HOME
DETAILS

നടിയെ ആക്രമിച്ച കേസ്: ദിലീപിന്റെ ഹരജികളിൽ വിചാരണക്കോടതിക്ക് അധികാരമില്ലെന്ന് പ്രോസിക്യൂഷൻ 

  
Web Desk
January 22, 2026 | 1:39 PM

Actress assault case Prosecution says trial court has no authority to hear Dileeps petitions

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദിലീപ് നൽകിയ കോടതിയലക്ഷ്യ ഹരജികൾ പരിഗണിക്കാൻ വിചാരണക്കോടതിക്ക് നിയമപരമായ അധികാരമില്ലെന്ന് പ്രോസിക്യൂഷൻ. ഹൈക്കോടതിയാണ് ഇത്തരം ഹരജികളിൽ തീരുമാനമെടുക്കേണ്ടതെന്ന നിലപാടാണ് പ്രോസിക്യൂഷൻ സ്വീകരിച്ചത്. എന്നാൽ, എതിർകക്ഷികളെ സംരക്ഷിക്കാനാണ് പ്രോസിക്യൂഷൻ ഈ വാദം ഉന്നയിക്കുന്നതെന്ന് ദിലീപിന്റെ അഭിഭാഷകൻ കോടതിയിൽ ആരോപിച്ചു.

രഹസ്യവിചാരണയിലെ വിവരങ്ങൾ മാധ്യമങ്ങൾക്ക് ചോർത്തി നൽകിയെന്ന് ആരോപിച്ച് അന്വേഷണ ഉദ്യോഗസ്ഥനും സ്വകാര്യ ചാനലിനുമെതിരെയാണ് ദിലീപ് ഹരജി നൽകിയത്. എന്നാൽ കീഴ്കോടതിക്ക് ഇത്തരം ഹരജികൾ കൈകാര്യം ചെയ്യാൻ അധികാരമില്ലെന്നും ഇത് ഹൈക്കോടതിക്ക് കൈമാറണമെന്നും പ്രോസിക്യൂഷൻ വാദിച്ചു.

മുൻ ഡിജിപി ആർ. ശ്രീലേഖയ്‌ക്കെതിരെ അതിജീവിത നൽകിയ കോടതിയലക്ഷ്യ ഹരജിയും കോടതി പരിഗണിച്ചു. ഇതിൽ മറുപടി നൽകാൻ അതിജീവിത ഇന്ന് കൂടുതൽ സമയം തേടി. അതിജീവിതയ്ക്ക് വേണ്ടി അഡ്വ. ടി.ബി. മിനി ഹാജരായി. ആറ് കോടതിയലക്ഷ്യ ഹരജികളാണ് കോടതി ഇന്ന് പരിഗണിച്ചത്. പ്രാഥമിക വാദം കേട്ട കോടതി എല്ലാ ഹരജികളും അടുത്ത മാസം 12-ലേക്ക് മാറ്റി.

അതിനിടെ, നടൻ ദിലീപ് കോടതിയിൽ എത്തിയപ്പോൾ വിചാരണക്കോടതി ജഡ്ജി എഴുന്നേറ്റ് നിന്നു എന്ന വിദ്വേഷകരമായ പരാമർശത്തിൽ പൊലിസ് കേസെടുത്തു. മത്സ്യത്തൊഴിലാളി ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ചാൾസ് ജോർജിനെതിരെയാണ് എറണാകുളം സെൻട്രൽ പൊലിസ് കേസെടുത്തത്.

വിചാരണക്കോടതിയെ അധിക്ഷേപിക്കുന്ന രീതിയിൽ പ്രസംഗിച്ചു എന്ന പരാതി അന്വേഷിക്കാൻ എറണാകുളം ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി നേരത്തെ നിർദേശം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി. കോടതിയുടെ അന്തസ്സിനെ ബാധിക്കുന്ന തരത്തിലുള്ള വ്യാജ പ്രചാരണങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കാനാണ് നീക്കം.

 

 

 

In the latest development in the 2017 actress assault case, the prosecution argued before the trial court that it lacks the jurisdiction to hear the contempt of court petitions filed by actor Dileep.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സര്‍ക്കാറിന് തിരിച്ചടി; നവകേരള സര്‍വേ ഹൈക്കോടതി റദ്ദാക്കി; നിയമവിരുദ്ധമെന്ന് കോടതി

Kerala
  •  a day ago
No Image

കളിക്കളത്തിൽ അദ്ദേഹം ഒരിക്കലും തോൽക്കാൻ ആഗ്രഹിച്ചിരുന്നില്ല: ഡിബാല

Football
  •  a day ago
No Image

വിഴിഞ്ഞത്ത് ഭക്ഷ്യവിഷബാധയേറ്റ് രണ്ട് പേര്‍ മരിച്ച സംഭവം: ഹോട്ടല്‍ അടപ്പിച്ചു

Kerala
  •  a day ago
No Image

ഡോളർ കരുത്താർജ്ജിക്കുന്നു; രൂപ സമ്മർദ്ദത്തിൽ, ഓഹരി വിപണിയിൽ ഇടിവ്; റമദാനിൽ നാട്ടിലേക്ക് കൂടുതൽ പണം അയക്കാൻ കഴിയുമെന്ന പ്രതീക്ഷയിൽ പ്രവാസികൾ | Indian Rupee Value

Economy
  •  a day ago
No Image

ലങ്കൻ കൊടുങ്കാറ്റ് ചരിത്രത്തിലേക്ക്; ഇങ്ങനെയൊരു സെഞ്ച്വറി ലോകകപ്പിൽ ആദ്യം

Cricket
  •  a day ago
No Image

നെയ്യാറ്റിന്‍കരയില്‍ സ്‌കൂള്‍ ബസ് കനാലിലേക്ക് മറിഞ്ഞു:15 കുട്ടികള്‍ക്ക് പരുക്ക്

Kerala
  •  a day ago
No Image

റോഡരികിലെ കുഴിയില്‍ വീണ് ബൈക്ക് യാത്രികന്‍ മരിച്ചു

Kerala
  •  a day ago
No Image

വലിയ താരം, അവൻ രോഹിത് ശർമയെ പോലെയാണ്: കൈഫ് 

Cricket
  •  a day ago
No Image

ഇറാന്‍ തീരത്തിനടുത്ത് അമേരിക്കന്‍ പടക്കപ്പലുകള്‍?

International
  •  a day ago
No Image

കൊച്ചിയില്‍ ഓട്ടോറിക്ഷകള്‍ക്കെതിരെ കൂട്ടനടപടി: ഒന്നര മാസത്തിനിടെ 851 കേസുകള്‍; ലൈസന്‍സ് റദ്ദാക്കാന്‍ ശുപാര്‍ശ

Kerala
  •  a day ago