HOME
DETAILS

ഗുജറാത്തിൽ 75 വർഷം പഴക്കമുള്ള ടാങ്ക് പൊളിക്കൽ കഠിനം; 21 കോടി ചെലവഴിച്ച് നിർമ്മിച്ച ജലസംഭരണി ഉദ്ഘാടനത്തിന് മുമ്പ് തകർന്നു വീണു

  
Web Desk
January 20, 2026 | 5:39 PM

gujarats 75-year-old tank proves hard to demolish 21-crore water reservoir collapses before inauguration

അഹമ്മദാബാദ്: ഗുജറാത്തിൽ 21 കോടി ചെലവഴിച്ച് നിർമ്മിച്ച ജലസംഭരണി ഉദ്ഘാടനത്തിന് മുമ്പ് തകർന്നു വീണു. സൂറത്ത് കമ്രേജ് താലൂക്കിലെ ഗയ്പഗ്ല ഗ്രാമത്തിൽ നിർമ്മിച്ച ജലസംഭരണിയാണ് തകർന്നു വീണത്. നിർമാണം പൂർത്തിയായ 15 മീറ്റർ ഉയരവും 11 ലക്ഷം ലിറ്റർ ശേഷിയുമുള്ള ടാങ്കിലേക്ക് പരീക്ഷാണർഥം 9 ലിറ്റർ വെള്ളം കയറ്റിയതിന് പിന്നാലെ ടാങ്ക് തകർന്നുവീഴുകയായിരുന്നു. അപകടത്തിൽ ഒരു സ്ത്രീ ഉൾപ്പെടെ നാല് തൊഴിലാളികൾക്ക് പരുക്കേറ്റു. ഇവരെ സൂറത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
 
നിർമാണത്തിലെ അപാകതയാണ് ടാങ്ക് തകരാനിടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. അതേസമയം, ടാങ്ക് നിർമാണത്തിൽ വൻ അഴിമതി നടന്നതായും അന്വേഷണം നടത്തണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു. സൂറത്ത് ജില്ലയിലെ 33 ഗ്രാമങ്ങളിലേക്ക് ശുദ്ധജലം വിതരണം ചെയ്യാൻ വേണ്ടി നിർമിച്ചതായിരുന്നു ടാങ്ക്.


 
അതേസമയം, അഹമ്മദാബാദിലെ സാരങ്പൂരിൽ 75 വർഷം പഴക്കമുള്ള ജലസംഭരണി ഭീമൻ ബുൾഡോസർ ഉപയോഗിച്ചിട്ടും പൊളിക്കാൻ കഴിയാതെ കുഴങ്ങുകയാണ് ഉദ്യോഗസ്ഥർ. 10 നില കെട്ടിടത്തിന്റെ ഉയരമുള്ള ജലസംഭരണി കാലപ്പഴക്കം ചൂണ്ടിക്കാട്ടിയാണ് പൊളിച്ചുനീക്കാൻ സർക്കാർ തീരുമാനിച്ചത്. എന്നാൽ, നിർമാണത്തിലെ ഉറപ്പും ഗുണമേൻമയും കാരണം പ്രതീക്ഷിച്ച വേഗത്തിൽ പൊളിക്കാൻ കഴിയുന്നില്ല. ഡിസംബറിൽ പൊളിക്കാൻ തുടങ്ങിയെങ്കിലും ഇപ്പോഴും ഇഴഞ്ഞുനീങ്ങുകയാണ്. ജനുവരി 13ന് എട്ട് ടൺ ഭാരമുള്ള ജെ.സി.ബി കൂറ്റൻ ക്രെയിനിന്റെ സഹായത്തോടെ വാട്ടർ ടാങ്കിന് മുകളിൽ കയറ്റിയെങ്കിലും പൊളിക്കൽ പ്രവർത്തി കഠിനമാണെന്നാണ് ജോലിക്കാർ പറയുന്നത്.

 

 

 

In Gujarat, a striking contrast in construction quality has come to light. Authorities are finding it extremely difficult to demolish a 75-year-old water tank due to its incredible structural strength. Meanwhile, a newly built water reservoir, constructed at a cost of ₹21 crore, collapsed unexpectedly before it could even be inaugurated. This incident has raised serious concerns regarding the quality of modern engineering compared to vintage architecture.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സര്‍ക്കാറിന് തിരിച്ചടി; നവകേരള സര്‍വേ ഹൈക്കോടതി റദ്ദാക്കി; നിയമവിരുദ്ധമെന്ന് കോടതി

Kerala
  •  a day ago
No Image

കളിക്കളത്തിൽ അദ്ദേഹം ഒരിക്കലും തോൽക്കാൻ ആഗ്രഹിച്ചിരുന്നില്ല: ഡിബാല

Football
  •  a day ago
No Image

വിഴിഞ്ഞത്ത് ഭക്ഷ്യവിഷബാധയേറ്റ് രണ്ട് പേര്‍ മരിച്ച സംഭവം: ഹോട്ടല്‍ അടപ്പിച്ചു

Kerala
  •  a day ago
No Image

ഡോളർ കരുത്താർജ്ജിക്കുന്നു; രൂപ സമ്മർദ്ദത്തിൽ, ഓഹരി വിപണിയിൽ ഇടിവ്; റമദാനിൽ നാട്ടിലേക്ക് കൂടുതൽ പണം അയക്കാൻ കഴിയുമെന്ന പ്രതീക്ഷയിൽ പ്രവാസികൾ | Indian Rupee Value

Economy
  •  a day ago
No Image

ലങ്കൻ കൊടുങ്കാറ്റ് ചരിത്രത്തിലേക്ക്; ഇങ്ങനെയൊരു സെഞ്ച്വറി ലോകകപ്പിൽ ആദ്യം

Cricket
  •  a day ago
No Image

നെയ്യാറ്റിന്‍കരയില്‍ സ്‌കൂള്‍ ബസ് കനാലിലേക്ക് മറിഞ്ഞു:15 കുട്ടികള്‍ക്ക് പരുക്ക്

Kerala
  •  a day ago
No Image

റോഡരികിലെ കുഴിയില്‍ വീണ് ബൈക്ക് യാത്രികന്‍ മരിച്ചു

Kerala
  •  a day ago
No Image

വലിയ താരം, അവൻ രോഹിത് ശർമയെ പോലെയാണ്: കൈഫ് 

Cricket
  •  a day ago
No Image

ഇറാന്‍ തീരത്തിനടുത്ത് അമേരിക്കന്‍ പടക്കപ്പലുകള്‍?

International
  •  a day ago
No Image

കൊച്ചിയില്‍ ഓട്ടോറിക്ഷകള്‍ക്കെതിരെ കൂട്ടനടപടി: ഒന്നര മാസത്തിനിടെ 851 കേസുകള്‍; ലൈസന്‍സ് റദ്ദാക്കാന്‍ ശുപാര്‍ശ

Kerala
  •  a day ago