HOME
DETAILS

ബസില്‍ അസ്വാഭാവികമായി ഒന്നും നടന്നിട്ടില്ല, ദീപകിന്റെ ആത്മഹത്യ മനോവിഷമത്തെ തുടര്‍ന്ന്;  ഷിംജിതയുടെ റിമാന്‍ഡ് റിപ്പോര്‍ട്ട്  പുറത്ത്

  
Web Desk
January 22, 2026 | 11:15 AM

kozhikode-deepak-suicide-case-no-incident-in-bus-shimjitha-mustafa-remand-report

കോഴിക്കോട്: സ്വകാര്യ ബസില്‍ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് സമൂഹമാധ്യമത്തില്‍ വിഡിയോ പ്രചരിപ്പിച്ചതിനെ തുടര്‍ന്ന് കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് ആത്മഹത്യ ചെയ്ത സംഭവത്തില്‍ അറസ്റ്റിലായ ഷിംജിത മുസ്തഫയുടെ പൊലീസ് റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്ത്. 

ഷിംജിത ദീപകിനെ ഉള്‍പ്പെടുത്തി ഫോണില്‍ ഏഴ് വിഡിയോകള്‍ ചിത്രീകരിച്ചിട്ടുണ്ട്. ബസിലെ സി.സി.ടിവി ദൃശ്യങ്ങളില്‍ അസ്വാഭാവികമായ ഒന്നും കണ്ടെത്തിയിട്ടില്ല. വിഡിയോ പ്രചരിച്ചതിന്റെ മനോവിഷമത്തിലാണ് ദീപക് ആത്മഹത്യ ചെയ്തതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ദൃശ്യം സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതിന് പിന്നാലെ തന്റെ മാതാപിതാക്കളോ ബന്ധുക്കളോ കണ്ടാല്‍ വളരെ മോശമായ ലൈംഗിക വൈകൃതമുള്ളവനായി ചിത്രീകരിക്കപ്പെടുമെന്ന് ദീപക് കരുതി. മാനഹാനിയുണ്ടായെന്ന് പറഞ്ഞെങ്കിലും വീഡിയോ ചിത്രീകരിച്ച് പ്രചരിപ്പിച്ചതല്ലാതെ ഷിംജിത പരാതിയൊന്നും നല്‍കിയിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

ഷിംജിതയുടെ ഫോണ്‍ പരിശോധിച്ചപ്പോള്‍, ബസ്സില്‍ വച്ച് ദീപക്കിനെ ഉള്‍പ്പെടുത്തി പലതവണ വിഡിയോ ചിത്രീകരിച്ചെന്ന് വ്യക്തമാകുന്നുണ്ട്. ബസില്‍ നിന്ന് വളരെ സ്വാഭാവികമായി ഒന്നും സംഭവിക്കാത്ത രീതിയിലാണ് ഷിംജിത ഇറങ്ങി പോയത്.  ബസ് ജീവനക്കാരോടും ഒരു പരാതിയും പറഞ്ഞിട്ടില്ല. ഷിംജിതയ്ക്ക് ജാമ്യം ലഭിച്ചാല്‍ പ്രതി വീണ്ടും ഇത്തരം പ്രവര്‍ത്തികളില്‍ ഏര്‍പ്പെടാന്‍ സാധ്യതയുണ്ടെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.

ദീപകിന്റെ ആത്മഹത്യയില്‍ വടകര ചോറോട് വളച്ചുകെട്ടിയ മീത്തില്‍ ഷിംജിത മുസ്തഫയെ (35) മെഡി. കോളജ് പൊലിസ് ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. ജീവനൊടുക്കിയ ഗോവിന്ദപുരം സ്വദേശി യു. ദീപകിന്റെ അമ്മ കന്യകയുടെ പരാതിയില്‍ ഷിംജിതക്കെതിരേ ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ബന്ധുവീട്ടില്‍നിന്നാണ് ഷിംജിതയെ കസ്റ്റഡിയില്‍ എടുത്തത്.അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ വൈദ്യപരിശോധന പൂര്‍ത്തിയാക്കി. തുടര്‍ന്ന് കുന്ദമംഗലം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

