താമരശ്ശേരി ചുരത്തില്‍ നാളെ മുതല്‍ ഗതാഗത നിയന്ത്രണം; നവീകരണ പ്രവര്‍ത്തികള്‍ പുനരാരംഭിക്കുന്നു
കോഴിക്കോട്: താമരശ്ശേരി ചുരത്തില്‍ നാളെ മുതല്‍ രണ്ട് ദിവസത്തേക്ക് ഗതാഗത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. നവീകരണ പ്രവര്‍ത്തികളുടെ ഭാഗമായാണ് നിയന്ത്രണങ്ങള്‍. വ്യാഴം, വെള്ളി ദിവസങ്ങളില്‍ 9 മുതല്‍ വൈകീട്ട് 6 വരെ ഗതാഗത കുരുക്ക് ഉണ്ടാവാന്‍ സാധ്യതയുണ്ട്.
ആറാം വളവില്‍ മുറിച്ചിട്ട മരങ്ങള്‍ ക്രെയിന്‍ ഉപയോഗിച്ച് ലോറിയില്‍ കയറ്റി കൊണ്ടുപോകുന്ന പ്രവൃത്തികള്‍ നാളെ ആരംഭിക്കും. കൂടാതെ ഏഴാം വളവ് മുതല്‍ ലക്കിടി വരെയുള്ള പാച്ച് വര്‍ക്കും പുനരാരംഭിക്കുന്നത് കണക്കിലെടുത്താണ് പുതിയ നിയന്ത്രണങ്ങള്‍. യാത്രക്കാര്‍ സൗകര്യപ്രദമായ രീതിയില്‍ യാത്രകള്‍ പുനക്രമീകരിക്കണമെന്ന് ദേശീയ പാത ഉപവിഭാഗം അറിയിച്ചു. മള്‍ട്ടി ആക്‌സില്‍ വാഹനങ്ങളും ഭാരവാഹനങ്ങളും നാടുകാണി ചുരം വഴിയോ കുറ്റ്യാടി ചുരം വഴിയോ കടന്ന് പോകണമെന്നും പിഡബ്ലൂഡി അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.
Traffic restrictions will be imposed at Thamarassery Churam for two days starting tomorrow. The restrictions are part of renovation works. Traffic congestion is expected from 9 AM to 6 PM on Thursday and Friday.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."