പരുന്ത് റാഞ്ചുമോ ഇതുപോലെ...ഞെട്ടിച്ച് പറക്കും സാംസൺ
നാഗ്പൂർ: ന്യൂസിലാൻഡിനെതിരായ ഒന്നാം ടി-20യിൽ തകർപ്പൻ ക്യാച്ച് നേടി മലയാളി സൂപ്പർതാരം സഞ്ജു സാംസൺ. കിവീസ് താരം ഡെവോൺ കോൺവെയെയാണ് സഞ്ജു മികച്ച ക്യാച്ചിലൂടെ പുറത്താക്കിയത്. അർഷദീപ് സിങ് എറിഞ്ഞ ആദ്യ ഓവറിലെ രണ്ടാം പന്തിലാണ് കോൺവെ പുറത്തായത്. രണ്ടാം പന്തിൽ പറന്നുകൊണ്ട് ഒറ്റ കൈകൊണ്ട് സഞ്ജു പന്ത് കൈപ്പിടിയിലാക്കുകയായിരുന്നു. ബാറ്റിംഗിൽ തിളങ്ങാൻ സാധിച്ചില്ലെങ്കിലും താരം വിക്കറ്റ് കീപ്പിങ്ങിൽ മിന്നും പ്രകടനം നടത്തി ശ്രദ്ധ നേടിയിരിക്കുകയാണ്.
A STUNNING CATCH BY SANJU SAMSON. 🇮🇳🔥 pic.twitter.com/Uy5zlTnIS1
— Johns. (@CricCrazyJohns) January 21, 2026
അതേസമയം റായ്പൂരിൽ നടക്കുന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് 238 റൺസ് നേടിയത്. അഭിഷേക് ശർമ്മയുടെ വെടിക്കെട്ട് ഇന്നിങ്‌സാണ് ഇന്ത്യക്ക് കൂറ്റൻ ടോട്ടൽ സമ്മാനിച്ചത്. അഭിഷേക് ശർമ്മ ഇന്ത്യക്കായി അർദ്ധ സെഞ്ച്വറി നേടി. 35 പന്തിൽ 84 റൺസ് നേടിയാണ് അഭിഷേക് തിളങ്ങിയത്. അഞ്ചു ഫോറുകളും എട്ട് സിക്സുകളും അടങ്ങുന്നതാണ് താരത്തിന്റെ വെടിക്കെട്ട് ഇന്നിംഗ്സ്.
അവസാന ഓവറുകളിൽ തകർത്തടിച്ച റിങ്കു സിങ്ങും ഇന്ത്യക്ക് മികച്ച ടോട്ടൽ നൽകുന്നതിൽ നിർണായകമായി. 20 പന്തിൽ നാല് ഫോറുകളും മൂന്ന് സിക്സുകളും അടക്കം പുറത്താവാതെ 44 റൺസാണ് റിങ്കു സ്വന്തമാക്കിയത്. ക്യാപ്റ്റൻ സൂര്യകുമാർ യാദവ് 22 പന്തിൽ 32 റൺസ് നേടി തിളങ്ങി.
Malayali superstar Sanju Samson took a brilliant catch in the first T20I against New Zealand. Sanju dismissed Kiwi player Devon Conway with a brilliant catch. Conway was dismissed on the second ball of the first over bowled by Arshdeep Singh. Sanju caught the ball with one hand as it flew off the second ball. Although he could not shine with the bat, the player has gained attention with his brilliant performance in wicketkeeping.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."