HOME
DETAILS

വിദ്യാർഥികൾക്ക് കുറഞ്ഞ ടിക്കറ്റ് നിരക്കിൽ കാര്യവട്ടത്ത് ഇന്ത്യയുടെ കളി കാണാം; ചെയ്യേണ്ടത് ഇത്രമാത്രം

  
Web Desk
January 22, 2026 | 4:48 AM

KCA offers concessions on ticket prices to students for India-New Zealand T20 match to be held at Kariyavattom Greenfield Stadium

തിരുവനന്തപുരം: തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ജനുവരി 31ന് നടക്കുന്ന ഇന്ത്യ-ന്യൂസിലാൻഡ് ടി-20 മത്സരത്തിൽ വിദ്യാർഥികൾക്ക് ടിക്കറ്റ് നിരക്കിൽ ഇളവുകൾ നൽകി കേരള ക്രിക്കറ്റ് അസോസിയേഷൻ. മത്സരം കാണാനായി 250 രൂപയാണ് വിദ്യാർത്ഥികൾക്ക് ടിക്കറ്റ് നിരക്ക്. ഇതിനായുള്ള പ്രത്യേകമായുള്ള ടിക്കറ്റ് കൺസഷൻ നടപടിക്രമങ്ങളും കെസിഎ പുറത്തിറക്കിയിട്ടുണ്ട്. 

വിദ്യാഭ്യാസ സ്ഥാപനങ്ങളിലൂടെയുള്ള ഗ്രൂപ്പ് ബുക്കിങ്ങിന് മാത്രമാണ് ഈ അനുകൂലമുണ്ടാവുക. ടിക്കറ്റുകൾ ആവശ്യമുള്ള സ്ഥാപനങ്ങൾ മേധാവി സാക്ഷ്യപ്പെടുത്തിയ ഔദ്യോഗിക ലെറ്റർ ഹെഡിലുള്ള അപേക്ഷ [email protected] എന്ന ഇമെയിലിലേക്ക് അയക്കുകയാണ് ചെയ്യേണ്ടത്. അപേക്ഷയ്ക്കൊപ്പം വിദ്യാർഥികളുടെ മുഴുവൻ പേര്, സ്കൂൾ/കോളേജ്, ഐഡി കാർഡ് നമ്പർ എന്നിവ സമർപ്പിക്കണം. ഒരു വിദ്യാഭ്യാസ സ്ഥാപനത്തിൽ നിന്നും കുറഞ്ഞത് 10 വിദ്യാർഥികളെങ്കിലും ഉണ്ടായിരിക്കണം എന്ന് നിബന്ധനയും കെസിഎ വെച്ചിട്ടുണ്ട്. 

16 വയസ്സിന് താഴെയുള്ള വിദ്യാർത്ഥികൾക്കൊപ്പം നിർബന്ധമായും ഒരു അധ്യാപകൻ ഉണ്ടായിരിക്കണം ഓരോ 10 വിദ്യാർഥികൾക്കും ഒരു അധ്യാപകൻ എന്ന ക്രമത്തിൽ 250 രൂപ ടിക്കറ്റിൽ അധ്യാപകർക്കും പ്രവേശനം അനുവദിക്കും. അപേക്ഷകൾ പരിശോധിച്ച് ബുക്കിംഗ് ഉറപ്പുവരുത്തിയശേഷം കേരള ക്രിക്കറ്റ് അസോസിയേഷന്റെ ഔദ്യോഗിക ബാങ്ക് അക്കൗണ്ട് വിവരങ്ങൾ സ്ഥാപനത്തെ അറിയിക്കും.

തുടർന്ന് നിശ്ചിത തുക അടച്ച് വിവരങ്ങൾ അസോസിയേഷനെ അറിയിക്കണം. ബാങ്ക് അക്കൗണ്ടിൽ പണം എത്തിയെന്ന് ബോധ്യപ്പെട്ടാൽ മാത്രമേ ടിക്കറ്റുകൾ ലഭിക്കുകയുള്ളൂ. അപൂർണ്ണമായതോ മാനദണ്ഡങ്ങൾ പാലിക്കാതെയോ ഉള്ള അപേക്ഷകൾ പരിഗണിക്കില്ലെന്നും കെസിഎ വ്യക്തമാക്കി. 