മഞ്ചേരി വനിതാ ജയിലിലാണ് ഷിംജിതയുള്ളത്. ഒളിവിലിരിക്കെ ഇന്നലെ ജില്ലാ കോടതിയില്‍ ഷിംജിത മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിരുന്നു. പൊലിസ് ലുക്കൗട്ട് നോട്ടിസ് പുറത്തിറക്കിയിരുന്നു. യുവതിക്കു നേരെ ആക്രമണമുണ്ടാകുമെന്ന രഹസ്യാന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അന്വേഷണ സംഘത്തിലുണ്ടായിരുന്ന വനിതാ പൊലിസുകാര്‍ ഉള്‍പ്പെടുന്ന സംഘം മഫ്തിയില്‍ സ്വകാര്യവാഹനത്തിലെത്തിയാണ് ഷിംജിതയെ പിടികൂടിയത്.

ദീപക് ആത്മഹത്യ ചെയ്തതിനു പിന്നാലെ അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലിസ് തിങ്കളാഴ്ച ഷിംജിതയുടെ മൊഴി രേഖപ്പെടുത്തുകയും ഫോണ്‍ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. 

 

The police remand report of Shimjitha Mustafa, who was arrested in connection with the suicide of Deepak from Govindapuram, Kozhikode, has been made public. Deepak had died by suicide after a video circulated on social media alleging that he had sexually harassed a woman inside a private bus.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മണിപ്പൂരിൽ വീണ്ടും സംഘർഷം; ബിജെപി സർക്കാർ അധികാരമേറ്റതിന് പിന്നാലെ വ്യാപക പ്രതിഷേധം; കുക്കി എംഎൽഎമാരുടെ നീക്കത്തിൽ അമർഷം

National
  •  2 days ago
No Image

ചോദ്യങ്ങൾക്ക് പകരം അധിക്ഷേപം: സത്യത്തെ ഭയന്ന് പ്രധാനമന്ത്രി ഒളിച്ചോടുന്നു; പാർലമെന്റിൽ മോദി നടത്തുന്നത് രാഷ്ട്രീയ പരിഹാസമാണെന്ന് രാഹുൽ ഗാന്ധി

National
  •  2 days ago
No Image

ഈ സാല കപ്പും നംദെ! ഡൽഹിയെ വീഴ്ത്തി ആർസിബിക്ക് രണ്ടാം WPL കിരീടം

Cricket
  •  2 days ago
No Image

ഒമാനിൽ വിവാഹപൂർവ മെഡിക്കൽ പരിശോധന നിർബന്ധമാക്കി; നിയമം ലംഘിച്ചാൽ വിവാഹ കരാർ അസാധുവാകും

oman
  •  2 days ago
No Image

പുതിയ തസ്തിക സൃഷ്ടിച്ചു; സീറാം സാംബശിവ റാവു മുഖ്യമന്ത്രിയുടെ സ്പെഷ്യൽ ഡ്യൂട്ടി ഓഫീസർ

Kerala
  •  2 days ago
No Image

എയിംസ്; കേരളം നിർദേശിച്ച സ്ഥലത്ത് കേന്ദ്രം സാധ്യത പഠനം നടത്തണം; നിർദേശവുമായി ഹൈക്കോടതി

Kerala
  •  2 days ago
No Image

കോഴിക്കോട് പൂച്ചയെ കൊന്ന് മരത്തിൽ കെട്ടിത്തൂക്കിയ സംഭവം; പൊലിസ് അന്വേഷണം ആരംഭിച്ചു

Kerala
  •  2 days ago
No Image

അബദ്ധത്തിൽ ചവറ്റുകുട്ടയിലെറിഞ്ഞത് 50,000 ദിർഹത്തിന്റെ സ്വർണ്ണം; അത്ഭുതകരമായി വീണ്ടെടുത്ത് ദുബൈ പൊലിസ്

uae
  •  2 days ago
No Image

കിരീടം നേടും മുമ്പേ റെക്കോർഡ്; ചരിത്രം സൃഷ്ടിച്ച് ജെമീമയുടെ ഡൽഹി

Cricket
  •  2 days ago
No Image

ബഹ്‌റൈന്‍ കിരീടാവകാശി കുവൈത്ത് സന്ദര്‍ശനം പൂര്‍ത്തിയാക്കി തിരിച്ചെത്തി

bahrain
  •  2 days ago