വിവാഹത്തെ എതിര്‍ത്ത ഉമ്മയെ മകന്റെ പെണ്‍സുഹൃത്ത് കറിക്കത്തി കൊണ്ട് ആക്രമിച്ചു
കല്‍പ്പറ്റ: വിവാഹത്തെ എതിര്‍ത്ത ആണ്‍സുഹൃത്തിന്റെ ഉമ്മയെ പട്ടാപ്പകല്‍ കടയില്‍ കയറി ആക്രമിച്ച് പെണ്‍സുഹൃത്ത്. വയനാട് കല്‍പ്പറ്റയിലെ വസ്ത്ര വ്യാപാര സ്ഥാപനത്തില്‍ ബുധനാഴ്ച്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം.
പൊഴുതന സ്വദേശി നുസ്രത്തിനെ (45)യാണ് പഴയവൈത്തിരി സ്വദേശിയായ 19കാരി കറിക്കത്തിക്കൊണ്ട് ആക്രമിച്ചത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
ആക്രമണം നടന്ന വസ്ത്ര ശാലയിലെ ജോലിക്കാരിയാണ് നുസ്രത്ത്. കടയിലേക്കെത്തിയ പെണ്‍കുട്ടി നുസ്രത്തിനെ തിരഞ്ഞുപിടിച്ച് കറിക്കത്തിക്കൊണ്ട് മുഖത്ത് കുത്തുകയായിരുന്നു. കടയിലെ ജീവനക്കാരുടെയും, ഉപഭോക്താക്കളുടെയും മുന്നില്‍ വെച്ചാണ് ആക്രമണമുണ്ടായത്. നുസ്രത്തിന്റെ മകന്റെ സുഹൃത്താണ് പെണ്‍കുട്ടിയെന്നാണ് വിവരം. വിവാഹത്തെ എതിര്‍ത്തതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പ്രാഥമിക വിവരം.
പരിക്കേറ്റ യുവതിയെ ജീവനക്കാര്‍ ചേര്‍ന്ന് കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവതിയെ പൊലിസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
girl attacked her boyfriends mother for rejecting their marriage in kalpetta
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."