്ണു പെണ്‍കുട്ടിയുടെ കാതില്‍ കിടന്ന കമ്മല്‍ ഊരിയെടുക്കാന്‍ ശ്രമിച്ചു. വിഷ്ണുവിന്റെ സുഹൃത്തുക്കളും കൂടെയുണ്ടായിരുന്നു.
ഇതിനിടെ പെണ്‍കുട്ടി ഉറക്കെ കരഞ്ഞു. ഇതോടെയാണ് നാട്ടുകാര്‍ പ്രശ്‌നത്തില്‍ ഇടപെട്ടത്. തൊടുപുഴ കേേണ്‍ട്രാള്‍ റൂം പൊലിസെത്തിയാണ് പെണ്‍കുട്ടിയെ സംരക്ഷണയിലാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."