HOME
DETAILS

കിവികളെ നിലംതൊടാതെ പറത്തി; ആദ്യ ടി-20യിൽ ഇന്ത്യക്ക് വമ്പൻ ജയം

  
January 21, 2026 | 5:32 PM

India registered a convincing 48-run victory over New Zealand in the first t20

നാഗ്പൂർ: ന്യൂസിലാൻഡിനെതിരായ ആദ്യ ടി-20യിൽ ഇന്ത്യക്ക് 48 റൺസിന്റെ തകർപ്പൻ വിജയം. റായ്പൂരിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 238 റൺസാണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലാൻഡ് ഇന്നിംഗ്സ് 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 190 റൺസിൽ അവസാനിക്കുകയായിരുന്നു. 

ഇന്ത്യൻ ബൗളിങ്ങിൽ ശിവം ദുബെ, വരുൺ ചക്രവർത്തി എന്നിവർ രണ്ട് വീതം വിക്കറ്റുകളും അക്‌സർ പട്ടേൽ, ഹർദിക് പാണ്ഡ്യാ, അർഷദീപ് സിങ് എന്നിവർ ഓരോ വിക്കറ്റും നേടിയപ്പോൾ ന്യൂസിലാൻഡ് 48 റൺസകലെ തോൽവി സമ്മതിക്കുകയായിരുന്നു. 

ഇന്ത്യക്കായി ബാറ്റിങ്ങിൽ മിന്നും പ്രകടനമാണ് അഭിഷേക് ശർമ്മ നടത്തിയത്. മത്സരത്തിൽ 35 പന്തിൽ 84 റൺസ് നേടിയാണ് അഭിഷേക് തിളങ്ങിയത്. അഞ്ചു ഫോറുകളും എട്ട് സിക്സുകളും അടങ്ങുന്നതാണ് താരത്തിന്റെ വെടിക്കെട്ട് ഇന്നിംഗ്സ്. റിങ്കു സിങ് 20 പന്തിൽ നാല് ഫോറുകളും മൂന്ന് സിക്സുകളും അടക്കം പുറത്താവാതെ 44 റൺസും ക്യാപ്റ്റൻ സൂര്യകുമാർ യാദവ് 32 റൺസും നേടി. 

ഗ്ലെൻ ഫിലിപ്‌സാണ് കിവീസ് നിരയിലെ ടോപ് സ്‌കോറർ. 40 പന്തിൽ നാല് ഫോറുകളും ആറ് സിക്സുകളും അടക്കം 78 റൺസാണ് താരം നേടിയത്. മാർക്ക് ചാപ്മാൻ 38 റൺസും ഡാറിൽ മിച്ചൽ 28 റൺസും നേടി പൊരുതി. കൃത്യമായ ഇടവേളകളിൽ ഇന്ത്യൻ ബൗളർമാർ വിക്കറ്റുകൾ വീഴ്ത്തിയപ്പോൾ ഇന്ത്യ വിജയം കൈപ്പിടിയിലാക്കുകയായിരുന്നു. 

ജയത്തോടെ അഞ്ചു മത്സരങ്ങളുടെ പരമ്പരയിൽ 1-0ത്തിന് മുന്നിലെത്താനും സൂര്യകുമാർ യാദവിനും സംഘത്തിനും സാധിച്ചു. പരമ്പരയിലെ രണ്ടാം മത്സരം ജനുവരി 23നാണ് നടക്കുന്നത്. 

India registered a convincing 48-run victory over New Zealand in the first t20I. Batting first, India scored 238 runs for the loss of seven wickets in the match played in Raipur. In reply, New Zealand's innings ended at 190 runs for the loss of seven wickets in 20 overs.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊച്ചിയിൽ അർദ്ധരാത്രി മദ്യവിൽപ്പന; സിനിമ ജൂനിയർ ആർട്ടിസ്റ്റ് പിടിയിൽ

Kerala
  •  10 minutes ago
No Image

നിലക്കാത്ത വെടിയൊച്ചകള്‍ക്കും വീണ്ടുമൊരു യുദ്ധമെന്ന ആശങ്കകള്‍ക്കുമിടയില്‍ ഒരു റമദാനെ കൂടി വരവേറ്റ് ഗസ്സ 

International
  •  31 minutes ago
No Image

പുതിയ കാറിൽ ഇനി സ്റ്റെപ്പിനി വേണ്ട; കേന്ദ്ര സർക്കാരിന്റെ പുതിയ ഭേദഗതി ഗുണമോ ദോഷമോ?

National
  •  an hour ago
No Image

ഭാര്യയുടെ സ്വത്തിന്മേൽ കണ്ണുണ്ടാകരുത്; സ്ത്രീധന പീഡനക്കൊലയിൽ ഭർത്താവിന്റെ സ്വത്തവകാശം റദ്ദാക്കി കേരള ഹൈക്കോടതി

Kerala
  •  an hour ago
No Image

കടമ്പനാട്ടെ യുവതിയുടെ ആത്മഹത്യ: യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  2 hours ago
No Image

സംസ്ഥാനത്ത് നേറ്റിവിറ്റി സർട്ടിഫിക്കറ്റിന് പകരം ഇനി 'നേറ്റിവിറ്റി കാർഡ്'; ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം

Kerala
  •  2 hours ago
No Image

അയ്യയ്യേ... നാണക്കേട്! ചൈനീസ് റോബോട്ട് നായയെ ഇന്ത്യൻ നിർമ്മിതമാക്കി; ഇന്ത്യൻ യൂണിവേഴ്സിറ്റിയെ എ.ഐ ഉച്ചകോടിയിൽ നിന്ന് പുറത്താക്കി

National
  •  2 hours ago
No Image

സേവ് ബോക്‌സ് ആപ്പ് തട്ടിപ്പ്: നടന്‍ ജയസൂര്യയുടെ 39 ലക്ഷത്തിന്റെ സ്വത്തുക്കള്‍ ഇ.ഡി മരവിപ്പിച്ചു

Kerala
  •  2 hours ago
No Image

അമേരിക്കന്‍ പൗരാവകാശ പ്രവര്‍ത്തകന്‍ ജെസ്സെ ജാക്‌സണ്‍ അന്തരിച്ചു; ഫലസ്തീനികള്‍ക്കും അറബ് അമേരിക്കക്കാര്‍ക്കും വേണ്ടി നിരന്തരം പോരാടിയ നേതാവ്

International
  •  3 hours ago
No Image

സഞ്ജുവിന്റെ പിൻഗാമി അണിയറയിൽ ഒരുങ്ങുന്നു; ഇനി കളി മാറും!

Cricket
  •  3 hours ago