HOME
DETAILS

ദീപക്കിന്റെ ആത്മഹത്യ; ഷിംജിതയെ കസ്റ്റഡിയിൽ വാങ്ങാൻ പൊലിസ് ഇന്ന് അപേക്ഷ സമർപ്പിക്കും

  
January 22, 2026 | 2:02 AM

Deepaks suicide Police to file an application today to take Shimjitha into custody

കോഴിക്കോട്: വീഡിയോ പ്രചരിപ്പിച്ചതിനെ തുടർന്ന് കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് ആത്മഹത്യ ചെയ്ത കേസിൽ റിമാൻഡിലായ പ്രതി ഷിംജിത മുസ്തഫക്കായി പൊലിസ് ഇന്ന് കസ്റ്റഡി അപേക്ഷ സമർപ്പിക്കും. ഷിംജിതയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാനാണ് കോഴിക്കോട് മെഡിക്കൽ കോളേജ് പൊലിസിന്റെ നിക്കം. നിലവിൽ ഷിംജിത മഞ്ചേരി വനിത ജയിലിലാണ് ഉള്ളത്. 

ഷിംജിത വീഡിയോ പോസ്റ്റ് ചെയ്യാനായി ഉപയോഗിച്ച മൊബൈൽ ഫോൺ ഉൾപ്പെടെ ഡിജിറ്റൽ ഗാഡ്ജെറ്റുകളും പൊലിസ് പരിശോധന നടത്തും. ദീപക്കിന്റെ ആത്മഹത്യയിലേക്ക് നയിച്ച വീഡിയോക്ക് പിന്നിൽ ഗൂഢാലോചന ഉണ്ടോയെന്നും വീഡിയോ തയ്യാറാക്കാനോ എഡിറ്റ് ചെയ്യാനോ മറ്റൊരാളുടെയെങ്കിലും സഹായം ഉണ്ടായിട്ടുണ്ടോ എന്നീ കാര്യങ്ങൾ പൊലിസ് പരിശോധിക്കും.

വടകരയിലെ ബന്ധുവീട്ടിൽ നിന്നാണ് ഷിംജിതയെ പിടികൂടിയത്. ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയാണ് ഇവർക്കെതിരെ പൊലിസ് കേസെടുത്തത്.പൊലിസ് കേസെടുത്തതിന് പിന്നാലെ  ഷിംജിത മുസ്തഫ ഒളിവിൽ പോയിരുന്നു. 

കഴിഞ്ഞ വെള്ളിയാഴ്ച ബസ് യാത്രക്കിടെയാണ് ഗോവിന്ദപുരം, കൊളങ്ങരകണ്ടി, ഉള്ളാട്ട്‌തൊടി യു.ദീപകിന്റെ വിഡിയോ യുവതി പകർത്തുകയും പിന്നീട് സമൂഹമാധ്യമത്തിൽ പ്രചരിപ്പിക്കുകയും ചെയ്തത്. ബസ് യാത്രക്കിടെ ശരീരത്തിൽ സ്പർശിച്ചുവെന്നായിരുന്നു യുവതിയുടെ ആരോപണം. സംഭവം സമൂഹമാധ്യമങ്ങളിൽ ചർച്ചയായതിന് പിന്നാലെയാണ് ദീപക് ആത്മഹത്യ ചെയ്തത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാകിസ്താനെതിരെ പുതിയ നീക്കവുമായി ഇന്ത്യ; ചെനാബില്‍ 5,129 കോടിയുടെ മെഗാ അണക്കെട്ട് പണിയുന്നു

National
  •  4 days ago
No Image

ദേവ സേവനങ്ങൾ ഇനി ചാറ്റ്ജിപിടിയിലൂടെ; വിപ്ലവകരമായ ചുവടുവെപ്പുമായി ദുബൈ

uae
  •  4 days ago
No Image

എക്സ്ട്രാ ടൈമിൽ കളി കൈവിട്ട് കേരളം; കേരളത്തെ വീഴ്ത്തി സർവീസസ് സന്തോഷ് ട്രോഫി ചാമ്പ്യന്മാർ

Football
  •  4 days ago
No Image

ടി20 ലോകകപ്പ് 2026: അഫ്ഗാൻ പടയെ തകർത്ത് ന്യൂസിലൻഡിന് ചരിത്ര വിജയം

Cricket
  •  4 days ago
No Image

നെല്ലുല്‍പാദനം വര്‍ദ്ധിക്കുന്നത് നാടിനാകെ ബാധ്യതയാണെന്ന കേന്ദ്ര സര്‍ക്കാരിന്റെ വിചിത്ര ന്യായം കര്‍ഷകരോടുള്ള വെല്ലുവിളി: മുഖ്യമന്ത്രി

Kerala
  •  4 days ago
No Image

സന്തോഷ് ട്രോഫി ഫൈനൽ: രണ്ടാം പകുതിയും ഗോൾരഹിതം; കളി എക്സ്ട്രാ ടൈമിലേക്ക്

Football
  •  4 days ago
No Image

ചെന്നൈയിൽ കനത്ത മൂടൽമഞ്ഞ്; ദുബൈയിൽ നിന്നുള്ള എമിറേറ്റ്സ് വിമാനം ബെംഗളൂരുവിലേക്ക് വഴിതിരിച്ചുവിട്ടു

uae
  •  4 days ago
No Image

സമസ്താരവം കാത്ത് കുണിയ, മഹാസംഗമത്തിന് സജ്ജമായി നഗരി

Kerala
  •  4 days ago
No Image

ദുബൈയിലെ അൽ ഖുദ്‌റ റോഡിൽ പുതിയ പാലം തുറന്നു; റാഞ്ചസ്, സ്റ്റുഡിയോ സിറ്റി യാത്രക്കാർക്ക് ആശ്വാസം

uae
  •  4 days ago
No Image

ബാനർ കെട്ടിയതുമായി ബന്ധപ്പെട്ട തർക്കം; പ്ലസ്ടു വിദ്യാർത്ഥിയെ ക്രൂരമായി മർദിച്ച് പ്ലസ് വൺ വിദ്യാർത്ഥികൾ; ശ്വാസകോശത്തിന് ​ഗുരുതര പരിക്ക്

crime
  •  4 days ago