HOME
DETAILS

യുഎഇയിൽ 'ഡാർബ്' ടോൾ പേയ്‌മെന്റ് തട്ടിപ്പ് വ്യാപകം; മുന്നറിയിപ്പുമായി ക്യു മൊബിലിറ്റി

  
January 21, 2026 | 4:37 PM

dubai darb toll payment fraud rising uae authorities issue warning via q mobility

അബുദബി: യുഎഇയിൽ വാഹന ഉടമകളെ ലക്ഷ്യമിട്ട് പുതിയ ഓൺലൈൻ സാമ്പത്തിക തട്ടിപ്പ് വ്യാപിക്കുന്നു. അബുദബിയിലെ ടോൾ സംവിധാനമായ 'ഡാർബ്' (Darb) ഫീസുകളും പിഴകളും അടയ്ക്കാനുണ്ടെന്ന് വ്യാജ സന്ദേശങ്ങൾ അയച്ചാണ് തട്ടിപ്പുകാർ പണം തട്ടുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നിരവധി താമസക്കാർക്ക് ഇത്തരത്തിലുള്ള ഫിഷിംഗ് (Phishing) സന്ദേശങ്ങൾ ലഭിച്ച പശ്ചാത്തലത്തിൽ കർശന ജാഗ്രതാനിർദ്ദേശമാണ് അധികൃതർ നൽകികൊണ്ടിരിക്കുന്നത്.

'DARB-Alert' എന്ന പേരിൽ ലഭിക്കുന്ന സന്ദേശങ്ങളിൽ ടോൾ ഫീസായി 4 ദിർഹം ഉടൻ അടയ്ക്കണമെന്നും അല്ലാത്തപക്ഷം 100 ദിർഹം പിഴയും ട്രാഫിക് പോയിന്റുകളും ലഭിക്കുമെന്നും മുന്നറിയിപ്പ് നൽകുന്നു. സന്ദേശത്തോടൊപ്പം നൽകിയിരിക്കുന്ന വ്യാജ ലിങ്കിൽ ക്ലിക്ക് ചെയ്ത് പണമടയ്ക്കാനാണ് നിർദ്ദേശം. പേയ്‌മെന്റ് പോർട്ടൽ തുറക്കുന്നതിനായി 'Y' എന്ന് മറുപടി നൽകാനും ആവശ്യപ്പെടുന്നു.

സന്ദേശങ്ങൾ അയച്ചിരിക്കുന്നത് യുഎഇക്ക് പുറത്തുള്ള നമ്പറുകളിൽ നിന്നാണെന്ന് പ്രാഥമിക പരിശോധനയിൽ വ്യക്തമായിട്ടുണ്ട്. 'ഫൈനൽ എൻഫോഴ്‌സ്‌മെന്റ് വാണിംഗ്' എന്ന പേരിൽ സമാനമായ തട്ടിപ്പുകൾ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ റെഡ്ഡിറ്റിലും ഉപയോക്താക്കൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ഡാർബ് സംവിധാനം നിയന്ത്രിക്കുന്ന ക്യു മൊബിലിറ്റി (Q Mobility) തട്ടിപ്പുകൾക്കെതിരെ ശക്തമായ മുന്നറിയിപ്പുമായി രംഗത്തെത്തി. ഡാർബ് ഫീസുകൾ അടയ്ക്കാൻ ഔദ്യോഗിക ആപ്ലിക്കേഷനോ അല്ലെങ്കിൽ [darb.qmobility.ae](http://darb.qmobility.ae) എന്ന വെബ്‌സൈറ്റോ മാത്രം ഉപയോഗിക്കുക. മൊബൈൽ നമ്പറുകളിൽ നിന്നോ വിദേശ കോഡുകളിൽ നിന്നോ വരുന്ന സന്ദേശങ്ങൾ വിശ്വസിക്കരുത്. ഔദ്യോഗിക സന്ദേശങ്ങൾ അതോറിറ്റിയുടെ പേരിൽ മാത്രമായിരിക്കും ലഭിക്കുക.

സന്ദേശങ്ങളിൽ ലഭിക്കുന്ന സംശയാസ്പദമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യുകയോ ബാങ്ക് വിവരങ്ങൾ നൽകുകയോ ചെയ്യരുത്. മവാഖിഫ് (Mawaqif), ഡാർബ് ഫീസുകൾക്കായി അനധികൃത പേയ്‌മെന്റ് ആപ്പുകൾ ഉപയോഗിക്കരുതെന്നും ടാം (TAMM) പോലുള്ള ഔദ്യോഗിക സർക്കാർ ആപ്പുകൾ മാത്രം ഉപയോഗിക്കണമെന്നും അധികൃതർ വ്യക്തമാക്കി.

