HOME
DETAILS

ആരവല്ലി കുന്നുകളിലെ ഖനനം കർശനമായി കൈകാര്യം ചെയ്യുമെന്ന് സുപ്രിംകോടതി;  ഖനനം അനുവദിക്കില്ലെന്ന് രാജസ്ഥാൻ സർക്കാറിന്റെ ഉറപ്പ്

  
Web Desk
January 22, 2026 | 3:51 AM

Supreme Court says mining in Aravalli Hills will be strictly controlled Rajasthan government assures that mining will not be allowed

ന്യൂഡൽഹി: ആരവല്ലി മേഖലയിൽ ഖനന പ്രവർത്തനങ്ങൾ അനുവദിക്കില്ലെന്ന് രാജസ്ഥാൻ സർക്കാർ സുപ്രിംകോടതിയിൽ ഉറപ്പ് നൽകി. ആരവല്ലി കുന്നുകളുടെ നിർവചനം സംബന്ധിച്ച വിഷയത്തിൽ സ്വമേധയാ എടുത്ത കേസ് പരിഗണിച്ച ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി, ജസ്റ്റിസ് വിപുൽ പഞ്ചൗലി എന്നിവരടങ്ങിയ ബെഞ്ച് മുമ്പാകെയാണ് രാജസ്ഥാൻ സർക്കാർ ഉറപ്പ് നൽകിയത്. ഈ ഉറപ്പ് സുപ്രിംകോടതി രേഖപ്പെടുത്തി. വിഷയം പരിശോധിക്കാൻ വിദഗ്ധ സമിതിക്ക് രൂപം നൽകുമെന്ന് ബെഞ്ച് പറഞ്ഞു. നിർദിഷ്ട കമ്മിറ്റി കോടതിയുടെ നിർദേശത്തിലും മേൽനോട്ടത്തിലും പ്രവർത്തിക്കും. ആരവല്ലി കുന്നുകളുടെ നിർവചനം മാറ്റിയത് ശരിവച്ച മുൻ സുപ്രിംകോടതി ഉത്തരവിനുള്ള സ്‌റ്റേ നീട്ടി.

ആരവല്ലി കുന്നുകളിൽ മേഖലയിൽ ചില നിയമവിരുദ്ധ പ്രവർത്തനങ്ങൾ തുടരുന്നുണ്ടെന്നും അനധികൃത ഖനനം കനത്ത പ്രത്യാഘാതങ്ങൾക്ക് ഇടയാക്കുമെന്നും ചീഫ് ജസ്റ്റിസ് മുന്നറിയിപ്പ് നൽകി. നിയമവിരുദ്ധ പ്രവർത്തനങ്ങൾ കർശനമായി കൈകാര്യം ചെയ്യും. അനധികൃത ഖനനം പൂർണമായും നിർത്തലാക്കേണ്ടതുണ്ട്. ഇത് ഒരു നേരിട്ടുള്ള കുറ്റകൃത്യമാണെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. കേസുമായി ബന്ധപ്പെട്ട മറ്റെല്ലാ ഇടപെടൽ അപേക്ഷകളും അമിക്കസ് ക്യൂറി മുതിർന്ന അഭിഭാഷകൻ കെ. പരമേശ്വർ പരിശോധിക്കുമെന്ന് ബെഞ്ച് വ്യക്തമാക്കി.

ചില പുതിയ ഖനന പാട്ടങ്ങൾ അനുവദിച്ചിട്ടുണ്ടെന്നും അത് അവസാനിപ്പിക്കണമെന്നും രാജസ്ഥാനിൽ നിന്നുള്ള ചില കർഷകർക്കുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ രാജു രാമചന്ദ്രൻ വാദിച്ചു. പർവതങ്ങളെ നിർവചിക്കുന്നത് തന്നെ തെറ്റാണെന്ന് പരിസ്ഥിതി സ്‌നേഹികൾക്കായി ഹാജരായ കപിൽ സിബൽ വാദിച്ചു.