The Kerala Cricket Association has provided concessions on ticket prices for students for the India-New Zealand T20 match to be held at the Kariyavattom Greenfield Stadium in Thiruvananthapuram on January 31. The ticket price for students to watch the match is Rs 250. The KCA has also issued special ticket concession procedures for this.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്ലസ് ടു പരീക്ഷയുടെ മൂല്യനിര്‍ണയത്തിന് ഓണ്‍ സ്‌ക്രീന്‍ മാര്‍ക്കിംഗ് നടപ്പാക്കാന്‍ സി.ബി.എസ്.ഇ

National
  •  4 days ago
No Image

താമരശേരി ചുരത്തില്‍ കെ.എസ്.ആര്‍.ടി.സി ബസും ലോറിയും കൂട്ടിയിടിച്ചു; 38 പേര്‍ക്ക് പരുക്ക്; ഗതാഗത തടസ്സം

Kerala
  •  4 days ago
No Image

അഞ്ച് താരങ്ങൾ പുറത്ത്, സഞ്ജു കാറ്റഗറി സിയിൽ; വാർഷിക കരാറുകൾ പ്രഖ്യാപിച്ച് ബിസിസിഐ

Cricket
  •  4 days ago
No Image

മുകുന്ദ് നരവനെയുടെ ആത്മകഥ ഒരു കോപ്പി പോലും പ്രസിദ്ധീകരിച്ചിട്ടില്ലെന്ന് പബ്ലിഷിങ് കമ്പനി; നിലവില്‍ പ്രചരിക്കുന്നുണ്ടെങ്കില്‍ പകര്‍പ്പവകാശ ലംഘനം, നിയമ നടപടി സ്വീകരിക്കും 

National
  •  4 days ago
No Image

ലൈംഗികാതിക്രമക്കേസ്: പി.ടി കുഞ്ഞുമുഹമ്മദിനെതിരെ കുറ്റപത്രം, നിര്‍ണായകമായത് സി.സി.ടി.വി ദൃശ്യങ്ങള്‍

Kerala
  •  4 days ago
No Image

മസ്‌കത്ത് - ചെന്നൈ റൂട്ടിൽ സീസണൽ സർവീസുമായി ഇൻഡിഗോ; മേയ് മുതൽ വിമാനങ്ങൾ പറന്നുതുടങ്ങും, മലയാളികൾക്കും അനുഗ്രഹം

oman
  •  4 days ago
No Image

'5 പന്തിൽ 440' ലോകകപ്പിൽ ചരിത്രം സൃഷ്ടിച്ച് സ്കോട്ലാൻഡ് താരം

Cricket
  •  4 days ago
No Image

സഊദിയിൽ സ്കൂൾ പാഠ്യപദ്ധതിയിൽ ഇലക്ട്രോണിക് ഗെയിമുകളും; സാഫി ഇലക്ട്രോണിക് ഗെയിംസ് ഗ്രൂപ്പുമായി കരാറുകളിൽ ഒപ്പ് വെച്ചു

Saudi-arabia
  •  4 days ago
No Image

'ഡിഗ്രി മുതല്‍ റാങ്ക് ഹോള്‍ഡര്‍, പി.എസ്.സിക്കും ഒന്നാം റാങ്ക്, മൂന്ന് വര്‍ഷം പിന്നിട്ടിട്ടും നിയമനമില്ല;  എന്തിന് വേണ്ടിയാണ് കഷ്ടപ്പെട്ട് പഠിച്ചതെന്ന് തോന്നിപ്പോവുന്നു' മലപ്പുറത്തുകാരി റഷീദ പറയുന്നു

Kerala
  •  4 days ago
No Image

ഉദയഭാനുവിനെതിരേ നിയമനടപടിക്ക് ആന്റോ ആന്റണി, വക്കീല്‍നോട്ടിസയച്ചു

Kerala
  •  4 days ago