HOME
DETAILS

ദേശീയപാത അതോറിറ്റി പത്തുവർഷം കടമെടുത്തത് 3.74 ലക്ഷം കോടി; മസാലബോണ്ടുവഴി 3000 കോടി

  
സുനി അൽഹാദി
January 22, 2026 | 4:01 AM

National Highways Authority of India borrowed Rs 374 lakh crore in 10 years Rs 3000 crore through Masala Bonds

കൊച്ചി: കിഫ്ബിയുടെ മസാലബോണ്ട് ഇടപാടിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവർക്കെതിരേ ഇ.ഡി നോട്ടിസ് നൽകിയതിനു പിന്നാലെ കേന്ദ്രസർക്കാരിനെ വെട്ടിലാക്കി വിവരാവകാശ രേഖ. മസാലബോണ്ട് വഴി ദേശീയപാത അതോറിറ്റി മൂവായിരം കോടി രൂപ സമാഹരിച്ചെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. 2017 മേയിൽ മസാലബോണ്ട് വഴി കണ്ടെത്തിയ തുക അഞ്ച് വർഷത്തിനുശേഷം 2022 മേയിൽ റെഡീം ചെയ്തെന്നും രേഖകൾ വ്യക്തമാക്കുന്നു.

ഈ കാലയളവിൽ അതോറിറ്റി വിവിധ പ്രവർത്തനങ്ങൾക്കായി കടം വാങ്ങിയ തുകയുടെ വിശദാംശങ്ങളാണ് രാജു വാഴക്കാലയുടെ വിവരാവകാശ അപേക്ഷയിൽ ദേശീയപാത അതോറിറ്റി വ്യക്തമാക്കിയത്. 3,74,161 കോടി രൂപ കടമെടുത്തതായാണ് കണക്കുകൾ. ഇതിൽ 2019-2020 വർഷമാണ് കൂടുതൽ പണം കടമെടുത്തത്. 74,986 കോടി രൂപ. 2022-23 വർഷമാണ് കുറവ്. 797 കോടി രൂപ. അതേസമയം, രണ്ട് സാമ്പത്തികവർഷവും കടമെടുത്തിട്ടില്ലെന്നും രേഖ വ്യക്തമാക്കുന്നു.

ദേശീയപാത വികസനത്തിന് വേണ്ടി ലക്ഷക്കണക്കിന് കോടി രൂപയാണ് ഇപ്പോൾ ചെലവഴിച്ചുകൊണ്ടിരിക്കുന്നത്. സ്ഥലമെടുപ്പ്, റോഡ് നിർമാണം തുടങ്ങിയ ഇനങ്ങളിലാണ് പണം ചെലവഴിക്കുന്നത്. ഇതിന് ഫണ്ട് കണ്ടെത്തുന്നതിനാണ് വൻതോതിൽ കടമെടുപ്പ് നടത്തുന്നത്. വിവിധ ഭാഗങ്ങളിൽ ദേശീയപാത നിർമാണം പൂർത്തിയായതോടെ ടോൾ ഇനത്തിൽ വൻ തുകയും ലഭിക്കുന്നുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ക്ഷേമനിധി ബോര്‍ഡിന് കീഴിലെ ആനുകൂല്യങ്ങള്‍ ഇനി ആധാര്‍ അധിഷ്ഠിതം; ഉത്തരവിറക്കി സര്‍ക്കാര്‍ക്ഷേമനിധി ബോര്‍ഡിന് കീഴിലെ ആനുകൂല്യങ്ങള്‍ ഇനി ആധാര്‍ അധിഷ്ഠിതം; ഉത്തരവിറക്കി സര്‍ക്കാര്‍

Kerala
  •  a day ago
No Image

ലഹരി ലോകത്തെ എയ്ഡ്സ് കാരിയർ; ആലുവയിൽ അതിമാരകല ലഹരി മരുന്നുമായി രണ്ടുപേർ പിടിയിൽ

Kerala
  •  a day ago
No Image

2026ലും വന്‍ ഭൂരിപക്ഷത്തില്‍ ഡിഎംകെ അധികാരത്തിലെത്തും; കോണ്‍ഗ്രസുമായി ഭിന്നതയില്ല, തെരഞ്ഞെടുപ്പിനെ ഒന്നിച്ച് നേരിടും; എം.കെ സ്റ്റാലിന്‍ 

National
  •  a day ago
No Image

ജബൽ ജെയ്‌സിലേക്ക് പോകാൻ ഇനി അനുമതി വേണ്ട; കൊടുമുടി സന്ദർശകർക്കായി പൂർണ്ണമായും തുറന്നു

uae
  •  a day ago
No Image

യാത്രക്കാരോട് മോശമായി പെരുമാറിയെന്ന പരാതി; ടോള്‍ പ്ലാസ സൂപ്പര്‍വൈസറെ സസ്‌പെന്‍ഡ് ചെയ്തു

Kerala
  •  a day ago
No Image

തിരുവല്ല സ്പാ കൂട്ടബലാത്സംഗം: മുഴുവൻ പ്രതികളും പിടിയിൽ; കീഴടങ്ങിയത് ഒളിവിലായിരുന്ന രണ്ടുപേർ

crime
  •  a day ago
No Image

ഒമാനിൽ ഫെബ്രുവരി 19-ന് റമദാൻ വ്രതാരംഭം; പ്രഖ്യാപനവുമായി അധികൃതർ

oman
  •  a day ago
No Image

ദേശീയ പണിമുടക്ക്; സര്‍വീസ് നടത്തുമെന്ന് കെഎസ്ആര്‍ടിസി; ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ നിര്‍ദേശം 

Kerala
  •  a day ago
No Image

റമദാൻ 2026: യുഎഇയിൽ പൊതുമേഖലാ ജീവനക്കാരുടെ പ്രവൃത്തി സമയം പ്രഖ്യാപിച്ചു; വെള്ളിയാഴ്ചകളിൽ വീട്ടിലിരുന്ന് ജോലി ചെയ്യാം

uae
  •  a day ago
No Image

55 വർഷത്തെ ക്രൂരത, 89 ഇരകൾ; ലോകം ചുറ്റി കുട്ടികളെ പീഡിപ്പിച്ച 79-കാരൻ പിടിയിൽ

crime
  •  a day ago