HOME
DETAILS

ദീപകിന്റെ മരണം: സോഷ്യൽ മീഡിയ ദുരുപയോഗത്തിനും വർഗീയ മുതലെടുപ്പിനുമെതിരെ ജാഗ്രത വേണം - എസ്കെഎസ്എസ്എഫ്

  
Web Desk
January 20, 2026 | 3:52 PM

deepaks death skssf urges caution against social media misuse and communal exploitation

കോഴിക്കോട്: ദീപകിന്റെ മരണത്തെ ബന്ധപ്പെടുത്തി വർഗീയ മുതലെടുപ്പിനായി ശ്രമിക്കുന്നവർക്കെതിരെ സമൂഹവും സർക്കാറും ജാഗ്രത പുലർത്തണമെന്ന് എസ്കെഎസ്എസ്എഫ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ പാണക്കാടും ജനറൽ സെക്രട്ടറി ഒ.പി അഷ്റഫ് കുറ്റിക്കടവും അഭ്യർത്ഥിച്ചു. സോഷ്യൽ മീഡിയയുടെ അനിയന്ത്രിതമായ ഉപയോഗത്തിലൂടെ വ്യക്തികൾ സൃഷ്ടിക്കുന്ന ദുരന്തമാണിതെന്നും  ഏതെങ്കിലും സംഘത്തിൻറെ ആസൂത്രിത പദ്ധതിയോ ഗൂഢാലോചനയോ സംഭവത്തിന് പിന്നിൽ ഉള്ളതായി സംശയിക്കുക പോലും ചെയ്യാത്ത സാഹചര്യത്തിൽ ഇതിനെ വിഭാഗീയ താല്പര്യങ്ങൾക്ക് വേണ്ടി ദുരുപയോഗം ചെയ്യുന്നത് ദൗർഭാഗ്യകരമാണ്. സോഷ്യൽ മീഡിയ വഴി പടർന്നുപിടിക്കുന്ന വിവിധതരം സാമൂഹിക ദുരാചാരങ്ങളുടെയും ദുഷ്പ്രവണതകളുടെയും പരിണതഫലമായാണ് ഇത്തരം സംഭവങ്ങൾ ഉണ്ടാകുന്നത്.

ഇതിനെ പ്രതിരോധിക്കാൻ എല്ലാവരും ഒത്തൊരുമിച്ചുള്ള ജാഗ്രതയാണ് പുലർത്തേണ്ടത്. സോഷ്യൽ മീഡിയയിൽ ലൈക്കുകൾക്ക് വേണ്ടി എന്തുമാകാമെന്ന അവസ്ഥ സൃഷ്ടിക്കുന്ന ദുരന്തങ്ങളാണ് സമൂഹത്തിൽ കാണുന്നത്. ഇത്തരം പ്രവണതകൾക്കെതിരെ ശക്തമായ സാമൂഹിക ബോധവൽക്കരണം നടത്തുകയാണ് വേണ്ടത്. നിയമപരമായി ഇതിനെ എങ്ങിനെ തടയാമെന്നും സർക്കാർ പദ്ധതികൾ ആസൂത്രണം ചെയ്യണം. മരണം നൽകിയ വേദനയിൽ കഴിയുന്ന കുടുംബത്തിന് ആശ്വാസം പകരുന്നതിന് പകരം, സംഭവത്തെ വർഗീയവൽക്കരിച്ച് സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കാൻ ശ്രമിക്കുന്ന തൽപ്പര കക്ഷികളെ തിരിച്ചറിയണമെന്നും സമാധാനാന്തരീക്ഷം തകർക്കാനുള്ള നീക്കങ്ങളിൽ നിന്ന് ബന്ധപ്പെട്ടവർ പിന്മാറണമെന്നും നേതാക്കൾ  ആവശ്യപ്പെട്ടു. ദീപക്കിന്റെ വീട് സംസ്ഥാന വൈസ് പ്രസിഡന്റ് സയ്യിദ് മുബശ്ശിർ തങ്ങൾ, ജനറൽ സെക്രട്ടറി ഒ.പി അഷ്റഫ് കുറ്റിക്കടവ്, ജില്ലാ നേതാക്കളായ റാഷിദ് കാക്കുനി, ത്വാഹ യമാനി മാറാട്,അബ്ദു റഹീം ആനകുഴിക്കര എന്നിവർ സന്ദർശിച്ചു.

