വെല്‍ഫെയര്‍ പാര്‍ട്ടി വിദ്യാര്‍ഥി നേതാവിനെ മര്‍ദിച്ച സംഭവം: ഒത്തുതീര്‍പ്പാക്കാന്‍ പൊലിസ് രംഗത്ത്
മുട്ടം: എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ഥിയും വെല്‍ഫെയര്‍ പാര്‍ട്ടി വിദ്യാര്‍ഥി വിഭാഗം ജില്ലാ കമ്മിറ്റിയംഗവുമായ ടി.വി സമീഹിനെ എസ്.എഫ്.ഐ നേതാക്കള്‍ മര്‍ദിച്ച സംഭവം ഒത്തുതീര്‍പ്പാക്കാന്‍ പൊലിസ് രംഗത്ത്.
കേസ് ഒത്തുതീര്പ്പാക്കുകയല്ലെന്നും വീണ്ടും അക്രമം ഉണ്ടാകാതിരിക്കാന്‍ നല്ലത് അതായിരിക്കുമെന്നും പറഞ്ഞാണ് പൊലിസുകാരന്റെ സമ്മര്‍ദ്ദം. ശരിയായ രീതിയില്‍ മൊഴി രേഖപ്പെടുത്തിയില്ലെന്നും നേതാക്കള്‍ പറഞ്ഞു.
കമ്പിവടി ഉപയോഗിച്ച് അടിച്ചുവെന്ന് ഒഴിവാക്കാന്‍ നിര്‍ബന്ധിച്ചു. അക്രമത്തില്‍ പങ്കെടുത്തവരുടെ പേരുകള്‍ മുഴുവനും രേഖപ്പെടുത്തിയില്ല എന്നും പരാതിയുണ്ട്. അക്രമത്തിന് നേതൃത്വം നല്കിയ അഭിജിത്ത്. പി ജഗല്, ശ്രീകാന്ത്, മാര്ത്താണ്ടന്, അജിത്ത് എന്നിവര്‍ക്കെതിരേ സമീഹിന്റെ പരാതിയില്‍ കേസെടുത്തതായി മുട്ടം പൊലിസ് അറിയിച്ചു. വലത് തോളിന് സാരമായി പരുക്കേറ്റ സമീഹിന് വിദഗ്ദ്ധ ചികിത്സയും സര്‍ജറിയും വേണ്ടിവരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."