HOME
DETAILS

ഗൾഫിൽ നിന്നും നാട്ടിലെത്തിയിട്ട് ദിവസങ്ങൾ മാത്രം; വാഹനാപകടത്തിൽ പ്രവാസി യുവാക്കൾക്ക് ദാരുണാന്ത്യം

  
Web Desk
January 22, 2026 | 2:39 PM

malappuram road accident claims another life youth dies after days of treatment

മലപ്പുറം: പെരുവള്ളൂർ പറമ്പിൽ പീടികയിൽ കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ചികിത്സയിലായിരുന്ന പ്രവാസി യുവാവ് കൂടി മരണത്തിന് കീഴടങ്ങി. വേങ്ങര പാക്കടപ്പുറായ സ്വദേശി കൊട്ടേക്കാട്ട് നിസാർ (32) ആണ് മരിച്ചത്. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം രണ്ടായി. നിസാറിന്റെ സുഹൃത്തായ മുനീർ (24) അപകടദിവസം തന്നെ മരണപ്പെട്ടിരുന്നു.

ജനുവരി 11 ഞായറാഴ്ച, പടിക്കൽ - കരുവാങ്കല്ല് റോഡിലെ പെട്രോൾ പമ്പിന് മുന്നിൽ വെച്ചായിരുന്നു അപകടം സംഭവിച്ചത്. പെട്രോൾ പമ്പിലേക്ക് കയറുന്നതിനിടെ എതിരെ വന്ന കാർ ബൈക്കിലിടിക്കുകയായിരുന്നു. ഗൾഫിൽ നിന്ന് ഏതാനും ആഴ്ചകൾക്ക് മുൻപാണ് നിസാറും സുഹൃത്ത് മുനീറും അവധിക്കായി നാട്ടിലേക്കെത്തിയത്.

പരേതനായ മമ്മിതുവിന്റെ മകനാണ് നിസാർ. മാതാവ്: ഉമ്മു ജമീല, ഭാര്യ: ഷബാന, മക്കൾ: മുഹമ്മദ് അഫ്സാൻ, ഹിനാറ.

കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് നിസാറിന്റെ അന്ത്യം സംഭവിച്ചത്. പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം മാടംചിന ജുമാ മസ്ജിദിൽ ഖബറടക്കും. പ്രവാസ ജീവിതത്തിനിടയിലെ അവധി ആഘോഷിക്കാൻ നാട്ടിലെത്തിയ രണ്ട് യുവാക്കളുടെ വിയോഗം നാടിനെയാകെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഷാർജയിൽ ഇനി എയർ ടാക്സിയും കാർഗോ ഡ്രോണുകളും; വൻ പദ്ധതിയുമായി എക്സിക്യൂട്ടീവ് കൗൺസിൽ

uae
  •  21 hours ago
No Image

ഹോർമുസ് കടലിടുക്കിൽ ഇറാന്റെ സൈനികാഭ്യാസം; ആഗോള എണ്ണപ്പാതയിൽ നിയന്ത്രണം

International
  •  21 hours ago
No Image

ഭക്ഷണശാല തുടങ്ങാൻ 12 ദിവസം പ്രായമുള്ള സ്വന്തം കുഞ്ഞിനെ വിൽക്കാൻ ശ്രമം; 19-കാരനും 22-കാരിയും അറസ്റ്റിൽ

International
  •  21 hours ago
No Image

600-ലേറെ സിം കാർഡുകൾ വഴി കോടികളുടെ തട്ടിപ്പ്; മുൻ ഓഡിറ്റ് ഡയറക്ടറോട് 8.6 മില്യൺ ദിർഹം തിരികെ നൽകാൻ ഉത്തരവിട്ട് യുഎഇ കോടതി 

uae
  •  21 hours ago
No Image

ചരക്കുകളുടെ നീക്കം വേഗത്തിലാക്കാന്‍ പുതിയ നടപടി; സംഭരണ സമയം 90 ദിവസമായി

oman
  •  21 hours ago
No Image

ദേവാല മലനിരകളിൽ വ്യാപകമായ അനധികൃത സ്വർണ്ണ ഖനനം; മണ്ണും കല്ലും പൊടിക്കാൻ മില്ലുകൾ വരെ, നടപടിയുമായി അധികൃതർ

crime
  •  21 hours ago
No Image

പയ്യന്നൂരിൽ പൊലിസിനെ ബോംബെറിഞ്ഞ കേസ്: ശിക്ഷാവിധി വന്ന് ഒരു മാസത്തിനിടെ സിപിഎം കൗൺസിലർക്ക് വീണ്ടും പരോൾ അനുവദിച്ചു

Kerala
  •  21 hours ago
No Image

ഒമാനില്‍ ടെലഗ്രാം ചാറ്റ് സേവനങ്ങള്‍ക്ക് പൂര്‍ണ സ്വാതന്ത്ര്യം; നിയന്ത്രണങ്ങള്‍ നീക്കി ടി.ആര്‍.എ

oman
  •  a day ago
No Image

തൊണ്ടിമുതൽ കേസ്: ആന്റണി രാജുവിന് തിരിച്ചടി; ശിക്ഷ റദ്ദാക്കില്ല, അയോഗ്യത തുടരും; തടവും പിഴയും താൽക്കാലികമായി മരവിപ്പിച്ചു

Kerala
  •  a day ago
No Image

ഇത് പാലല്ല, പച്ചവെള്ളം! യുപിയിലെ സർക്കാർ സ്കൂളിലെ പിഞ്ചുകുട്ടികളോട് ക്രൂരത; മുക്കാൽ ബക്കറ്റ് മലിനജലത്തിൽ രണ്ട് കവർ പാൽ കലർത്തി വിതരണം ചെയ്തു

National
  •  a day ago