deepak’s death: skssf urges caution against social media misuse and communal exploitation

 

ദീപക്കിന്റെ വീട് സംസ്ഥാന വൈസ് പ്രസിഡന്റ് സയ്യിദ് മുബശ്ശിർ തങ്ങൾ, ജനറൽ സെക്രട്ടറി ഒ.പി അഷ്റഫ് കുറ്റിക്കടവ്, ജില്ലാ നേതാക്കളായ റാഷിദ് കാക്കുനി, ത്വാഹ യമാനി മാറാട്,അബ്ദു റഹീം ആനകുഴിക്കര എന്നിവർ സന്ദർശിക്കുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹോളി ആഘോഷം; യുപിയില്‍ പള്ളികള്‍ ടാര്‍പോളിന്‍ കൊണ്ട് മൂടി പൊലിസ്

National
  •  14 days ago
No Image

ആശ്വാസ തീരത്ത്; അബൂദബിയില്‍ നിന്നുള്ള ഇത്തിഹാദ് എയര്‍വേസ് വിമാനം കൊച്ചിയിലെത്തി 

Kerala
  •  14 days ago
No Image

ഇറാനിലെ ആശുപത്രികള്‍ ലക്ഷ്യം വെച്ച് ഇസ്രാഈൽ-യുഎസ് ആക്രമണം; ഇതുവരെ തകർന്നത് ഒൻപത് ആശുപത്രികൾ

International
  •  14 days ago
No Image

ഷാർജ വിമാനത്താവളം തുറന്നു; സർവീസുകൾ ഭാ​ഗികമായി പുനരാരംഭിച്ചു

uae
  •  14 days ago
No Image

രണ്ട് ഇറാനിയൻ സുഖോയ് യുദ്ധവിമാനങ്ങൾ വെടിവെച്ചിട്ട് ഖത്തർ; മിസൈൽ-ഡ്രോൺ ആക്രമണങ്ങളും തകർത്തു

qatar
  •  14 days ago
No Image

പൊലിഞ്ഞത് 44 ജീവന്‍; കാത്തിരുന്നത് നീണ്ട 25 വര്‍ഷം; ഒടുവില്‍ വിധി! കേരളം നടുങ്ങിയ പൂക്കിപ്പറമ്പ് ബസ് അപകടത്തില്‍ ഡ്രൈവര്‍ കുറ്റക്കാരനെന്ന് ഹൈക്കോടതി 

Kerala
  •  14 days ago
No Image

‘യഥാർത്ഥ പ്രഹരം വരാനിരിക്കുന്നതേയുള്ളൂ, ഇപ്പോഴത്തേത് തുടക്കം മാത്രം’; ഇറാന് മുന്നറിയിപ്പുമായി ഡൊണാൾഡ് ട്രംപ്

International
  •  14 days ago
No Image

ആമസോൺ AWS തകരാറിൽ; യുഎഇയിലും ബഹ്‌റൈനിലും ഐടി സേവനങ്ങൾ അവതാളത്തിൽ

uae
  •  14 days ago
No Image

മസ്‌കറ്റില്‍ നിന്നുള്ള സര്‍വീസ് പുനരാരംഭിച്ച് എയര്‍ ഇന്ത്യ എക്‌സ്പ്രസ്; കൊച്ചി, കോഴിക്കോട് സര്‍വീസ് നാളെ മുതല്‍ 

International
  •  14 days ago
No Image

താക്കോൽ ചെടിച്ചട്ടിയിൽ ഒളിപ്പിച്ച് വീട്ടുകാർ പള്ളിപ്പെരുന്നാളിന് പോയി; രണ്ട് ദിവസം കഴിഞ്ഞ് നോക്കിയപ്പോൾ 16 ലക്ഷം കാണാനില്ല; മോഷണം

Kerala
  •  14 days ago