സലാലയിൽ തീരത്തോട് ചേർന്ന് അറബിക്കടലിൽ തുടർഭൂചലനങ്ങൾ; തീരദേശം അതീവ ജാഗ്രതയിൽ
സലാല: സലാലയിൽ തീരത്തോട് ചേർന്ന് അറബിക്കടലിൽ തുടർ ഭൂചലനങ്ങൾ രേഖപ്പെടുത്തിയതായി സുൽത്താൻ ഖാബൂസ് യൂണിവേഴ്‌സിറ്റിയിലെ ഭൂകമ്പ നിരീക്ഷണ കേന്ദ്രം. ബുധനാഴ്ച പുലർച്ചെയാണ് ഭൂചലനങ്ങൾ ഉണ്ടായത്.
പുലർച്ചെ 2.19-നാണ് ആദ്യം ചെറിയ ഭൂചലനം അനുഭവപ്പെട്ടത്. റിക്ടർ സ്‌കെയിൽ 3.5 തീവ്രതയാണ് രേഖപ്പെടുത്തിയത്. സലാലയിൽ നിന്ന് ഏകദേശം 263 കിലോമീറ്റർ തെക്ക്-പടിഞ്ഞാറായി 35 കിലോമീറ്റർ ആഴത്തിലായിരുന്നു ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം.
പുലർച്ചെ നാലരയോടെയായിരുന്നു രണ്ടാമത്തെ ഭൂചലനം. റിക്ടർ സ്‌കെയിലിൽ 5.4 തീവ്രത രേഖപ്പെടുത്തിയ രണ്ടാമത്ത ഭൂചലനം ആദ്യത്തേക്കാൾ ശക്തമായിരുന്നു. സലാലയിൽ നിന്ന് 245 കിലോമീറ്റർ തെക്ക്-പടിഞ്ഞാറായി 12 കിലോമീറ്റർ ആഴത്തിലായിരുന്നു രണ്ടാമത്തെ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.
പുലർച്ചെ അഞ്ചു മണിക്ക് ശേഷമായിരുന്നു മൂന്നാമത്തെ ഭൂചലനം. റിക്ടർ സ്‌കെയിലിൽ 5.7 തീവ്രത രേഖപ്പെടുത്തിയ ഈ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം സലാലയിൽ നിന്ന് 209 കിലോമീറ്റർ തെക്ക്-പടിഞ്ഞാറായി 10 കിലോമീറ്റർ ആഴത്തിലായിരുന്നു.
repeated earthquakes reported in the arabian sea close to salalah coast prompting high alert. authorities monitor seismic activity issue safety advisories for coastal residents fishermen and maritime traffic amid concerns over aftershocks and possible sea level disturbances and emergency preparedness
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."