വിദഗ്ദ്ധ സമിതിയിലേക്ക് ഖനനത്തിലും അനുബന്ധ മേഖലകളിലും വൈദഗ്ധ്യമുള്ള പരിസ്ഥിതി പ്രവർത്തകരുടെയും ശാസ്ത്രജ്ഞരുടെയും പേരുകൾ നിർദേശിക്കാൻ അഡിഷണൽ സോളിസിറ്റർ ജനറൽ ഐശ്വര്യ ഭാട്ടിയ്ക്കും അമിക്കസ് ക്യൂറിക്കും നിർദേശം നൽകി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'വംശഹത്യക്കുള്ള ആഹ്വാനം, ഫാസിസ്റ്റ് ഭരണകൂടത്തിന്റെ ക്രൂരമായ സ്വപ്‌നം'; മുസ്ലിംളെ വെടിവയ്ക്കുന്ന ബി.ജെ.പിയുടെ പ്രചാരണ വിഡിയോക്കെതിരേ കോണ്‍ഗ്രസ്

National
  •  5 days ago
No Image

റൊണാൾഡോയെ വെട്ടി ബ്രൂണോ ഫെർണാണ്ടസ്; മാഞ്ചെസ്റ്റർ യൂണൈറ്റഡിനൊപ്പം ഇതിഹാസ നേട്ടം

Football
  •  5 days ago
No Image

മുകളില്‍ ഉള്ളിച്ചാക്ക്, താഴെ സ്‌ഫോടക വസ്തുക്കളുടെ വന്‍ശേഖരം; പിടികൂടിയത് ചെമ്മാട് ഹോളോബ്രിക്‌സ് കമ്പനിയില്‍ നിന്ന്

Kerala
  •  5 days ago
No Image

ഓൺലൈൻ ഗെയിമുകൾ വഴി ബാങ്ക് തട്ടിപ്പ്: കുട്ടികളെ ലക്ഷ്യമിട്ട് സൈബർ ക്രിമിനലുകൾ; മുന്നറിയിപ്പുമായി യുഎഇ അധികൃതർ

uae
  •  5 days ago
No Image

അവന് സിക്സ് അടിക്കാനുള്ള ശക്തിയില്ല: സൂപ്പർതാരത്തെ വിമർശിച്ച് കൈഫ്

Cricket
  •  5 days ago
No Image

കടകംപള്ളിയുടെ വാദങ്ങള്‍ പൊളിയുന്നു; ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ വീട്ടില്‍ ഒന്നിലേറെ തവണ പോയി, ചിത്രങ്ങള്‍ പുറത്ത്

Kerala
  •  5 days ago
No Image

കണ്ണുകെട്ടി കൈവിലങ്ങ് അണിയിച്ച് മണിക്കൂറുകളോളം ചോദ്യം ചെയ്യല്‍; റഫാ അതിര്‍ത്തി തുറന്നത് പേരിന് മാത്രം; നിയന്ത്രണങ്ങള്‍ക്കും ദുരിതയാത്രയ്ക്കും കുറവില്ല

International
  •  5 days ago
No Image

തിരുവല്ല സ്പായിലെ കൂട്ടബലാത്സംഗം: പ്രതികള്‍ സംസ്ഥാനം വിട്ടതായി പൊലിസ്; അന്വേഷണം സഹപ്രവര്‍ത്തകയിലേക്കും

Kerala
  •  5 days ago
No Image

സൂര്യഗാഥ തുടരുന്നു; കോഹ്‌ലിയെയും താഴെയിറക്കി ചരിത്രത്തിൽ ഒന്നാമൻ

Cricket
  •  5 days ago
No Image

മരുഭൂമിയിൽ കുളിർമഴ; റാസൽഖൈമയിൽ ആലിപ്പഴ വർഷം, അബുദബിയിൽ അതീവ ജാഗ്രതാ നിർദ്ദേശം

uae
  •  5 days ago