HOME
DETAILS
MAL
മൂവാറ്റുപുഴയിൽ 15 കിലോ കഞ്ചാവ് പിടികൂടി; രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിൽ
January 20, 2026 | 2:27 PM
കൊച്ചി: മൂവാറ്റുപുഴയിൽ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളികളായ രണ്ട് പേർ പിടിയിൽ. വെസ്റ്റ് ബംഗാൾ റാണി നഗർ സ്വദേശി സാഗർ മൊല്ല, നാദിയ സ്വദേശി ദിബാകർ മണ്ഡൽ എന്നിവരെയാണ് 15 കിലോ കഞ്ചാവുമായി പിടിയിലായത്. ബംഗാളിൽ നിന്നും തീവണ്ടിയിൽ ആലുവയിൽ എത്തിയ ഇവർ ഓട്ടോറിക്ഷയിൽ കഞ്ചാവുമായി പോവുകയായിരുന്നു.
ജില്ല പൊലിസ് മേധാവി എം ഹേമലതക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലുള്ള പരിശോധനയിലാണ് ഇവരെ പിടികൂടിയത്. ഇതര സംസ്ഥാന തൊഴിലാളികൾക്ക് കഞ്ചാവ് എത്തിക്കുന്ന സംഘമാണ് പിടിയിലായത്. ഇവർ ഇടയ്ക്കിടെ കേരളത്തിൽ വന്നു പോവുന്നുവെന്ന വിവരം പൊലിസിന് ലഭിച്ചിരുന്നു. വെസ്റ്റ് ബംഗാളിൽ നിന്നും കിലോ ഗ്രാമിന് 1000 രൂപയെന്ന നിരക്കിൽ വാങ്ങിയ ശേഷം കിലോക്ക് 25000 രൂപക്കാണ് ഇവിടെ വില്പന നടത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."