ഫിനിഷർ റിങ്കു ഇനി ധോണിക്കൊപ്പം; അടിച്ചു വീഴ്ത്തിയത് സ്വന്തം ക്യാപ്റ്റനെ
നാഗ്പൂർ: ഇന്ത്യക്കെതിരായ ഒന്നാം ടി-20യിൽ ന്യൂസിലാൻഡിന് 239 റൺസ് വിജയലക്ഷ്യം. നാഗ്പൂരിൽ നടക്കുന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് 238 റൺസ് നേടിയത്.
അഭിഷേക് ശർമ്മയുടെ വെടിക്കെട്ട് ഇന്നിങ്‌സാണ് ഇന്ത്യക്ക് കൂറ്റൻ ടോട്ടൽ സമ്മാനിച്ചത്. അഭിഷേക് ശർമ്മ ഇന്ത്യക്കായി അർദ്ധ സെഞ്ച്വറി നേടി. 35 പന്തിൽ 84 റൺസ് നേടിയാണ് അഭിഷേക് തിളങ്ങിയത്. അഞ്ചു ഫോറുകളും എട്ട് സിക്സുകളും അടങ്ങുന്നതാണ് താരത്തിന്റെ വെടിക്കെട്ട് ഇന്നിംഗ്സ്.
അവസാന ഓവറുകളിൽ തകർത്തടിച്ച റിങ്കു സിങ്ങും ഇന്ത്യക്ക് മികച്ച ടോട്ടൽ നൽകി. 20 പന്തിൽ നാല് ഫോറുകളും മൂന്ന് സിക്സുകളും അടക്കം പുറത്താവാതെ 44 റൺസാണ് റിങ്കു. ടി-20യിൽ ഇന്ത്യക്കായി 20ാം ഓവറിൽ ഏറ്റവും കൂടുതൽ സിക്സുകൾ നേടിയ താരങ്ങളുടെ പട്ടികയിൽ രണ്ടാം സ്ഥാനത്തെത്താനും റിങ്കുവിന് സാധിച്ചു. 12 സിക്സുകളാണ് ഇതുവരെ താരം 20ാം ഓവറിൽ നേടിയിട്ടുള്ളത്.
ഇത്രതന്നെ സിക്സുകൾ നേടിയ ഇന്ത്യൻ ഇതിഹാസ നായകൻ എംഎസ് ധോണിയാണ് റിങ്കുവിനൊപ്പമുള്ളത്. 11 സിക്സുകൾ നേടിയ ക്യാപ്റ്റൻ സൂര്യകുമാർ യാദവിനെ മറികടന്നാണ് റിങ്കുവിന്റെ കുതിപ്പ്. ഈ പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളത് ഹർദിക് പാണ്ഡ്യായാണ്. 19 സിക്സുകളാണ് താരം നേടിയത്.
ക്യാപ്റ്റൻ സൂര്യകുമാർ യാദവ് 22 പന്തിൽ 32 റൺസ് നേടി തിളങ്ങി. നാല് ഫോറുകളും ഒരു സിക്സുമാണ് ഇന്ത്യൻ ക്യാപ്റ്റൻ നേടിയത്.
New Zealand set a target of 239 runs to win in the first T20I against India. Batting first, India scored 238 runs for the loss of seven wickets in the match to be played in Nagpur. Rinku Singh, who smashed in the last overs, also gave India a good total. Rinku scored 44 runs not out in 20 balls, including four fours and three sixes. Rinku also managed to reach the second position in the list of players who have hit the most sixes in the 20th over for India in T20Is. The player has hit 12 sixes in the 20th over so far.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."