അബുദബിയിൽ രജിസ്റ്റർ ചെയ്ത വാഹനങ്ങൾക്ക് ഡാർബ് ഗേറ്റുകൾ കടക്കുമ്പോൾ വാലറ്റിൽ നിന്ന് തുക സ്വയം ഈടാക്കുകയാണ് പതിവ്. വാലറ്റിൽ മതിയായ ബാലൻസ് ഇല്ലെങ്കിലോ വാഹനം രജിസ്റ്റർ ചെയ്തിട്ടില്ലെങ്കിലോ മാത്രമേ പിഴ ലഭിക്കൂ. ഉപയോക്താക്കൾക്ക് തങ്ങളുടെ ഔദ്യോഗിക ഡാർബ് അക്കൗണ്ടിൽ ലോഗിൻ ചെയ്ത് കുടിശ്ശികയുണ്ടോ എന്ന് നേരിട്ട് പരിശോധിക്കാവുന്നതാണ്.

സമാനമായ സന്ദേശങ്ങൾ ലഭിക്കുന്നവർ അത് റിപ്പോർട്ട് ചെയ്യണമെന്നും തട്ടിപ്പുകാരുടെ വലയിൽ വീഴാതിരിക്കാൻ അയച്ചയാളുടെ ഫോൺ നമ്പറും രാജ്യ കോഡും പ്രത്യേകം ശ്രദ്ധിക്കണമെന്നും സുരക്ഷാ വിദഗ്ധർ നിർദ്ദേശിക്കുന്നു.

uae authorities and q mobility warn residents about increasing darb toll payment scams, urging motorists to stay vigilant, verify transactions, and avoid sharing sensitive payment information as fraudulent activities targeting commuters become more widespread

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ടെർമിനലുകളുടെ പ്രവർത്തനത്തിൽ മാറ്റങ്ങൾ വരുന്നു; സൗജന്യ സേവനങ്ങളെക്കുറിച്ച് അറിയാം...

Saudi-arabia
  •  20 hours ago
No Image

വിദേശത്തേക്ക് നാളെ തിരിക്കാനിരിക്കെ മരണം തട്ടിയെടുത്തു; വിടവാങ്ങിയത് ഒരു കുടുംബത്തിന്റെ പ്രതീക്ഷ; പി.ഡബ്ല്യു.ഡി അനാസ്ഥയ്‌ക്കെതിരെ ജനരോഷം

Kerala
  •  20 hours ago
No Image

ആറ്റുകാൽ പൊങ്കാല: മാർച്ച് 3-ന് തിരുവനന്തപുരത്ത് പ്രാദേശിക അവധി; മദ്യനിരോധനവും നിയന്ത്രണങ്ങളും ഏർപ്പെടുത്തി

Kerala
  •  20 hours ago
No Image

ഒമാനിൽ മാസപ്പിറവി ദൃശ്യമായില്ല; വ്യാഴാഴ്ച റമദാൻ ഒന്ന്

oman
  •  20 hours ago
No Image

കൊണ്ടോട്ടിയിൽ വാട്ടർ ടാങ്ക് തകർന്നു വീണ് യുവാവ് മരിച്ചു

Kerala
  •  20 hours ago
No Image

ഇർഫാൻ ഹബീബിന് നേരെയുള്ള ആക്രമണം: ഡൽഹി സർവകലാശാലയിൽ പ്രതിഷേധങ്ങൾക്കും പ്രസംഗങ്ങൾക്കും വിലക്ക്; നിയന്ത്രണം ഒരു മാസത്തേക്ക്

National
  •  20 hours ago
No Image

ആകാശത്ത് ലേസർ വിസ്മയം; രാസവസ്തുക്കളില്ലാതെ മഴ പെയ്യിക്കാൻ യുഎഇ, പുതിയ സാങ്കേതികവിദ്യ ഫീൽഡ് ട്രയലിലേക്ക്

uae
  •  20 hours ago
No Image

റമദാൻ പിറ കണ്ടില്ല; കേരളത്തിൽ വ്രതാരംഭം വ്യാഴാഴ്ച്ച

Kerala
  •  20 hours ago
No Image

ശബരിമല യുവതീ പ്രവേശനത്തിൽ സർക്കാർ ഉരുണ്ടുകളിക്കുന്നു; പത്ത് വർഷത്തെ ഭരണം അവസാനിക്കുമ്പോഴാണോ നാട് നന്നാക്കാൻ സർവേ; സർക്കാരിനെതിരെ രൂക്ഷ വിമർശനങ്ങളുമായി പ്രതിപക്ഷ നേതാവ്

Kerala
  •  21 hours ago
No Image

നടുറോഡിൽ പ്ലസ് വൺ-പ്ലസ് ടു വിദ്യാർത്ഥികളുടെ കൂട്ടത്തല്ല്; പിടിച്ചുമാറ്റാനെത്തിയ ഓട്ടോ ഡ്രൈവർക്കും ക്രൂരമർദ്ദനം

Kerala
  •  21 hours ago