എട്ട് യൂറോപ്യൻ രാജ്യങ്ങൾക്ക് മേൽ അധിക തീരുവ ചുമത്തുന്നതിൽ നിന്നും പിന്മാറും: ഡൊണാൾഡ് ട്രംപ്
വാഷിങ്ടൺ: ഗ്രീൻലാൻഡ് ഏറ്റെടുക്കാനുള്ള നീക്കത്തെ എതിർത്തിരുന്ന എട്ട് യൂറോപ്യൻ രാജ്യങ്ങൾക്കുമേൽ പ്രത്യേക തിരുവ ചുമത്തുന്നതിൽ നിന്നും പിന്മാറി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഫ്രാൻസ്, യുകെ, സ്വീഡൻ, ഡെന്മാർക്, നോർവേ തുടങ്ങിയ എട്ട് രാജ്യങ്ങൾക്ക് ഫെബ്രുവരി ഒന്ന് മുതൽ 10 ശതമാനം ഇറക്കുമതി ചുങ്കമാണ് ട്രംപ് പ്രഖ്യാപിച്ചിട്ടുള്ളത്. ലോക സാമ്പത്തിക ഫോറത്തിൽ വെച്ച് നാറ്റോ സെക്രട്ടറി ജനറൽ ഗ്രീൻ റൂട്ടെയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് ട്രംപിന്റെ തീരുമാനം.
റൂട്ടെയുമായുള്ള കൂടിക്കാഴ്ച ഫലപ്രദമായിരുന്നുവെന്നും ഗ്രീൻലാൻഡിനും ആർട്ടിക് മേഖലയ്ക്കുമായുള്ള കരാറിന്റെ രൂപരേഖ തയ്യാറായെന്നും ട്രംപ് സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിൽ കുറിച്ചു. ഇത് അമേരിക്കക്കും നാറ്റോ രാജ്യങ്ങൾക്കും ഗുണകരമാകുമെന്നും ട്രംപ് വ്യക്തമാക്കി. ഗ്രീൻലാൻഡിന്റെ ഉടമസ്ഥാവകാശത്തെ സംബന്ധിച്ചുള്ള ചർച്ചകൾ തുടരുമെന്നും വൈസ് പ്രസിഡന്റ് ജെഡി വാൻസ്, സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ എന്നിവർ ചർച്ചകൾക്ക് നേതൃത്വം നൽകുമെന്നും ട്രംപ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."